നാടുവിട്ട് യുകെയിലേക്ക് പോകുന്നതിന് ഇനി ചെലവേറും. വിദ്യാര്‍ഥികള്‍ക്കും സന്ദര്‍ശക വിസയില്‍ പോകുന്നവര്‍ക്കും ഏര്‍പ്പെടുത്തിയ അധിക വിസ നിരക്കുകള്‍ യുകെയില്‍ നിലവില്‍ വന്നു
നാടുവിട്ട് യുകെയിലേക്ക് പോകുന്നതിന് ഇനി ചെലവേറും. വിദ്യാര്‍ഥികള്‍ക്കും സന്ദര്‍ശക വിസയില്‍ പോകുന്നവര്‍ക്കും ഏര്‍പ്പെടുത്തിയ അധിക വിസ നിരക്കുകള്‍ യുകെയില്‍ നിലവില്‍ വന്നു. ബ്രിട്ടീഷ് പാര്‍ലമെന്‍റ് കഴിഞ്ഞ മാസം നടപ്പാക്കിയ നിയമഭേദഗതി പ്രാബല്യത്തില്‍ വന്നതോടെയാണ് നിരക്ക് വര്‍ധന. ഇതനുസരിച്ച് വിദ്യാര്‍ഥികള്‍ക്കുള്ള വിസയില്‍ വന്‍ വര്‍ധനയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 12,700 രൂപ കൂട്ടി 50,000 രൂപയായാണ് വിസ ഫീ വര്‍ധിപ്പിച്ചിരിക്കുന്നത്. ആറ് മാസത്തിന് താഴെ കാലാവധിയുള്ള സന്ദര്‍ശക വിസയ്ക്ക് 1500 രൂപ അധികം നല്‍കണം. ഇതോടെ ആകെ നിരക്ക് 11,500 രൂപയായി വര്‍ധിച്ചു. ജോലികള്‍ക്കുള്ള വിസയ്ക്കും, സന്ദര്‍ശക വിസയ്ക്കും 15 ശതമാനം വര്‍ധന വരുത്തുന്നതിന് കഴിഞ്ഞ ജൂലൈയിലാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. വിദ്യാര്‍ഥികള്‍ക്കുള്ള വിസയ്ക്കും സര്‍ട്ടിഫിക്കറ്റ് സ്പോണ്‍സര്‍ഷിപ്പിനും 20 ശതമാനമാണ് നിരക്ക് വര്‍ധന.
ALSO READ: ചൂടപ്പം പോലെ വീടുകള്‍ വിറ്റ് രാജ്യത്തെ ഈ എട്ട് നഗരങ്ങള്‍; വില്‍പന ആറ് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍
ഇമിഗ്രേഷന്‍ നടപടികള്‍ അനായാസമായി നടക്കുന്നതിന് ഫീ കൂട്ടുന്നത് അനിവാര്യമാണെന്ന് യുകെ ആഭ്യന്തരമന്ത്രാലയം പ്രതികരിച്ചു. ബ്രിട്ടീഷ് പൗരന്‍മാരുടെ നികുതി ബാധ്യത കുറയ്ക്കുന്നതിന് നിരക്ക് വര്‍ധന സഹായിക്കുമെന്നും അതേ സമയം തന്നെ യുകെയിലേക്ക് പഠിക്കുന്നതിനും സന്ദര്‍ശനത്തിനും എത്തുന്നവര്‍ക്ക് വലിയ ബാധ്യത ഇല്ല എന്ന് ഉറപ്പുവരുത്തുന്നതുമാണ് പുതിയ നിരക്കുകളെന്ന് ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവന വ്യക്തമാക്കുന്നു.
ALSO READ: ആപത്തുകാലത്ത് റെസ്റ്റോറന്റുകള്‍ക്ക് സഹായവുമായി സ്വിഗ്ഗി; കോടികളുടെ വായ്‌പ
ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്ന പ്രധാന നിരക്ക് മാറ്റങ്ങള്‍ താഴെ നല്‍കിയിരിക്കുന്നു.
- ആറ് മാസം, 2,5,10 വര്‍ഷങ്ങളിലേക്കുള്ള സന്ദര്‍ശ വിസ നിരക്കുകള്‍ വര്‍ധിച്ചു.
- എന്‍ട്രി ക്ലിയറന്‍സിനുള്ള നിരക്കുകള്‍ കൂട്ടി.
- രാജ്യത്ത് അനിശ്ചിത കാലത്തേക്ക് തുടരാനുള്ള ഫീസ് വര്‍ധിപ്പിച്ചു.
- ഹെല്‍ത്ത് വിസ നിരക്ക് കൂട്ടി.
- സ്പോണ്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് നിരക്ക് കൂട്ടി.
- പഠനത്തിനുള്ള അപേക്ഷ അംഗീകരിച്ചുള്ള സര്‍ട്ടിഫിക്കറ്റ് നിരക്കും
വര്‍ധിപ്പിച്ചു.
- ബ്രിട്ടീഷ് പൗരത്വം നേടാനുള്ള രജിസ്ട്രേഷന്‍ ഫീയും കൂട്ടി.
ALSO READ: രണ്ടും കൽപ്പിച്ച് മുകേഷ് അംബാനിയും മകളും; യുവാക്കളെ വലയിലാക്കാൻ ഫ്രഞ്ച് തീം കഫേ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം