ചെറുപയർ വില ഉയർന്നേക്കും; ഭക്ഷ്യ വിലക്കയറ്റം ഉണ്ടായേക്കാം കാരണം ഇതാണ്

By Web Team  |  First Published Jun 16, 2023, 7:27 PM IST

കർഷകർ സാധാരണയായി ജൂൺ 20-നകം വിതയ്ക്കാൻ തുടങ്ങുന്നതാണ്.കർഷകരെ മാറ്റി ചിന്തിപ്പിക്കൻ പ്രേരിപ്പിച്ച ഘടകം ഇതാണ്


ദില്ലി: രാജ്യത്ത് ചെറുപയറിന്റെ വില കുതിച്ചുയരുമെന്ന് റിപ്പോർട്ട്. ചെറുപയർ പ്രധാനമായും ഉത്പാദിപ്പിക്കുന്ന സംസ്ഥാനമായ കർണാടകയിൽ മഴ കുറഞ്ഞതാണ് കാരണം. ഇതോടെ കർഷകർ വിതയ്ക്കൽ മാറ്റിവയ്ക്കാനോ മറ്റ് വിളകളിലേക്ക് തിരിയാനോ നിർബന്ധിതരായതിനാൽ ചെറുപയർ കൃഷി ചുരുങ്ങും. ഇതോടെ രാജ്യത്ത് ചെറുപയറിന് വില ഉയരും. ഇത് രാജ്യത്തെ ഭക്ഷ്യ വിലക്കയറ്റം ഉയർത്തും.

ഇന്ത്യയിലെ ചെറുപയർ ഉത്പാദനത്തിൽ  20 മുതൽ 25 ശതമാനം വരെ കൃഷി ചെയ്യുന്ന കർണാടകയിലെ കർഷകർ സാധാരണയായി ജൂൺ 20-നകം വിത തുടങ്ങുന്നതാണ്. മഴ ദുബലമാകുമെന്ന പ്രവചനങ്ങൾ കർഷകരെ മാറ്റി ചിന്തിപ്പിക്കൻ പ്രേരിപ്പിച്ചിരിക്കുകയാണ്. അവരുടെ ശ്രദ്ധ ധാന്യം, പരുത്തി, ഉറാഡ് (കറുമ്പ്), നിലക്കടല, ബജ്‌റ തുടങ്ങിയ മറ്റ് വിളകളിലേക്ക് നയിച്ചേക്കാം. ഇത്  ഇന്ത്യയുടെ മൊത്തത്തിലുള്ള ചെറുപയറിന്റെ ഉത്പാദനത്തിന് വൻ ഇടിവ് വരുത്തിയേക്കും. 

Latest Videos

undefined

കർണാടകയിലെ ബെൽഗാം, യാദ്ഗിരി എന്നിവിടങ്ങളിൽ മഴ ലഭിച്ചെങ്കിലും 5 മുതൽ10 ശതമാനം സ്ഥലത്ത് മാത്രമേ ഇതുവരെ കൃഷി ചെയ്തിട്ടുള്ളൂ. ചില കർഷകർ അവരുടെ സ്വന്തം കുളങ്ങളിലെ വെള്ളം കൃഷി ആരംഭിക്കാൻ ഉപയോഗിക്കുന്നുണ്ടെങ്കിലും പ്രധാന ഉത്പാദക ജില്ലകളിലെ മിക്കവരും മഴയ്ക്കായി കാത്തിരിക്കുന്നു. ചെറുപയർ വിളവെടുക്കുന്ന പ്രധാന ജില്ലകളായ ഗദഗ്, ധാർവാഡ്, കൊപ്പൽ, ബാഗൽകോട്ട് എന്നിവിടങ്ങളിൽ മൺസൂൺ മഴ ലഭിച്ചിട്ടില്ല,

ഇപ്പോൾ പയറുവർഗ്ഗങ്ങളുടെ പണപ്പെരുപ്പം 6% ത്തിന് മുകളിലാണ് എന്ന് ബാങ്ക് ഓഫ് ബറോഡയിലെ ചീഫ് ഇക്കണോമിസ്റ്റ് മദൻ സബ്‌നാവിസ് പറഞ്ഞു. വൈകി വിതയ്ക്കുന്നു എന്ന വാർത്തകൾ വിപണിയിൽ വില ഉയരാൻ ഇടയാക്കും എന്നും അദ്ദേഹം പറഞ്ഞു. ജൂൺ 1 ന് കേരളത്തിൽ മൺസൂൺ ആരംഭിച്ചതിന് തൊട്ടുപിന്നാലെ കർണാടകയിൽ മഴ പെയ്തെങ്കിലും ഈ വർഷം ചെറിയ മഴയാണ് ലഭിച്ചത്. 

click me!