ചെക്കുകൾ എല്ലാം ഒന്നല്ല, ഉപയോഗിക്കുന്നതിന് മുൻപ് അതിന്റെ ഗുണങ്ങൾ അറിയാം

By Web Team  |  First Published Dec 19, 2024, 7:41 PM IST

വിവിധ തരം ബാങ്ക് ചെക്കുകളെയും അവയുടെ ഉപയോഗങ്ങളെയും അറിയാം


യുപിഐയും ഓൺലൈൻ ബാങ്കിംഗും പോലുള്ള ഡിജിറ്റൽ പേയ്‌മെൻ്റ് രീതികൾ ആണ് ഇപ്പോൾ ആധിപത്യം പുലർത്തുന്നതെങ്കിലും ചെക്കുകൾ ഇപ്പോഴും സാമ്പത്തിക ഇടപാടുകൾക്കുള്ള ഒരു നിർണായക ഉപകരണമായി നിലനിൽക്കുന്നുണ്ട്. വലിയ ഇടപാടുകൾക്കായി ഇപ്പോഴും ചെക്കുകൾ ആണ് ഉപയോഗിക്കുന്നത്. ബാങ്കുകൾ സാധാരണയായി സേവിംഗ്സ്, കറൻ്റ് അക്കൗണ്ട് ഉടമകൾക്കാണ് ചെക്ക്ബുക്കുകൾ നൽകുന്നത്. എന്നാൽ വിവിധതരം ചെക്ക് ബുക്കുകൾ ഉണ്ടെന്നും അവ എപ്പോഴൊക്കെ ഉപയോഗിക്കാമെന്നും പലർക്കും അറിയില്ല.  വിവിധ തരം ബാങ്ക് ചെക്കുകളെയും അവയുടെ ഉപയോഗങ്ങളെയും അറിയാം

1. ബെയറർ ചെക്ക്

Latest Videos

undefined

ഒരു ബെയറർ ചെക്ക് കൈവശമുള്ള വ്യക്തിക്ക് അത് പണമായി മാറ്റാവുന്നതാണ്. ഇതിനു അധിക തിരിച്ചറിയൽ ആവശ്യമില്ല, ഉടനടി പണം പിൻവലിക്കുന്നതിനുള്ള സൗകര്യം നൽകുന്നതാണ് ഈ ചെക്ക്. 

2. ഓർഡർ ചെക്ക്

ഒരു പ്രത്യേക വ്യക്തിക്കോ സ്ഥാപനത്തിനോ ചെക്കുകൾ കൈമാറുമ്പോൾ ആണ് ഓർഡർ ചെക്ക് കൂടുതലായും ഉപയോഗിക്കുന്നത്.  ചെക്കിൽ പേരിട്ടിരിക്കുന്ന വ്യക്തിക്കോ അല്ലെങ്കിൽ അവരുടെ അംഗീകൃത പ്രതിനിധിക്കോ മാത്രമേ പണം നൽകൂ എന്ന് ഇത് ഉറപ്പാക്കുന്നു.

3. ക്രോസ്ഡ് ചെക്ക്

ഒരു ക്രോസ്ഡ് ചെക്കിന്റ മുകളിൽ ഇടത് കോണിൽ രണ്ട് സമാന്തര വരകൾ ഉണ്ടാകും, അക്കൗണ്ട് പേയീ ചെക്ക് ഇതിനെ വിളിക്കുന്നു. ചെക്കിൽ പേരുള്ള ആളുടെ അക്കൗണ്ടിലേക്ക് ഫണ്ട് നേരിട്ട് ക്രെഡിറ്റ് ചെയ്യപ്പെടും. 

4. ഓപ്പൺ ചെക്ക്

ഓപ്പൺ ചെക്ക് എന്നത് ക്രോസ് ചെയ്യാത്ത ചെക്കാണ്. ഇത് ആരുടെ കൈവശമാണോ ഉള്ളത് അവർക്ക് പണമാക്കി മാറ്റാം. അതിനാൽ ഈ ചെക്കുകൾ കൈകാര്യം ചെയ്യുമ്പോൾ നിങ്ങൾ വളരെ ജാഗ്രത പാലിക്കണം. മുൻകരുതലുകളോടെ ആവശ്യമുള്ളപ്പോൾ മാത്രമേ ഈ ചെക്കുകൾ നൽകാവൂ

5. പോസ്റ്റ്-ഡേറ്റഡ് ചെക്ക്

ചെക്ക് നൽകുന്ന ആൾ നൽകിയ നിശ്ചിത തീയതിയിലോ അതിന് ശേഷമോ മാത്രമേ ഇത് പണമാക്കി മാറ്റാൻ കഴിയൂ. ഇൻസ്റ്റാൾമെൻ്റ് പേയ്‌മെൻ്റുകൾ, ഇഎംഐകൾ അടക്കാൻ തുടങ്ങിയ കാര്യങ്ങൾക്കാണ്‌ ഇത് പൊതുവെ ഉപയോഗിക്കപ്പെടുന്നത്.

click me!