കയറ്റുമതി നിയന്ത്രിച്ചിട്ടും രാജ്യത്തെ ഗോതമ്പ് വില റെക്കോർഡ് ഉയരത്തിൽ. കരുതൽ ശേഖരം പുറത്തിറക്കുന്നതിൽ കാലതാമസം വരുത്തിയത് വില ഉയർത്തുന്നു.
ദില്ലി: രാജ്യത്തെ ഗോതമ്പ് വില കുതിക്കുന്നു. ആഭ്യന്തര വിപണിയിലെ ആവശ്യത്തിനായി അധിക സ്റ്റോക്കുകൾ പുറത്തിറക്കുന്നതിൽ കാലതാമസം വരുത്തിയതിനെ തുടർന്നാണ് രജ്യത്ത് ഗോതമ്പിന്റെ വില റെക്കോർഡ് ഉയരത്തിൽ എത്തിയത്.
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉൽപ്പാദകരായ ഇന്ത്യ, 2022 മെയ് മാസം ഗോതമ്പ് കയറ്റുമതി നിരോധിച്ചിരുന്നു. റഷ്യ-യുക്രൈൻ യുദ്ധം മൂലം ആഗോള വിപണിയിൽ ഗോതമ്പിന്റെ ലഭ്യത കുറയുകയും വില ഉയരുകയും ചെയ്തിരുന്നു. .മധ്യപ്രദേശ്, ബീഹാര്‍, ഉത്തരാഖണ്ഡ്, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് ഇന്ത്യയില്‍ ഗോതമ്പ് വന്‍തോതില്‍ കൃഷി ചെയ്തുവരുന്നത്.
undefined
കയറ്റുമതി നിരോധിച്ചിട്ടും രാജ്യത്തെ ഗോതമ്പ് വില റെക്കോർഡ് ഉയരത്തിലാണ്. മാത്രമല്ല കഴിഞ്ഞ വർഷത്തെ ഉത്പാദനത്തിൽ വളരെ വലിയ ഇടിവാണ് ഉണ്ടായത്. ഇത് വില വർധിക്കാനുള്ള കാരണമായി. സർക്കാർ കണക്കുകൾ പ്രകാരം ഗോതമ്പ് ഉൽപ്പാദനം ഒരു വർഷം മുമ്പ് 109.59 ദശലക്ഷം ആയിരുന്നെങ്കിൽ 2022 ൽ 106.84 ദശലക്ഷം ടണ്ണായി കുറഞ്ഞു.
2022 ൽ ആഭ്യന്തര വിപണിയിൽ ഗോതമ്പ് വില 37 ശതമാനം ഉയർന്നു. 2023 ൽ ഈ മാസം ഇതുവരെ ഏകദേശം ഏഴ് ശതമാനം വില വർധനവുണ്ടായി. ഒരു ടണ്ണിന് 29,375 രൂപയാണ് നിലവിൽ വിപണി വില. ദില്ലിയിൽ ഗോതമ്പ് വില രണ്ട് ശതമാനം ഉയർന്ന് 31,508 രൂപയിലെത്തി
ഗോതമ്പിന്റെ ഉയർന്ന വില തണുപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി മാവ് മില്ലുകാരെയും ബിസ്‌ക്കറ്റ് നിർമ്മാതാക്കളെയും സഹായിക്കാൻ സർക്കാർ കരുതൽ ശേഖരത്തിൽ നിന്ന് 2 മുതൽ 3 ദശലക്ഷം ടൺ വരെ ഗോതമ്പ് വാഗ്ദാനം ചെയ്യുമെന്ന് പറഞ്ഞിരുന്നു. അടുത്ത 15 ദിവസത്തിനുള്ളിൽ സർക്കാർ സ്റ്റോക്കുകൾ പുറത്തിറക്കിയില്ലെങ്കിൽ പ്രാദേശിക ഗോതമ്പ് വില 5 ശതമാനം മുതൽ 6 ശതമാനം വരെ ഉയരുമെന്ന് ആഗോള വ്യാപാര വ്യവസായി അംഗം അഭിപ്രായപ്പെട്ടു.