ലോൺ എടുത്താണ് വാഹനം വാങ്ങുന്നതെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ കുറഞ്ഞ പലിശ നിരക്കിൽ ലോൺ ലഭിക്കും.
ഒരുപാട് പണം ചിലവാകാതെ നിങ്ങളുടെ സ്വപ്ന വാഹനം സ്വന്തമാക്കാൻ ഏറ്റവും എളുപ്പമുള്ള വഴിയാണ് യൂസ്ഡ് കാർ വാങ്ങുക എന്നത്. എന്നാൽ ലോൺ എടുത്താണ് വാഹനം വാങ്ങുന്നതെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ കുറഞ്ഞ പലിശ നിരക്കിൽ ലോൺ ലഭിക്കും.
യൂസ്ഡ് കാർ വാങ്ങാൻ ഉദ്ദേശിക്കുന്നുവെങ്കിൽ കുറഞ്ഞ പലിശ നിരക്കിൽ ലോൺ ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. ക്രെഡിറ്റ് സ്കോർ ശ്രദ്ധിക്കുന്നത് മുതൽ നിങ്ങളുടെ വരുമാനവും ചിലവും തമ്മിലുള്ള അന്തരം എത്ര എന്ന് മനസിലാക്കുന്നത് വരെ, മികച്ച വായ്പയ്ക്ക് എന്തെല്ലാം ചെയ്യണം എന്ന് നോക്കാം.
undefined
1. ക്രെഡിറ്റ് സ്കോർ ശ്രദ്ധിക്കാം
ഏറ്റവും മികച്ച നിരക്കിൽ ലോൺ ഉറപ്പാക്കാൻ ആദ്യം ശ്രദ്ധിക്കേണ്ടത് ക്രെഡിറ്റ് സ്കോർ ആണ്. വായ്പദാതാക്കൾ ലോൺ നൽകുന്നതിന് ആദ്യം പരിശോധിക്കുന്നത് അപേക്ഷകന്റെ ക്രെഡിറ്റ് സ്കോർ ആണ്. മികച്ച ക്രെഡിറ്റ് സ്കോർ തിരിച്ചടവിനുള്ള ശേഷിയെയാണ് സൂചിപ്പിക്കുന്നത്. ഓൺലൈൻ ആയി ലോൺ നേടണമെങ്കിലും ഇത് ഗുണം ചെയ്യും. എന്നാൽ മോശം ക്രെഡിറ്റ് സ്കോർ ഉള്ളവർക്ക് ലോൺ നൽകുവാൻ വായ്പാദാതാതാക്കൾ തയ്യാറായാലും കൂടിയ പലിശ നിരക്കായിരിക്കും. എന്നാൽ കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മൂന്ന് മാസം കൊണ്ട് ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താൻ സാധിക്കും. കൂടുതൽ പലിശ നൽകുന്ന ലോൺ ഉണ്ടെങ്കിൽ അവ തിരിച്ചടക്കുക, ക്രെഡിറ്റ് കാർഡ് ബാലൻസ് അടച്ച് തീർക്കുക എന്നിവയെല്ലാം ഗുണം ചെയ്യും. ക്രെഡിറ്റ് സ്കോറിലെ ചെറിയ മാറ്റങ്ങൾ പോലും ലോൺ എടുക്കുമ്പോൾ പലിശ കുറഞ്ഞു കിട്ടുന്നതിന് സഹായകമാകും.
2. കൂടുതൽ തുക ഡൗൺപേയ്മെന്റ് നൽകാം
മാസ തവണ കുറയ്ക്കുന്നതിനും കുറഞ്ഞ പലിശ നിരക്കിൽ ലോൺ സ്വന്തമാക്കുന്നതിനും സഹായകമാകുന്ന മറ്റൊരു കാര്യമാണ് കൂടുതൽ ഡൗൺപേയ്മെന്റ് നൽകുക എന്നത്. എത്ര കുറഞ്ഞ തുകയാണോ ലോൺ എടുക്കുന്നത് അത്ര കുറവാകും പലിശ നിരക്ക്. നിങ്ങൾക്ക് ലോൺ തിരികെ അടക്കാനുള്ള ശേഷി ഉണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത് എന്നതിനാലാണിത്. ലോൺ എടുക്കുന്ന തുക കുറയുന്നത് പലിശ കുറയ്ക്കുന്നതിന് മാത്രമല്ല മാസതവണ കുറയാനും സഹായിക്കും. വിലയുടെ 20% എങ്കിലും ഡൗൺപേയ്മെന്റ് ആയി നൽകേണ്ടതുണ്ട്. പലിശ നിരക്കിനും മാസതവണയ്ക്കും ഗുണം ചെയ്യുമെന്ന് മാത്രമല്ല മൊത്തം തിരിച്ചടവും കുറയ്ക്കാൻ ഇത് സഹായിക്കും.
