പ്രവാസികള്‍ക്ക് മൊബൈൽ നമ്പർ മാറ്റാതെ യുപിഐ; പ്രയോജനം ആർക്കൊക്ക?

By Web Team  |  First Published Apr 29, 2023, 8:40 AM IST

ഏതൊക്കെ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അന്താരാഷ്‌ട്ര മൊബൈൽ നമ്പർ ഉപയോഗിച്ച് യുപിഐ ഇടപാടുകൾ നടത്താം? എങ്ങനെ ഉപയോഗിക്കാം എന്നറിയാം 
 


ടുത്ത കാലം വരെ ഒരു പ്രവാസിക്ക് യുപിഐ വഴി പണമിടപാടുകൾ നടത്തണമെങ്കിൽ ഒരു ഇന്ത്യൻ മൊബൈൽ നമ്പർ ആവശ്യമായിരുന്നു. എന്നാൽ ഇപ്പോൾ പ്രവാസി ഇന്ത്യക്കാർക്ക് (എൻആർഐ) അവരുടെ അന്താരാഷ്ട്ര മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് തന്നെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസിൽ (യുപിഐ) പേയ്‌മെന്റുകൾ നടത്താം. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) 10 രാജ്യങ്ങളിൽ താമസിക്കുന്ന എൻആർഐകൾക്ക് അവരുടെ അന്താരാഷ്ട്ര മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് നോൺ റസിഡന്റ് എക്‌സ്‌റ്റേണൽ (എൻആർഇ) അല്ലെങ്കിൽ നോൺ റസിഡന്റ് ഓർഡിനറി (എൻആർഒ) അക്കൗണ്ടുകൾക്കായി യുപിഐ ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഇത് എങ്ങനെ ഉപയോഗിയ്ക്കണമെന്ന് അറിയാമോ? 

ALSO READ: സ്വർണവും പ്ലാറ്റിനവും പൂശിയ ചായക്കപ്പ്‌; നിത അംബാനിയുടെ അത്യാഢംബര ജീവിതശൈലി

Latest Videos

undefined

ഇതിനു മുൻപ് യുപിഐ ഐഡി സജ്ജീകരിക്കാൻ ഒരു എൻആർഐക്ക് സാധുവായ ഒരു ഇന്ത്യൻ മൊബൈൽ നമ്പർ വേണമായിരുന്നു. ഒരു ഉപയോക്താവ് യുപിഐ ഐഡി ഉപയോഗിക്കുമ്പോൾ മൊബൈൽ നമ്പർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണമായിരുന്നു. അതിനാൽ, വിദേശത്തേക്ക് പോയവർ അവരുടെ ഇന്ത്യൻ മൊബൈൽ നമ്പറുകൾ സജീവമായി സൂക്ഷിക്കേണ്ടതുണ്ടായിരുന്നു. ഇതിനായി എല്ലാമാസവും റീചാർജ് ചെയ്യാൻ ഒരു തുക ചെലവക്കുകയും ചെയ്യുമായിരുന്നു. ഇപ്പോൾ, എൻആർഐകൾക്ക് അവരുടെ അന്താരാഷ്ട്ര അല്ലെങ്കിൽ ഇന്ത്യൻ ഇതര മൊബൈൽ നമ്പറുകൾക്കൊപ്പം യുപിഐ ഉപയോഗിക്കാം. ഇത് ഇത്തരത്തിൽ റീചാർജ് ചെലവുകൾ ഒഴിവാക്കുന്നുണ്ട്. 

ഏതൊക്കെ എൻആർഐകൾക്ക് അവരുടെ അന്താരാഷ്ട്ര മൊബൈൽ നമ്പറുകൾക്കൊപ്പം യുപിഐ ഉപയോഗിക്കാം?

ആദ്യ ഘട്ടത്തിൽ, സിംഗപ്പൂർ, ഓസ്‌ട്രേലിയ, കാനഡ, ഹോങ്കോംഗ്, ഒമാൻ, ഖത്തർ, യുഎസ്എ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, യുണൈറ്റഡ് കിംഗ്ഡം എന്നീ രാജ്യങ്ങളുടെ കോഡുകളുള്ള എൻആർഐ മൊബൈൽ നമ്പറുകൾക്ക് യുപിഐ ഉപയോഗിക്കാം എന്ന് 2023 ജനുവരി 10-ന് എൻപിസിഐ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. .

