ഇൻഫോസിസ് ഓഹരി ഇടിവ്; ഋഷി സുനക്കിന്റെ ഭാര്യയ്ക്ക് നഷ്ടമായത് 500 കോടി

By Web Team  |  First Published Apr 21, 2023, 6:05 PM IST

യുകെ പ്രധാനമന്ത്രി ഋഷി സുനക്കിന്റെ ഭാര്യ അക്ഷത മൂർത്തിക്ക് നഷ്ടമായത് 500 കോടിയിലധികം രൂപ. ഇൻഫോസിസ് ഓഹരി  9.4 ശതമാനം ഇടിഞ്ഞതാണ് കാരണം 
 


ദില്ലി: ഇൻഫോസിസിൻെറ ഓഹരികൾ ഇടിഞ്ഞതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഋഷി സുനക്കിന്റെ ഭാര്യ അക്ഷത മൂർത്തിക്ക് നഷ്ട്ടമായത് 500 കോടിയിലധികം രൂപ. തിങ്കളാഴ്ച ഇൻഫോസിസ് ഓഹരി  9.4 ശതമാനം ഇടിഞ്ഞിരുന്നു. ഇൻഫോസിസ് സഹസ്ഥാപകനായ നാരായണമൂർത്തിയുടെ മകളായ  അക്ഷത മൂർത്തിക്ക് ഇൻഫോസിസിൽ ഓഹരികൾ ഉണ്ട്.  

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഐടി കമ്പനിയായ  ഇൻഫോസിസിൽ നിന്നും 2022 ൽ ഡിവിഡൻഡ് ആയി അക്ഷതക്ക് കിട്ടിയത് 126.6 കോടി രൂപയായിരുന്നു. 2019 ഒക്‌ടോബറിനു ശേഷമുള്ള ഏറ്റവും വലിയ ഒറ്റ ദിവസത്തെ ഓഹരി ഇടിവിനാണ്  ഇൻഫോസിസ് സാക്ഷ്യം വഹിച്ചത്. 

Latest Videos

undefined

ALSO READ: ട്രെയിൻ യാത്രക്കാർക്ക് മുന്നറിയിപ്പ്; ടിക്കറ്റ് ബുക്ക് ചെയ്യാൻ ഈ ആപ്പ് ഉപയോഗിക്കരുതെന്ന് ഐആർസിടിസി

ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെയും പത്മശ്രീ സ്വീകർത്താവ് സുധാ മൂർത്തിയുടെയും സുധാ മൂർത്തിയുടെയും മകളാണ് അക്ഷത മൂർത്തി. ഇൻഫോസിസിന്റെ ഓഹരികൾ ഇടിഞ്ഞതിനെ തുടർന്ന് ഏകദേശം 49 മില്യൺ പൗണ്ട് അതായത് 500 കോടിയിലധികം രൂപ നഷ്ടമായതാണ് റിപ്പോർട്ട്. അക്ഷത മൂർത്തിക്ക് ഇൻഫോസിസിൽ 0.94% ഓഹരിയുണ്ട്, അതായത് ഏകദേശം 3.89 കോടി ഓഹരികൾ. 

2023 മാർച്ചിൽ അവസാനിച്ച പാദത്തിൽ ഏകീകൃത അറ്റാദായത്തിൽ 8% വാർഷിക വളർച്ച ഇൻഫോസിസ് രേഖപ്പെടുത്തിയിരുന്നു. ഏകീകൃത വരുമാനം വർഷം തോറും 16% വർധിച്ച് 37,441 കോടി രൂപയായിരുന്നു. 

ALSO READ: അക്ഷയതൃതീയ 2023; സംസ്ഥാനത്ത് നാളെ സ്വർണോത്സവം, തയ്യാറെടുത്ത് സ്വർണാഭരണ വിപണി

2022 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തേക്ക് ഓഹരിക്ക് 16 രൂപയാണ് കമ്പനി ഡിവിഡൻഡ് നൽകിയത്. നടപ്പു സാമ്പത്തിക വർഷത്തിൽ ഇടക്കാല ഡിവിഡൻഡ് ആയി ഓഹരിക്ക് 16.5 രൂപയും പ്രഖ്യാപിച്ചിരുന്നു. ഇതു രണ്ടും ചേർത്താൽ ഓഹരിക്ക് 32.5 രൂപയായിരുന്നു ഈ വർഷം ഇതുവരെ ഓഹരി ഉടമകൾക്ക് ഡിവിഡൻഡ് ലഭിച്ചത്. ഇത് പ്രകാരമാണ് അക്ഷതയ്ക്ക് 126.61 കോടി രൂപ ലഭിച്ചത്.


 

click me!