ഓൺലൈനായി കോംപ്രിഹെൻസീവ് കാർ ഇൻഷുറൻസ് എടുക്കാം

By Web Team  |  First Published Oct 31, 2024, 11:11 AM IST

നിങ്ങളുടെ വാഹനത്തിന് കൃത്യമായ കവറേജ് നൽകാൻ കോംപ്രിഹെൻസിവ് ഇൻഷുറൻസ് ആണ് ഉത്തമം.


നിങ്ങളുടെ വാഹനത്തിന് കൃത്യമായ കവറേജ് നൽകാൻ കോംപ്രിഹെൻസിവ് ഇൻഷുറൻസ് ആണ് ഉത്തമം. ഇത് തേഡ്-പാർട്ടി കവറേജിനെക്കാൾ ശക്തമാണ്. സ്വന്തം വാഹനത്തിന് സംഭവിക്കുന്ന കേടുപാടുകൾക്കൊപ്പം തന്നെ ഈ പോളിസി, തേഡ്-പാർട്ടി ബാധ്യതകൾ കൂടെ ഒഴിവാക്കും. മാത്രമല്ല പ്രകൃതിദുരന്തം, മോഷണം, അപകടം എന്നിവയെല്ലാം കോംപ്രിഹെൻസിവിൽ പെടും.

മാത്രമല്ല ഇപ്പോൾ നിങ്ങൾക്ക് കാർ ഇൻഷുറൻസ് മോട്ടോർ ഇൻഷുറൻസ് ആപ്പുകളിലൂടെ വാങ്ങാം. ഇത് പോളിസികൾ തമ്മിൽ താരതമ്യം ചെയ്യാനും മികച്ച തീരുമാനം എടുക്കാനും സഹായിക്കും. എങ്ങനെയാണ് കോംപ്രിഹെൻസീവ് ഇൻഷുറൻസ് തെരഞ്ഞെടുക്കുക എന്ന് നോക്കാം.

Latest Videos

കോംപ്രിഹെൻസീവ് വാഹന ഇൻഷുറൻസ്

കൂടുതൽ കവറേജ്

ഓൺ-ഡാമേജ് എന്ന് കൂടെ ഇവ അറിയപ്പെടുന്നു. വലിയ കവറേജ് ആണ് പ്രധാന ഗുണം.

  • തേഡ്-പാർട്ടി ലയബിലിറ്റി: തേഡ്-പാർട്ടിക്ക് ഉണ്ടാകുന്ന പരിക്ക്, അപകടം എന്നിവയുടെ നിയമപരമായ ബാധ്യതകൾ.
  • ഓൺ-ഡാമേജ് കവർ: അപകടം, മോഷണം, തീപിടിത്തം, ആക്രമണം, വെള്ളപ്പൊക്കം, ഭൂകമ്പം തുടങ്ങിയവും മനുഷ്യൻ കാരണമുണ്ടാകുന്ന ദുരന്തങ്ങളിൽ നിന്നും സംരക്ഷണം.
  • വ്യക്തിഗത അപകടങ്ങൾക്കുള്ള കവർ: പോളിസി ഉടമയ്ക്ക് ഉണ്ടാകുന്ന അപകടമരണം, അംഗഭംഗം എന്നിവയ്ക്കുള്ള പരിഹാരം.
  • ആഡ്-ഓൺസ്: അധിക കവറേജ്. തേയ്മാനം, എൻജിൻ പ്രൊട്ടക്ഷൻ, റോഡ് സൈഡ് അസിസ്റ്റൻസ് തുടങ്ങിയവ.

