വില കൂടുന്നത് അനുസരിച്ച് സ്വർണ വായ്പ എടുക്കുന്നവരെ എങ്ങനെ ബാധിക്കും എന്നറിയാം.
സംസ്ഥാനത്ത് ഇന്ന് ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലാണ് സ്വർണവ്യാപാരം നടക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 55680 രൂപയാണ്. അപ്രതീക്ഷിത സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ജനപ്രിയ വായ്പാ മാർഗമാണ് ഇന്ന് സ്വർണ വായ്പ. വില കൂടുന്നത് അനുസരിച്ച് സ്വർണ വായ്പ എടുക്കുന്നവരെ എങ്ങനെ ബാധിക്കും എന്നറിയാം.
സ്വർണ്ണ വില സ്വർണ്ണ വായ്പകളെ നേരിട്ട് സ്വാധീനിക്കുന്നു. സ്വര്‍ണവില വര്‍ധിക്കുന്നതാണ് സ്വര്‍ണ വായ്പക്ക് അനുകൂലമാകുന്ന പ്രധാന ഘടകം. സ്വർണവിലയിലെ വർധനവ് സ്വർണ വായ്പ എടുക്കുന്നവർക്ക് ഉയർന്ന വായ്പാ തുക ലഭിക്കാൻ ഇടയാക്കുന്നു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില റെക്കോര്‍ഡ് നിലയിലെത്തിയിരുന്നു.ഇത് ആഭ്യന്തര വിപണിയിലും വില വര്‍ധിക്കുന്നതിന് ഇടയാക്കി. സ്വര്‍ണവിലയില്‍ ഇടിവുണ്ടായാലും അത് വഴി വായ്പ തിരിച്ചടവ് മുടങ്ങി, കിട്ടാക്കടമാകാതിരിക്കാനുള്ള നടപടി ഉറപ്പാക്കുന്നതില്‍ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്.
undefined
നിലവിലെ ഉയർന്ന സ്വർണ്ണനിരക്കിൽ, ലോൺ-ടു-വാല്യൂ അനുപാതം വായ്പ എടുക്കുന്നവർക്ക് കൂടുതൽ അനുകൂലമാണ്. ഉദാഹരണത്തിന്, ഇന്ത്യയിലെ പ്രമുഖ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ആർബിഐ മാനദണ്ഡങ്ങൾ അനുസരിച്ച് 75% വരെ സ്വർണ്ണ വായ്പ നൽകുന്നതിന് സാധിക്കും. വിപണിയിൽ സ്വർണത്തിന്റെ മൂല്യം കൂടുന്തോറും സ്വർണം ഈടായി സൂക്ഷിക്കുന്നതിലൂടെ കൂടുതൽ വായ്പയെടുക്കാൻ കഴിയും, സ്വർണവായ്പകൾ ഉടനടിയുള്ള സാമ്പത്തിക ആവശ്യങ്ങൾക്ക് ആകർഷകമായ വഴിയായി മാറുന്നതിന് ഈ ഘടകം സഹായിക്കുന്നു.
ഇന്ത്യയിലെ മൊത്തത്തിലുള്ള സ്വർണ്ണ വായ്പാ വിപണി 18 ലക്ഷം കോടി രൂപ മൂല്യമുള്ളതാണ് . 2023 മുതൽ 2028 വരെ 6.80% വളർച്ച ഈ മേഖലയിലുണ്ടാകുമെന്നാണ് പ്രതീക്ഷ . ഏകദേശം 27,000 ടണ്ണിലധികം സ്വർണമാണ് ഇന്ത്യയിലെ വീടുകളിലുള്ളത്. അതിൽ ഏകദേശം 5,300 ടൺ വായ്പ എടുക്കുന്നതിനായി പണയം വെച്ചിട്ടുണ്ട്.