ഡിജിറ്റൽ രൂപയുമായി ആർബിഐ; ഈ അഞ്ച് കാര്യങ്ങൾ അറിഞ്ഞിരിക്കാം

By Web Team  |  First Published Oct 8, 2022, 2:02 PM IST

ഡിജിറ്റൽ രൂപ പുറത്തിറങ്ങാൻ തയ്യാറായി ആർബിഐ. എന്താണ് ഡിജിറ്റൽ രൂപ എന്നറിയാം. ഡിജിറ്റൽ രൂപയെ കുറിച്ച് അറിയേണ്ട അഞ്ച് കാര്യങ്ങൾ അറിയാം 
 


ഡിജിറ്റൽ രൂപ പുറത്തിറക്കാൻ ഒരുങ്ങുകയാണ് റിസർവ് ബാങ്ക്. രാജ്യത്ത്, സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയുടെ (CBDC) സാധ്യത പഠിക്കാൻ 2020 ൽ  ഒരു ഗ്രൂപ്പിനെ ആർബിഐ നിയമിച്ചിരുന്നു. ഇന്നലെ ആർബിഐ ഡിജിറ്റൽ രൂപയെ കുറിച്ചുള്ള ഒരു കൺസെപ്റ്റ് നോട്ട് പുറത്തിറക്കി. പരീക്ഷണാടിസ്ഥാനത്തിൽ പ്രത്യേക ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കാൻ സാധിക്കുന്ന ഡിജിറ്റൽ രൂപ ആർബിഐ പുറത്തിറക്കും. 2022 ലെ യൂണിയൻ ബജറ്റിൽ ഡിജിറ്റൽ രൂപ പുറത്തിറക്കും എന്ന്  ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ അഭിപ്രായപ്പെട്ടിരുന്നു ഡിജിറ്റൽ രൂപയുടെ അന്തിമ പതിപ്പ് ഇനിയും തയ്യാറായിട്ടില്ല. പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കിയ ശേഷം മാത്രമായിരിക്കും അന്തിമ രൂപം നിശ്ചയിക്കുക. ഡിജിറ്റൽ രൂപയെ കുറിച്ച് പൗരന്മാരിൽ അവബോധം സൃഷ്ടിക്കാനും ആർബിഐ ലക്ഷ്യമിടുന്നുണ്ട്. അതിന് ആദ്യം ഡിജിറ്റൽ കറന്സിയെ കുറിച്ച് അറിയണം. 

Read Also: ഡിജിറ്റൽ രൂപ ഉടനെയെന്ന് ആർബിഐ; ആദ്യ ഘട്ടം പരീക്ഷണാടിസ്‌ഥാനത്തിൽ

Latest Videos

undefined

എന്താണ് ഇ-രൂപ /ഡിജിറ്റൽ രൂപ?

ഇന്ത്യൻ രൂപയുടെ ഡിജിറ്റൽ പതിപ്പാണ് ഇ-രൂപ അല്ലെങ്കിൽ ഡിജിറ്റൽ രൂപ.  ഡിജിറ്റൽ രൂപയുടെ  ഇൻറർബാങ്ക് ഇടപാടുകളിലെ മൊത്ത വ്യാപാരത്തിനായി ഒരു പതിപ്പും പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ ചില്ലറ വ്യാപാരത്തിനായി മറ്റൊരു പതിപ്പും ആർബിഐ തയ്യാറാക്കും. 

ഇതൊരു ക്രിപ്‌റ്റോകറൻസിയാണോ?