കോംപ്രിഹെൻസീവ് പോളിസിയുടെ ഗുണങ്ങൾ

  1. ദീർഘമായ സുരക്ഷ: തേഡ്-പാർട്ടി ഇൻഷുറൻസിൽ നിന്നും വിഭിന്നമായി കോംപ്രിഹെൻസീവ് പ്ലാനിലൂടെ തേഡ്-പാർട്ടി, ഓൺ ഡാമേജ് ലയബിലിറ്റികൾ കവർ ചെയ്യാം.
  2. സാമ്പത്തിക സുരക്ഷ: അപകടം അല്ലെങ്കിൽ പ്രകൃതിദുരന്തം എന്നിവയുടെ സാഹചര്യത്തിൽ വലിയ സാമ്പത്തിക ബാധ്യത ഒഴിവാക്കാം.
  3. മനശാന്തി: ഒരുപാട് റിസ്കുകളിൽ നിന്നും സംരക്ഷണം.

ഓൺലൈനായി കോംപ്രിഹെൻസീവ് പോളിസി വാങ്ങാം

മോട്ടോർ ഇൻഷുറൻസ് ആപ്പിലൂടെ വളരെ വേഹം നിങ്ങൾക്ക് പോളിസി തെരഞ്ഞെടുക്കാം.

Step 1: പോളിസികൾ താരതമ്യം ചെയ്ത് തെരഞ്ഞെടുക്കാം

വിവിധ ഇൻഷുറൻസ് കമ്പനികളിൽ നിന്നുള്ള പോളിസികൾ താരതമ്യം ചെയ്യാം. ഓൺലൈൻ കമ്പാരിസൺ ടൂളുകൾ ഉപയോഗിച്ച് പോളിസികൾ തെരഞ്ഞെടുക്കാം. കവറേജ്, ആഡ്-ഓൺസ്, പ്രീമിയം നിരക്കുകൾ, ഉപയോക്തൃ റിവ്യൂകൾ എന്നിവ പരിശോധിച്ച് നല്ല തീരുമാനം കൈക്കൊള്ളാം.

Step 2: പോളിസി നിബന്ധനകൾ മനസ്സിലാക്കാം

പോളിസി രേഖകൾ കൃത്യമായി പഠിക്കാം. നിബന്ധനകൾ, എന്തൊക്കെ ഉൾപ്പെട്ടിട്ടുണ്ട്, എന്തെല്ലാം ഒഴിവാക്കിയിട്ടുണ്ട്, ക്ലെയിം ലഭിക്കാനുള്ള പ്രോസസ് എല്ലാം കണക്കുകൂട്ടാം.

Step 3: പ്രീമിയം കണക്കുകൂട്ടാം

ഓൺലൈനായി പ്രീമിയം കണക്കാക്കാൻ കാൽക്കുലേറ്റർ ലഭ്യമാണ്. കാർ നിർമ്മിച്ച വർഷം, മോഡൽ, ആർ.ടി.ഒ വിവരങ്ങൾ എന്നിവ നൽകിയാൽ ഇത് പ്രീമിയം കണക്കാക്കാനാകും.

Step 4: ആഡ്-ഓൺസ് തെരഞ്ഞെടുക്കാം

നിങ്ങളുടെ ആവശ്യത്തിന് യോജിച്ച ആഡ്-ഓൺുകൾ തെരഞ്ഞെടുക്കാം:

  1. സീറോ ഡിപ്രീസിയേഷൻ: പാർട്സുകളിലെ തേയ്മാനം ഒഴിവാക്കി പൂർണമായ തുകയ്ക്കുള്ള കവറേജ്.
  2. റോഡ്സൈഡ് അസിസ്റ്റൻസ്: വാഹനം ബ്രേക്ക് ഡൌൺ ആയാൽ, അടിയന്തരഘട്ടങ്ങളിൽ ഒറ്റപ്പെട്ടാൽ നിങ്ങൾക്ക് സഹായം.
  3. എൻജിൻ സംരക്ഷണം: എൻജിനിൽ വെള്ളം കയറിയാൽ ഓയിൽ ലീക്കേജ് ഉണ്ടായാൽ പരിരക്ഷ.
  4. ഇൻവോയിസ് കവർ: കാർ നശിച്ചാലോ മോഷണം പോയാലോ ലഭിക്കുന്ന തുകയ്ക്ക് കവർ.

