മികച്ചൊരു സേവിംഗ്സ് ഓപ്ഷനാണ് ഇപിഎഫ്. എപ്പോഴൊക്കെ പിഎഫ് പിൻവലിക്കുമ്പോഴാണ് നികുതി ബാധകമാകുന്നത്? എങ്ങനെ ഈ നികുതി ലാഭിക്കാം
ദില്ലി: രാജ്യത്തെ ഏറ്റവും വലിയ സാമൂഹിക സുരക്ഷാ പദ്ധതികളിലൊന്നാണ് സർക്കാരിന്റെ പ്രൊവിഡന്റ് ഫണ്ട് പദ്ധതി. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) ആണ് ജീവനക്കാരുടെ പിഎഫ് കൈകാര്യം ചെയ്യുന്നത്. പിഎഫ് പിൻവലിക്കുമ്പോൾ നികുതി ബാധകമായിരിക്കുമോ?
ALSO READ: സോപ്പ്, ഷാംപൂ, ഡിറ്റർജന്റ എന്നിവയ്ക്ക് വില കൂടിയേക്കും; കാരണം ഇതാണ്
undefined
പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് ഇല്ലാതെ ജോലി ചെയ്യുന്ന ഒരു പ്രൊഫഷണലിന്റെ സാമ്പത്തിക ജീവിതം ബുദ്ധിമുട്ടിലായിരിക്കും. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) ആവശ്യങ്ങൾക്കനുസരിച്ച് ഇപ്പോഴോ ഭാവിയിലോ ഉപയോഗിക്കാവുന്ന ഒരു സേവിംഗ്സ് ഓപ്ഷനാണ്. ജീവനക്കാരൻ അവരുടെ പ്രതിമാസ അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനമാണ് അവരുടെ ഇപിഎഫ് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നത്. ജീവനക്കാരന്റെ ശമ്പളത്തിന്റെ 12 ശതമാനം തൊഴിലുടമയും ഇപിഎഫ് അക്കൗണ്ടിലേക്ക് സംഭാവന ചെയ്യും. പിഎഫ് പിൻവലിക്കൽ ആദായനികുതിയെയോ ടിഡിഎസിനെയോ എങ്ങനെ ബാധിക്കുമെന്ന് മനസ്സിലാക്കുന്നത് ജീവനക്കാർക്ക് ഗുണം ചെയ്യും.
പിഎഫ് അക്കൗണ്ട് തുറന്ന് അഞ്ച് വർഷം കഴിയുന്നതിന് മുമ്പ് ഒരു ജീവനക്കാരൻ ഇപിഎഫിൽ നിന്ന് പണം പിൻവലിക്കുകയാണെങ്കിൽ, നികുതി ബാധകമാകും. അതായത് റിട്ടയർമെന്റ് അടിസ്ഥാനമാക്കിയുള്ള നിക്ഷേപ മാർഗമായ ഇപിഎഫ് അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കുമ്പോൾ ടിഡിഎസ് നൽകണം.
ALSO READ: സ്വർണവും പ്ലാറ്റിനവും പൂശിയ ചായക്കപ്പ്; നിത അംബാനിയുടെ അത്യാഢംബര ജീവിതശൈലി
അഞ്ച് വർഷത്തിനു മുൻപ് പിൻവലിക്കുമ്പോൾ തുക 1000 രൂപയിൽ കൂടുതലാണെങ്കിൽ 10% നിരക്കിൽ ടിഡിഎസ് നൽകണം. പണം പിൻവലിക്കുമ്പോഴെല്ലാം പാൻ കാർഡ് വിവരങ്ങൾ നല്കാൻ മറക്കരുത്. കാരണം പാൻ കാർഡ് നൽകിയില്ലെങ്കിൽ ഏറ്റവും ഉയർന്ന സ്ലാബ് നിരക്കായ 30% ടിഡിഎസ് ഈടാക്കിയേക്കും. ഫോം 15G അല്ലെങ്കിൽ ഫോം 15H നല്കാൻ യോഗ്യതയുണ്ടെങ്കിൽ ടിഡിഎസ് ബാധകമാകില്ല