കേന്ദ്ര ബജറ്റിൽ വൻ പ്രഖ്യാപനം: എക്സൈസ് തീരുവ കുറച്ചു, നിരവധി ഉൽപ്പന്നങ്ങൾക്ക് വില കുറയും

By Web Team  |  First Published Jul 23, 2024, 12:28 PM IST

ക്യാൻസർ രോ​ഗത്തിന് വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന മൂന്ന് മരുന്നുകൾക്ക് കൂടി കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയിട്ടുണ്ട്


ദില്ലി: കേന്ദ്ര ബജറ്റിൽ നിരവധി ഉൽപ്പന്നങ്ങൾക്ക് വില കുറച്ചു. കസ്റ്റംസ് തീരുവ കുറച്ചതാണ് പല ഉൽപ്പന്നങ്ങളുടെയും വില കുറയുന്നതിലേക്ക് നയിച്ചത്. മൊബൈൽ ഫോണിൻ്റെയും ചാര്‍ജറിൻ്റെയും കസ്റ്റംസ് തീരുവ കുറച്ചിട്ടുണ്ട്. സ്വര്‍ണം, വെള്ളി എന്നിവയ്ക്കും കസ്റ്റംസ് തീരുവ കുറച്ചു. ലെതര്‍, തുണിത്തരങ്ങൾ എന്നിവയാണ് വില കുറയുന്ന മറ്റ് ഉൽപ്പന്നങ്ങൾ. മത്സ്യങ്ങൾക്കുള്ള തീറ്റ ഉൾപ്പടെ മൂന്ന് ഉൽപന്നങ്ങൾക്ക് നികുതി കുറയ്ക്കും. ചെമ്മീൻ തീററയ്ക്ക് ഉൾപ്പടെ വില കുറയും. ക്യാൻസർ രോ​ഗത്തിന് വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന മൂന്ന് മരുന്നുകൾക്ക് കൂടി കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയിട്ടുണ്ട്.
 

click me!