3. വായ്പാദാതാക്കളെ താരതമ്യം ചെയ്യുക
ആദ്യം കാണുന്ന ബാങ്കിൽ നിന്ന് ലോൺ എടുക്കുന്നതിനു പകരം വിവിധ വായ്പദാതാക്കളുടെ ഓഫറുകൾ താരതമ്യം ചെയ്യുക. ഓരോ ദാതാക്കളും വിവിധ പലിശ നിരക്കിൽ ആകും ലോൺ നൽകുന്നത്. ക്രെഡിറ്റ് യൂണിയനുകൾ, ബാങ്കുകൾ, ഓൺലൈൻ ലോൺ ദാതാക്കൾ, ഫൈനാൻസിയേഴ്‌സ് എന്നിങ്ങിനെ വിവിധ ദാതാക്കളുടെ ലോൺ താരതമ്യം ചെയ്യുക. നിങ്ങൾക്ക് ഏറ്റവും മികച്ച ലോൺ ലഭിക്കാൻ ഇത് ഗുണം ചെയ്യും. ഓൺലൈൻ ലോൺ ദാതാക്കൾ ചിലപ്പോഴെല്ലാം യൂസ്ഡ് കാറിനു മികച്ച ലോൺ നൽകാറുണ്ട്. കൂടാതെ മുൻകൂറായി ലോൺ അപ്പ്രൂവൽ എടുത്ത് വയ്ക്കുന്നതും ഡീലറുമായി വിലപേശാൻ സഹായിക്കും.
4. വരുമാനവും ചിലവും തമ്മിൽ താരതമ്യം ചെയ്യുക
നിങ്ങളുടെ വരുമാനവും ചിലവും തമ്മിലുള്ള അന്തരമാണ് ലോൺ എടുക്കുമ്പോൾ ഏറ്റവും അധികം ബാധിക്കുന്ന കാര്യം. വരുമാനവും മറ്റു തിരിച്ചടവുകളും തമ്മിലുള്ള അന്തരം വായ്പദാതാക്കളും ശ്രദ്ധിക്കും. നിലവിലുള്ള ലോൺ കൂടാതെ എത്ര തിരിച്ചടവ് കൂടി നിങ്ങൾക്ക് താങ്ങാനാകും എന്നതാണ് പ്രധാനം. കൂടുതൽ ലോൺ ഉള്ളവർക്ക് കൂടിയ പലിശ നിരക്കുകളാണ് സാധാരണ ലഭിക്കുക. മികച്ച പലിശ നിരക്ക് വേണമെങ്കിൽ വരുമാനവും തിരിച്ചടവും തമ്മിലുള്ള അന്തരം കൂടുതൽ ആയിരിക്കണം. നിലവിലുള്ള ചില ലോൺ അടച്ച് തീർക്കുന്നത് കുറഞ്ഞ നിരക്കിൽ ലോൺ ലഭിക്കാൻ സഹായിക്കും.
5. സ്ഥിര വരുമാനവും സാമ്പത്തിക ഭദ്രതയും
വായ്പദാതാക്കൾക്കു പ്രധാനമായും അറിയേണ്ടത് നിങ്ങൾക്ക് നിങ്ങൾക്ക് ലോൺ തിരിച്ചടക്കാനുള്ള സാമ്പത്തിക സ്ഥിരത ഉണ്ടോ എന്നതാണ്. ക്രെഡിറ്റ് സ്കോറും മറ്റു കടങ്ങളും മാത്രമല്ല വായ്പദാതാക്കൾ ശ്രദ്ധിക്കുന്നത്, നിങ്ങൾക്ക് സ്ഥിരവരുമാനം ഉണ്ടോ എന്നതും സാമ്പത്തിക സ്ഥിരതയുണ്ടോ എന്നതും പ്രധാനമാണ്. ഇതിന് വേണ്ടത് സ്ഥിര വരുമാനമാണ്. നല്ലൊരു തുക വരുമാനം ഉണ്ടെങ്കിൽ ലോൺ തിരിച്ചടക്കാൻ സാധിക്കും എന്നാണ് വായ്പദാതാക്കൾ കണക്കാക്കുക. കുറഞ്ഞ പലിശ ലഭിക്കാനും ഇത് സഹായകമാകും. നിങ്ങളുടെ സമ്പാദ്യവും കുറഞ്ഞ പലിശ നേടുന്നതിന് സഹായകമാകും. വരുമാനം, ടാക്സ് അടയ്ക്കുന്നതിന്റെ തെളിവ്, സമ്പാദ്യം, തിരിച്ചടക്കുന്ന ശീലം, മറ്റു ലോണുകൾ ഇവയെല്ലാം വാഹന ലോൺ നേടുമ്പോൾ പലിശ കുറഞ്ഞു ലഭിക്കുന്നതിന് സഹായിക്കും.