ആധാർ സൂക്ഷിച്ച് ഉപയോഗിക്കുക, അശ്രദ്ധ കാരണം ജയിലിൽ വരെ ആയേക്കാം, കാരണം ഇതാണ്

By Web Team  |  First Published Oct 13, 2024, 2:11 PM IST

ആധാർ നമ്പർ അറിഞ്ഞതുകൊണ്ട് മാത്രം ആർക്കും നിങ്ങളുടെ ആധാർ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ കഴിയില്ല. എന്നാൽ മറ്റുവഴികളിലൂടെ പണം തട്ടാൻ തട്ടിപ്പുകാർ ശ്രമിക്കും


ധാർ എന്നത് ഒരു ഇന്ത്യൻ പൗരന്റെ പ്രധാന രേഖയാണ്. നിരവധി സ്ഥലങ്ങളിൽ ഇവ ഉപയോഗിക്കേണ്ടി വരാറുണ്ട്. ഇങ്ങനെ നൽകുമ്പോൾ ഇവ ദുരുപയോഗം ചെയ്യാനുള്ള സാധ്യത കൂടുതലാണ്. ആധാർ കാർഡ് തട്ടിപ്പ് ഈ അടുത്തകാലത്തായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്.  സാമ്പത്തിക നഷ്ടം, ഐഡൻ്റിറ്റി മോഷണം, അനധികൃത ആവശ്യങ്ങൾക്കായി വ്യക്തിഗത വിവരങ്ങളുടെ അനുചിതമായ ഉപയോഗം എന്നിവ ഈ തട്ടിപ്പുകളുടെ പിന്നിലുള്ള കാരണങ്ങളാണ്. 

അതേസമയം, നിങ്ങളുടെ ആധാർ നമ്പർ അറിഞ്ഞതുകൊണ്ട് മാത്രം ആർക്കും നിങ്ങളുടെ ആധാർ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ കഴിയില്ല. എന്നാൽ മറ്റുവഴികളിലൂടെ പണം തട്ടാൻ തട്ടിപ്പുകാർ ശ്രമിക്കും. 2016-ലെ ആധാർ നിയമത്തിൽ  ആധാറുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് നൽകിയിരിക്കുന്ന ക്രിമിനൽ കുറ്റങ്ങളും പിഴകളും താഴെ കൊടുക്കുന്നു

Latest Videos

undefined

1. എൻറോൾമെൻ്റ് സമയത്ത് തെറ്റായ ഡെമോഗ്രാഫിക് അല്ലെങ്കിൽ ബയോമെട്രിക് വിവരങ്ങൾ നൽകിയുള്ള ആൾമാറാട്ടം കുറ്റകരമാണ്. ഇതിന് 3 വർഷം വരെ തടവോ രൂപ വരെ പിഴയോ. 10,000/- രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടി ലഭിക്കും


2. ആധാർ നമ്പർ ഉടമയുടെ ഡെമോഗ്രാഫിക്, ബയോമെട്രിക് വിവരങ്ങൾ മാറ്റി കൊണ്ട് ആധാർ നമ്പർ ഉടമയുടെ ഐഡൻ്റിറ്റി സ്വന്തമാക്കുന്നത് ഒരു കുറ്റമാണ് - 3 വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലാഭിക്കാം

3. ഒരു പൗരന്റെ ഐഡൻ്റിറ്റി വിവരങ്ങൾ ശേഖരിക്കാൻ അധികാരമുള്ള ഏജൻസിയായി നടിക്കുന്നത് ഒരു കുറ്റമാണ് - 3 വർഷം വരെ തടവോ അല്ലെങ്കിൽ ഒരു ലക്ഷം രൂപ വരെ പിഴയോ ലാഭിക്കാം 

4. എൻറോൾമെൻ്റ്  വേളയിൽ ശേഖരിക്കുന്ന വിവരങ്ങൾ മനഃപൂർവം മറ്റുള്ളവർക്ക് കൈമാറുന്നത് കുറ്റമാണ് - 3 വർഷം വരെ തടവോ  1 ലക്ഷം രൂപ വരെ പിഴയോ ഉള്ള കുറ്റമാണ്. 
.
5. സെൻട്രൽ ഐഡൻ്റിറ്റി ഡാറ്റ റിപ്പോസിറ്ററിയിലേക്ക് (സിഐഡിആർ) അനധികൃതമായി പ്രവേശിക്കുന്നതും ഹാക്കിംഗ് നടത്തുന്നതും ഒരു കുറ്റമാണ് - 10 വർഷം വരെ തടവും കുറഞ്ഞത് 10 ലക്ഷം രൂപ പിഴയും ലഭിക്കും.

6. സെൻട്രൽ ഐഡൻ്റിറ്റി ഡാറ്റാ ശേഖരത്തിലെ ഡാറ്റയിൽ കൃത്രിമം കാണിക്കുന്നത് കുറ്റമാണ് - 10 വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലാഭിക്കാം"

7. ഒരു വ്യക്തിയുടെ വിവരങ്ങൾ  സ്ഥാപനം അനധികൃതമായി ഉപയോഗിക്കുന്നത് കുറ്റമാണ്. - ഒരു വ്യക്തിയുടെ കാര്യത്തിൽ 3 വർഷം വരെ തടവോ 10,000 രൂപ വരെ പിഴയോ ലാഭിക്കാം. 

click me!