യുപിഐ ഇടപാട് പരിധി എത്രയാണ്; ആദായ നികുതി നൽകേണ്ടത് ആരൊക്കെ?

By Web Team  |  First Published Dec 21, 2024, 7:15 PM IST

ഇന്ത്യയിൽ യുപിഐയുടെ വരവ് ഒരു വലിയ വിപ്ലവം തന്നെയാണ് തീർത്തത്. യുപിഐ ഇടപാട് പരിധികളിൽ നിരവധി തവണ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.


യുപിഐ ഇടപാടുകൾക്ക് വലിയ സ്വീകാര്യതയാണ് ഉള്ളത്. ഇന്ത്യയിൽ യുപിഐയുടെ വരവ് ഒരു വലിയ വിപ്ലവം തന്നെയാണ് തീർത്തത്. യുപിഐ ഇടപാട് പരിധികളിൽ നിരവധി തവണ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. നിലവിൽ എത്ര രൂപ വരെ യുപിഐ വഴി അയക്കാം? 

യുപിഐ വഴി അയക്കാവുന്ന പ്രതിദിന ഇടപാട് പരിധി

Latest Videos

undefined

* പൊതു ഇടപാടുകൾ നടത്തുമ്പോൾ പ്രതിദിനം പരമാവധി ഒരു ലക്ഷം രൂപ വരെ അയക്കാം  
* പ്രത്യേക ഉപയോഗ കേസുകൾ: അതായത് മൂലധന വിപണി, ഇൻഷുറൻസ്, വിദേശ നിക്ഷേപം എന്നിവ നടത്തുമ്പോൾ പ്രതിദിനം ഇടപാട് പരിധി 2 ലക്ഷം വരെയാണ്. 
* നികുതി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ഐപിഒ, റീട്ടെയിൽ ഡയറക്ട് സ്കീമുകൾ എന്നിവയ്ക്ക് പ്രതിദിനം ഇടപാട് പരിധി 5 ലക്ഷം വരെ. 

യുപിഐ ഇടപാടുകൾ നടത്തുന്നവർ ആദായ നികുതി എങ്ങനെ നൽകണം എന്നുള്ളത് കൂടി അറിഞ്ഞിരിക്കണം. അതേപോലെ, ആദായ നികുതി റിട്ടേണുകൾ (ഐടിആർ) ഫയൽ ചെയ്യുമ്പോൾ എല്ലാ യുപിഐ ഇടപാടുകളും വെളിപ്പെടുത്തിയിരിക്കണം

യുപിഐ ഇടപാടുകൾക്കുള്ള നികുതി മാനദണ്ഡം:

* യുപിഐ വഴിയോ ഇ-വാലറ്റുകൾ വഴിയോ ലഭിക്കുന്ന 50,000 വരെയുള്ള തുകകൾക്ക് നികുതി ഇളവുണ്ട്. 50,000-ത്തിൽ കൂടുതലുള്ള തുകകൾ
* ആദായനികുതി നിയമത്തിലെ സെക്ഷൻ 56(2) പ്രകാരം നികുതി നൽകേണ്ട വരുമാനമായി കണക്കാക്കുന്നു.
* യുപിഐ ആപ്പുകളിൽ നിന്ന് ലഭിക്കുന്ന ക്യാഷ്ബാക്ക് അല്ലെങ്കിൽ റിവാർഡുകൾ "മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള വരുമാനം" എന്ന വിഭാഗത്തിന് കീഴിൽ നികുതി വിധേയമാണ്.

tags
click me!