രാജ്യത്തെ ലാബുകൾ തമ്മിൽ ബന്ധിപ്പിക്കും. 15 എമർജൻസി ഹെൽത്ത് സെന്ററുകൾ സ്ഥാപിക്കും. നാഷണൽ സെന്റര്‍ ഫോര്‍ ഡിസീസ് കൺട്രോളിനെ കൂടുതൽ ശക്തമാക്കും.
ദില്ലി: പ്രാഥമിക തലം മുതൽ രാജ്യത്തിന്റെ ആരോഗ്യമേഖലയെ മെച്ചപ്പെടുത്താൻ ആറ് വര്‍ഷത്തിനകം 64,180 കോടിയുടെ പാക്കേജ് നടപ്പാക്കുമെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍റെ പ്രഖ്യാപനം. മൂന്ന് തലങ്ങളിലായാണ് ആരോഗ്യ മേഖലയുടെ സമഗ്ര വികസന പദ്ധതി തയ്യാറാക്കുന്നത്. ദേശീയ ആരോഗ്യ ദൗത്യത്തിന് പുറമെയാണ് പുതിയ പാക്കേജ് പ്രഖ്യാപനം
കൊ വിഡ് വാക്സിൻ വികസനം രാജ്യത്തിന് വലിയ നേട്ടം ഉണ്ടാക്കിയെന്ന് ധനമന്ത്രി പറഞ്ഞു. കൊവിഡിനെതിരെ രാജ്യം നടത്തിയത് അസാധാരണ പോരാട്ടമാണ്. നിലവിൽ ലോകത്തെ ഏറ്റവും താഴ്ന്ന കൊവിഡ് മരണനിരക്കുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പത്ത് ലക്ഷത്തിൽ 112 പേർ എന്നതാണ് മരണനിരക്ക്. രണ്ട് കൊവിഡ് പ്രതിരോധ വാക്സിൻ നിലവിൽ രാജ്യത്ത് ഉപയോഗിക്കുന്നുണ്ട്. രണ്ട് പുതിയ വാക്സിൻ കൂടി പ്രതീക്ഷിക്കുന്നുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
രാജ്യത്തെ ലാബുകൾ തമ്മിൽ ബന്ധിപ്പിക്കും . 15 എമർജൻസി ഹെൽത്ത് സെന്ററുകൾ സ്ഥാപിക്കും. നാഷണൽ സെന്റര്‍ ഫോര്‍ ഡിസീസ് കൺട്രോളിനെ കൂടുതൽ ശക്തമാക്കും.