രാജ്യത്ത് പുതിയ ആദായ നികുതി ബിൽ, അടുത്താഴ്ച പാർലമെന്‍റിൽ അവതരിപ്പിക്കും; നടപ്പാക്കുന്നത് വമ്പൻ മാറ്റങ്ങൾ

നവീകരിച്ച ഇൻകംടാക്സ് റിട്ടേണുകൾ നൽകാനുള്ള കാലാവധി  നാല് വർഷമാക്കിയതായും മുതിർന്ന പൗരന്മാരുടെ ടിഡിഎസ് പരിധി ഒരു ലക്ഷമാക്കി ഉയർത്തിയതായും മന്ത്രി അറിയിച്ചു

Union budget 2025 Propose to introduce new income tax bill next week says Nirmala Sitharaman

ദില്ലി: മൂന്നാമത് നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റിൽ വമ്പൻ പ്രഖ്യാപനങ്ങൾ. ആദായ നികുതി നിയമം ലഘൂകരിച്ച് രാജ്യത്ത് പുതിയ ആദായ നികുതി ബിൽ കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ. ബില്ല് അടുത്താഴ്ച പാർലമെന്‍റിൽ അവതരിപ്പിക്കുമെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിൽ വ്യക്തമാക്കി. പുതിയ ബില്ല് നികുതി വ്യവസ്ഥയിലെ മാറ്റം വ്യക്തമാക്കും. നികുതി ദായകരുടെ സൗകര്യം പരിഗണിച്ച് നടപടികൾ ലഘൂകരിക്കും. നികുതി പരിഷ്ക്കാരം വികസിത ഇന്ത്യയുടെ ലക്ഷ്യമാണെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി.

മധ്യവർഗ കേന്ദ്രീകൃതമായ  പരിഷ്ക്കാരമാണ് നികുതി നിയമത്തിൽ കൊണ്ടുവരിക. നവീകരിച്ച ഇൻകംടാക്സ് റിട്ടേണുകൾ നൽകാനുള്ള കാലാവധി  നാല് വർഷമാക്കിയതായും മുതിർന്ന പൗരന്മാരുടെ ടിഡിഎസ് പരിധി ഒരു ലക്ഷമാക്കി ഉയർത്തിയതായും മന്ത്രി അറിയിച്ചു. ആദായ നികുതി അടയ്ക്കുന്നതിലെ കാലതാമസത്തിൽ ശിക്ഷാ നടപടികൾ ഉണ്ടാകില്ലെന്നും ധനമന്ത്രി പാർലമെന്‍റിൽ അറിയിച്ചു.

Latest Videos

ലോകത്ത് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേതെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. ആറ് മേഖലകളിലാണ് ഈ ബജറ്റ് ഊന്നല്‍ നല്‍കുന്നത്. ഇന്ത്യ പോസ്റ്റിനെ രാജ്യത്തെ വലിയ ലൊജിസ്റ്റിക്സ് കമ്പനിയാക്കി മാറ്റുമെന്നും . രാജ്യവ്യാപകമായി ഒന്നര ലക്ഷം പോസ്റ്റ് ഓഫിസുകൾ വഴിയാകും പദ്ധതി നടപ്പാക്കുക. ഇതു പ്രാദേശിക സമ്പദ്‌വ്യവസ്ഥയിൽ വലിയ പുരോഗതിയുണ്ടാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

Read More : സ്ത്രീ സംരംഭങ്ങള്‍ക്ക് 2 കോടി വരെ വായ്പ, ടൂറിസം മേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍; പ്രധാന ബജറ്റ് പ്രഖ്യാപനങ്ങൾ

click me!