ALSO READ: മറ്റു റീട്ടെയിൽ സ്റ്റോറിലേതിനേക്കാൾ നാലിരട്ടി കൂടുതൽ; ഇന്ത്യയിലെ ആപ്പിൾ സ്റ്റോർ ജീവനക്കാരുടെ പ്രതിമാസ ശമ്പളം

അന്താരാഷ്‌ട്ര മൊബൈൽ നമ്പറുകളിലെ യുപിഐ: വ്യവസ്ഥകൾ എന്തൊക്കെയാണ്?

1) അന്താരാഷ്‌ട്ര മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് യുപിഐ സജീവമാക്കുന്നതിന് പ്രവാസികളുടെ മൊബൈൽ നമ്പറുകൾ എൻആർഒ അല്ലെങ്കിൽ എൻആർഇ അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിരിക്കണം.

2)  യുപിഐ സജീവമാക്കുന്നതിന് എൻആർഇ അല്ലെങ്കിൽ എൻആർഒ അക്കൗണ്ടുകൾ കെവൈസി നിര്ബദ്ധമായും അപ്ഡേറ്റ് ചെയ്തിരിക്കണം, ഉപഭോക്താവിന് എൻആർഇ അല്ലെങ്കിൽ എൻആർഒ അക്കൗണ്ട് ഉള്ള അംഗ ബാങ്ക് ആവശ്യമായ കെവൈസി പൂർത്തിയാക്കിയിട്ടുണ്ടെന്നും ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്റ്റ് അല്ലെങ്കിൽ ഫെമ ഉൾപ്പെടെയുള്ള മറ്റ് ആവശ്യമായ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കണം എന്ന് എൻപിസിഐ ആവശ്യപ്പെടുന്നു. 

നിലവിലുള്ള ഫെമ (ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്‌ട്) ചട്ടങ്ങൾ അനുസരിച്ച് മാത്രമേ എൻആർഇ അല്ലെങ്കിൽ എൻആർഒ അക്കൗണ്ടുകൾ അനുവദിക്കൂ എന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) ബന്ധപ്പെട്ട റെഗുലേറ്ററി വകുപ്പുകൾ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് അംഗ ബാങ്കുകൾ ഉറപ്പാക്കണം എന്നും നേരത്തെ പുറത്തിറക്കിയ എൻപിസിഐയുടെ പ്രസ്താവനയിൽ പറയുന്നു.

ALSO READ: കമ്പനി മാന്യമായി ഇടപെടുന്നില്ല, രത്തൻ ടാറ്റയെ വിളിച്ച് എയർ ഇന്ത്യ പൈലറ്റുമാർ

പ്രവാസികൾക്ക് ഇതെങ്ങനെ പ്രയോജനപ്പെടും?

പ്രവാസികൾ ഇന്ത്യയിലേക്ക് എത്തുമ്പോൾ പണമിടപാടുകൾ നടത്താൻ ഇത് ഉപകരിക്കും. യുപിഐ വഴി സാധന സേവനങ്ങൾക്ക് അന്തരാഷ്ട്ര മൊബൈൽ നമ്പർ ഉപയോഗിച്ചുകൊണ്ട് പണമടയ്ക്കാം. കൂടാതെ, ഏതൊരു ഇന്ത്യൻ യുപിഐ ഉപയോക്താവിനെയും പോലെ മർച്ചന്റ് പേയ്‌മെന്റിനും പിയർ-ടു-പിയർ പേയ്‌മെന്റുകൾക്കും ഇത് ഉപയോഗിക്കണം.

ഒരു എൻആർഇ അക്കൗണ്ട് എൻആർഐകളെ വിദേശ വരുമാനം ഇന്ത്യയിലേക്ക് കൈമാറാൻ സഹായിക്കുന്നു, അതേസമയം എൻആർഒ അക്കൗണ്ട് ഇന്ത്യയിൽ സമ്പാദിക്കുന്ന വരുമാനം നിയന്ത്രിക്കാൻ സഹായിക്കുന്നു.

tags
click me!