Union Budget 2023: വസ്ത്രത്തിനും സ്വർണ്ണത്തിനും സിഗരറ്റിനും വില കൂടും; വിശദമായ പട്ടിക

By Web Team  |  First Published Feb 1, 2023, 12:28 PM IST

ബജറ്റ് നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ 2023-24 വർഷത്തിൽ സ്വർണ്ണം, വെള്ളി, ഡയമണ്ട്, സിഗററ്റ്, വസ്ത്രം എന്നിവയും വില വര്‍ധിക്കും.


ദില്ലി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് പാർലമെന്റിൽ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. ബജറ്റ് നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ 2023-24 വർഷത്തിൽ സ്വർണ്ണം, വെള്ളി, ഡയമണ്ട്, സിഗരറ്റ്, വസ്ത്രം എന്നിവയും വില വര്‍ധിക്കും. ചില ഉൽപ്പന്നങ്ങളുടെ വില കുറയുകയും ചെയ്യും.

വില കൂടുന്നവ:

Latest Videos

undefined

സ്വര്‍ണം
വെള്ളി
വസ്ത്രം
സിഗരറ്റ്
കുട

Also Read: കേന്ദ്ര ബജറ്റിനെ അറിയാം

വില കുറയുന്നവ:

മൊബൈൽ ഫോൺ
ലിഥിയം അയൺ ബാറ്ററി
ടിവി പാനലുകള്‍
ക്യാമറ ലെൻസ്
ഇലക്ട്രിക് ചിമ്മിനി
ഹീറ്റ് കോയില്‍
സ്മാർട്ട് വാച്ച്
സ്മാർട് മീറ്റർ
കംപ്രസ്ഡ് ബയോഗ്യാസ്
മെഥനോൾ
അസറ്റിക് ആസിഡ് 

കേന്ദ്ര ബജറ്റ് 2022 പ്രധാന പ്രഖ്യാപനങ്ങൾ

  • 6000 കോടി മത്സ്യ രംഗത്തെ വികസനത്തിന്, 157 നഴ്സിങ് കോളേജുകൾ
  • 15000 കോടി ഗോത്ര വിഭാഗങ്ങൾക്ക്
  • തടവിലുള്ള പാവപ്പെട്ടവർക്ക് സർക്കാർ സാമ്പത്തിക സഹായം
  • രാജ്യത്ത് മൂലധന നിക്ഷേപം കൂടി
  • ഒരു വർഷത്തേക്ക് കൂടി സംസ്ഥാനങ്ങൾക്ക് പലിശരഹിത വായ്പ അനുവദിക്കും
  • റെയിൽവേക്ക് 2.4 ലക്ഷം കോടി
  • എഐ ഗവേഷണത്തിന് മൂന്ന് കേന്ദ്രങ്ങൾ
  • . പാൻ കാർഡ് - തിരിച്ചറിയൽ കാർഡ് ആയി അംഗികരിക്കും.
  • 5 ജി സേവനം വ്യാപകമാക്കുമെന്നും 5 ജി ആപ്ലിക്കേഷൻ വികസനത്തിനായി 100 ലാബുകൾ സ്ഥാപിക്കും.
  • കണ്ടൽ കാട് സംരക്ഷത്തിനായി മിഷ്ടി പദ്ധതി തുടങ്ങും
  • കോസ്റ്റൽഷിപ്പിംഗ് പ്രോത്സാഹിപ്പിക്കും.
  • പഴയ വാഹനങ്ങൾ മാറ്റുന്നതിന് സഹായം നൽകും.
  • സംസ്ഥാനങ്ങളിലെ വാഹനങ്ങളും ആംബുലൻസുകളും മാറ്റുന്നതിന് സഹായം നൽകും.
  • നൈപുണ്യ വികസനത്തിന് പ്രധാനമന്ത്രി കൗശൽ വികസന യോജന 4. O ആരംഭിക്കും.
  • പൊതു സ്വകാര്യ പങ്കാളിത്തം ഉറപ്പ് വരുത്തും.
  • വിനോദ സഞ്ചാര മേഖലയിൽ 50 കേന്ദ്രങ്ങൾ തെരഞ്ഞെടുത്ത് സൗകര്യങ്ങൾ വർധിപ്പിക്കും.
  • പ്രാദേശിക ടൂറിസം വികസനത്തിനായി " ദേഖോ അപ്നാ ദേശ് " തുടരും
  • അടുത്ത മൂന്ന് വർഷത്തിനകം ഒരു കോടി കർഷകർക്ക് പ്രകൃതി കൃഷിയിലേക്ക് മാറാനുള്ള സഹായങ്ങൾ നൽകും, പതിനായിരം ബയോ ഇൻപുട് റിസോഴ്സ് സെന്ററുകൾ രാജ്യത്താകെ തുടങ്ങും

click me!