ഒരു രാജ്യത്തിന്റെയും നിയന്ത്രണത്തിൽ വരുന്നതല്ല ക്രിപ്‌റ്റോകറൻസികൾ. അതേസമയം ഡിജിറ്റൽ രൂപ  ആർബിഐയുടെ നിയന്ത്രണത്തിലായിരിക്കും. ക്രിപ്‌റ്റോകറൻസിയുടെ അപകട സാധ്യതകൾ ഡിജിറ്റൽ രൂപയിൽ ഉണ്ടാവുകയില്ല എന്നാണ് ആർബിഐയുടെ പ്രസ്താവനയിൽ വ്യക്തമാക്കുന്നത്. ബിറ്റ്‌കോയിൻ അല്ലെങ്കിൽ എതെറിയം പോലുള്ള ക്രിപ്‌റ്റോകറൻസികൾ ഒരു വശത്തും ഡിജിറ്റൽ രൂപ മറുവശത്തും ആയിരിക്കും. 

Read Also: ഇന്ത്യയുടെ വളർച്ചാ നിരക്ക് വെട്ടി കുറച്ച് ലോകബാങ്ക്; സാമ്പത്തിക ചെലവുകൾ ഉയരുന്നു

 ഖനനം ചെയ്യാൻ കഴിയുമോ?

 ക്രിപ്‌റ്റോകറൻസി പോലെ ഡിജിറ്റൽ രൂപ ഖനനം ചെയ്യാൻ സാധിക്കില്ല. രാജ്യം നോട്ടടിക്കുന്നതു പോലെ അടിച്ചു വിതരണം ചെയ്യുന്നതല്ല ബിറ്റ്‌കോയിന്‍ അടക്കമുള്ള ക്രിപ്‌റ്റോകറൻസികൾ. ഇവ കംപ്യൂട്ടറുകളിലൂടെ ഖനനം ചെയ്‌തെടുക്കുകയാണ്. എന്നാൽ ഡിജിറ്റൽ രൂപ ആർബിഐ ഇഷ്യൂ ചെയ്യുകയും നിയന്ത്രിക്കുകയും ചെയ്യും. 

നിർമ്മാണം ആരാണ്? 
 
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഡിജിറ്റൽ രൂപ നിർമ്മിക്കുക. ഇവ പുറത്തിറക്കാൻ ഒരു മാതൃകയും ആർബിഐ നിർദേശിച്ചിട്ടുണ്ട്. വാണിജ്യ ബാങ്കുകൾ അത് വിതരണം ചെയ്യുന്നു.

Read Also: പലിശ നിരക്കുയര്‍ത്തി അമേരിക്ക; കടബാധ്യത ഏറി പൗരന്മാര്‍

എങ്ങനെയാണ് ഇ-രൂപ ട്രാൻസ്ഫർ ചെയ്യുന്നത്?

ഡിജിറ്റൽ രൂപയുടെ റീട്ടെയിൽ പതിപ്പ് ടോക്കൺ അടിസ്ഥാനമാക്കിയുള്ളതാണ്. ഇ മെയിൽ പോലെ ഒരു കീ ഐഡി ഉണ്ടാകും. സ്വകാര്യമായി ലഭിക്കുന്ന ഒരു പാസ്‌വേഡ് ഉപയോഗിച്ച് പണം കൈമാറുകയും ചെയ്യാം. 

പലിശ ലഭിക്കുമോ?

ആർബിഐ ഇന്നലെ പുറത്തിറക്കിയ കൺസെപ്റ്റ് നോട്ട് അനുസരിച്ച് ഇല്ല എന്നാണ് ഉത്തരം. ഡിജിറ്റൽ രൂപയ്ക്ക് പലിശ ലഭിക്കില്ല. കാരണം ആളുകൾ ബാങ്കുകളിൽ നിന്ന് പണം പിൻവലിക്കുകയും അത് ഡിജിറ്റൽ രൂപയിലേക്ക് മാറ്റുകയും ചെയ്തേക്കാം. ഇത് ബാങ്കുകളുടെ പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കിയേക്കും. 

Read Also: ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്യാം പണം വാരാം; പലിശ കുത്തനെ കൂട്ടി ഈ പൊതുമേഖലാ ബാങ്ക്

click me!