Step 5: ആപ്ലിക്കേഷൻ ഫോം പൂരിപ്പിക്കാം

പോളിസിയും ആഡ്-ഓൺസും തെരഞ്ഞെടുത്തു കഴിഞ്ഞാൽ ഓൺലൈനായി ആപ്ലിക്കേഷൻ ഫോം പൂരിപ്പിക്കാം. നിങ്ങളുടെ വാഹനം, വ്യക്തിഗത വിവരം, ആർ.ടി.ഒ രജിസ്ട്രേഷൻ എന്നീ വിവരങ്ങൾ നൽകാം. കൃത്യമായ വിവരങ്ങളാണ് നൽകുന്നതെന്ന് ഉറപ്പിക്കാം. അല്ലെങ്കിൽ ക്ലെയിം തീർപ്പുകൽപ്പിക്കുമ്പോൾ തടസ്സങ്ങളുണ്ടാകാം.

Step 6: പണം നൽകാം

ഫോം പൂരിപ്പിച്ചാൽ അടുത്ത ഘട്ടം പണം നൽകുകയാണ്. യു.പി.ഐ, ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ, നെറ്റ് ബാങ്കിംഗ് എന്നിവയിലൂടെ പണം നൽകാം.

Step 7: പോളിസി രേഖ സ്വന്തം

പോളിസി രേഖ നിങ്ങൾക്ക് ഇ-മെയിൽ ആയി ലഭിക്കും. ഇത് കവറേജിനുള്ള തെളിവാണ്. ഒരു കോപ്പി പ്രിന്റ് ചെയ്ത് വാഹനത്തിൽ സൂക്ഷിക്കാം.

ഓൺലൈനായി കോംപ്രിഹെൻസീവ് കാർ ഇൻഷുറൻസ് എങ്ങനെ ആപ്പുകളിലൂടെ വാങ്ങാം

കാർ ഇൻഷുറൻസ് ആപ്പുകൾ വഴി വേഗത്തിലും സുരക്ഷിതമായും പോളിസി വാങ്ങാം. എങ്ങനെയാണ് ഈ ആപ്പുകൾ നിങ്ങളെ സഹായിക്കുക എന്ന് നോക്കാം:

  1. ഉപയോക്തൃ സൌഹൃദ ഇന്റർഫേസ്: വേഗത്തിൽ പോളിസി വാങ്ങാൻ കഴിയുന്ന രീതിയിൽ സിമ്പിളാണ് ആപ്പുകളുടെ ഡിസൈൻ. ടെക്നോളജിയെക്കുറിച്ച് നിങ്ങൾക്ക് വലിയ ധാരണയില്ലെങ്കിലും ബുദ്ധിമുട്ടില്ലാതെ ആപ്പിലൂടെ പർച്ചേസ് നടത്താം.
  2. പോളിസ താരതമ്യം: ഒരേ സമയം ഒന്നിലധികം പോളിസികൾ താരതമ്യം ചെയ്യാം. കവറേജ്, പ്രീമിയം നിരക്ക്, ആഡ്-ഓൺസ് എല്ലാം തിരിച്ചറിയാം.
  3. ഉടനടി ക്വോട്ട്: ഏതാനും സ്റ്റെപ്പുകൾ കൊണ്ട് തന്നെ ഒന്നിലധികം ഇൻഷുറൻസ് കമ്പനികളുടെ ക്വോട്ട് എഠുക്കാം. ഓരോ പോളിസിയും തെരഞ്ഞെടുക്കുന്നതിനെക്കുറിച്ചും നിങ്ങളുടെ ബജറ്റിന് ഇണങ്ങുമോയെന്നും അറിയാം.
  4. സുരക്ഷിതമായ ഇടപാടുകൾ: സെക്യുർ ഗെയ്റ്റ് വേകളിലൂടെയാണ് പണം നൽകേണ്ടത്. ഇത് എല്ലാ ഇടപാടുകളും സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നു. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ, നെറ്റ് ബാങ്കിങ്, യു.പി.എ എല്ലാം ഉപയോഗിക്കാം.
  5. രേഖകൾ ഡിജിറ്റലാക്കാം: പോളിസി വാങ്ങിയാൽ നേരിട്ട് ആപ്പിലോ ഇ-മെയിൽ ആയോ രേഖകൾ സേവ് ചെയ്യാം. ഇത് കടലാസുകൾ കൊണ്ടുനടക്കുന്നത് ഒഴിവാക്കാൻ സഹായിക്കും.
  6. എളുപ്പം റിന്യൂ ചെയ്യാം: ആപ്പുകളിലൂടെ വേഗത്തിൽ കാർ ഇൻഷുറസ് പുതുക്കാം. റിന്യൂവൽ തീയതി അറിയാൻ റിമൈൻഡർ സെറ്റ് ചെയ്യാം. ഏതാനും ക്ലിക്കുകൾ കൊണ്ട് കവറേജ് പൂർത്തിയാക്കാം.

