യുപിഐ ഇടപാടുകളിൽ റെക്കോർഡ് വർദ്ധന; 11 ലക്ഷം കോടി കവിഞ്ഞു

By Web Team  |  First Published Oct 4, 2022, 5:56 PM IST

ക്യൂആർ കോഡ് സ്കാൻ ചെയ്തും വിവിധ ആപ്പുകൾ വഴിയും ഇന്ത്യക്കാർ നടത്തിയ  ഓൺലൈൻ പണമിടപാടിൽ വൻ വർദ്ധന. കാരണം ഇതാണ്


ൺലൈൻ പണമിടപാടുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സെപ്റ്റംബറിൽ 11 ലക്ഷം കോടി രൂപയാണ് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) വഴി കൈമാറപ്പെട്ടത്.  നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് (എൻപിസിഐ) കണക്കുകൾ പുറത്തുവിട്ടത്. സെപ്റ്റംബറിൽ  678 കോടി ഇടപാടുകളാണ് യുപിഐ വഴി നടന്നത്. 

Read Also: സിംഗപ്പൂരിനെ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് ചേക്കേറാൻ ഫോൺപേ; കാരണം അറിയാം

Latest Videos

2022 മേയിൽ യുപിഐ വഴിയുള്ള പേയ്‌മെന്റ് 10 ലക്ഷം കോടി കടന്നിരുന്നു. ഓഗസ്റ്റിൽ 657.9 കോടി ഇടപാടുകളിലായി  10.72 ലക്ഷം കോടി രൂപയാണ് യുപിഐ പേയ്മെന്റ് നടത്തിയത്. എൻപിസിഐ ഡാറ്റ പ്രകാരം, 2022 ജൂണിൽ, യൂപിഐ ഡിജിറ്റൽ പേയ്‌മെന്റിന് കീഴിലുള്ള ഇടപാട് മൂല്യം മെയ് മാസത്തിലെ 10,41,506 കോടി രൂപയിൽ നിന്ന് 10,14,384 കോടി രൂപയായി കുറഞ്ഞു. എന്നാൽ, ജൂലൈയിൽ ഇത് 10,62,747 കോടി രൂപയായി ഉയർന്നു. 

2016 ൽ യുപിഐ ഉപയോഗിച്ച് പണമിടപാടുകൾ നടത്താൻ കഴിഞ്ഞെങ്കിലും കോവിഡ് മഹാമാരി ഓൺലൈൻ ഇടപാടുകളെ ഏറെ പ്രിയങ്കരമാക്കി. വ്യക്തി ശുചിത്വത്തിന്റെ ഭാഗമായി പണരഹിത ഇടപാടുകൾ കൂടുതൽ പ്രോത്സാഹിപ്പിക്കപ്പെട്ടു. മൊബൈൽ വഴി ലളിതമായ ഘട്ടങ്ങളിലൂടെ ഇടപാടുകൾ നടത്തം എന്നുള്ളതും ഇതിന്റെ പ്രചാരം വർദ്ധിപ്പിച്ചു. മാത്രമല്ല യുപിഐ ഇടപാടുകൾക്ക് ഇതുവരെ അധിക ചാർജുകൾ ഒന്നും തന്നെ ഇല്ല എന്നുള്ളതും ഇത് കൂടുതൽ ഉപയോഗിക്കപ്പെടാൻ കാരണമായി.  രാജ്യം പണരഹിത സമ്പദ്‌വ്യവസ്ഥയായി മാറുന്നതിൽ യുപിഐ ഒരു പ്രധാന പങ്ക് വഹിച്ചു എന്ന് തന്നെ പറയാം. 

Read Also: കുന്ദവിയായി അമുൽ പെൺകുട്ടി; എആർ റഹ്മാനും മണിരത്നത്തിനും അമുലിന്റെ സ്നേഹാദരം
 
ഉത്സവ മാസമായ ഒക്‌ടോബർ, നവംബർ മാസങ്ങളിൽ യുപിഐ വഴിയുള്ള പേയ്‌മെന്റ് ഇടപാടിന്റെയും മൂല്യത്തിന്റെയും കാര്യത്തിൽ ഇത്തവണ റെക്കോർഡ് വർദ്ധന ഉണ്ടാകാനുള്ള സാധ്യതയുണ്ട്.  
 

tags
click me!