കോംപ്രിഹെൻസീവ് പോളിസി വാങ്ങുമ്പോൾ പരിഗണിക്കൂ...

  • ഇൻഷുറൻസ് കമ്പനിയെ വിശ്വസിക്കാമോ: മികച്ച സെറ്റിൽമെന്റ് റേഷ്യോയുള്ള കമ്പനി തെരഞ്ഞെടുക്കാം. ഉപയോക്താക്കളുടെ റിവ്യൂകൾ പരിഗണിക്കാം.
  • പോളിസി ഇഷ്ടമുള്ള രീതിയിൽ പരിഷ്കരിക്കൂ: നിങ്ങളുടെ പ്രത്യേക ആവശ്യങ്ങൾ പരിഗണിച്ച് പോളിസിയിൽ മാറ്റങ്ങൾ വരുത്താം. ആഡ്-ഓണുകൾ പരമാവധി പ്രയോജനപ്പെടുത്താം.
  • IDV (Insured Declared Value) പരിശോധിക്കാം: IDV എന്നാൽ വാഹനം നഷ്ടപ്പെട്ടാലോ മോഷ്ടിക്കപ്പെട്ടാലോ നിങ്ങൾക്ക് ലഭിക്കാൻ സാധ്യതയുള്ള മൊത്തം തുകയാണ്. കൃത്യമായിട്ടാണ് ഇത് കണക്കാക്കുന്നത് എന്ന് പരിശോധിക്കണം. ഇത് പ്രീമിയത്തെയും നിങ്ങൾക്ക് ലഭിക്കാൻ ഇടയുള്ള തുകയെയും ബാധിക്കും.

ഉപസംഹാരം

വാഹനത്തിന് സമഗ്രമായ സംരക്ഷണം ഇതിലൂടെ ലഭിക്കും. തേഡ് പാർട്ടി ബാധ്യതകളും സ്വന്തം ഡാമേജുകളും പരിഹരിക്കാം. കവറേജിനെക്കുറിച്ചുള്ള വിവരങ്ങളും കാർ ഇൻഷുറൻസ് ആപ്പുകളെക്കുറിച്ചുള്ള ഗവേഷണവും മികച്ച തീരുമാനം എടുക്കാൻ നിങ്ങളെ സഹായിക്കും. ഓൺലൈനായി ആപ്പിലൂടെ എളുപ്പം പോളിസി വാങ്ങാം. മാത്രമല്ല പോളിസി താരതമ്യം, പ്രീമിയം കാൽക്കുലേഷൻ, കവറേജ് യോഗ്യമായ രീതിയിൽ പരിഷ്കരിക്കൽ എല്ലാം സാധിക്കും.

click me!