പാകിസ്ഥാനിൽ നിന്നും പിൻവാങ്ങുന്നു; പുതിയ തന്ത്രവുമായി യൂബർ

By Web Team  |  First Published May 3, 2024, 5:05 PM IST

അന്താരാഷ്ട്ര റൈഡ്-ഹെയ്‌ലിംഗ് ഭീമനായ യൂബർ പാകിസ്ഥാനിലെ പ്രവർത്തനം ഔദ്യോഗികമായി നിർത്തിവച്ചു.


കറാച്ചി; അന്താരാഷ്ട്ര റൈഡ്-ഹെയ്‌ലിംഗ് ഭീമനായ യൂബർ പാകിസ്ഥാനിലെ പ്രവർത്തനം ഔദ്യോഗികമായി നിർത്തിവച്ചു. പ്രാദേശിക എതിരാളികളുമായുള്ള മത്സരം ശക്തമായതാണ് കാരണം. അതേസമയം, തങ്ങളുടെ സബ്സിഡിയറി ബ്രാൻഡായ കരീം, പാകിസ്ഥാനിൽ തങ്ങളുടെ സേവനങ്ങൾ തുടരുമെന്ന് യുബർ അറിയിച്ചിട്ടുണ്ട്. 

2019  ൽ ആണ് അതിൻ്റെ എതിരാളിയായ കരീമിനെ സ്വന്തമാക്കുന്നത്. 3.1 ബില്യൺ ഡോളർ നൽകിയാണ് കരീമിനെ നേടിയത്. 2022-ൽ യുബർ കറാച്ചി, മുളട്ടാൻ, ഫൈസലാബാദ്, പെഷവാർ, ഇസ്ലാമാബാദ് എന്നിവിടങ്ങളിൽ തങ്ങളുടെ പ്രവർത്തനം നിർത്തി. അതേസമയം ഈ നഗരങ്ങൾ കരീം ആപ്പ് സേവനങ്ങൾ തുടർന്നു

Latest Videos

undefined

ഇപ്പോൾ, പാക്കിസ്ഥാനിൽ കരീം ആപ്പിന്റെ പ്രവർത്തനങ്ങൾ വളർത്തുന്നതിലാണ് യുബർ ശ്രദ്ധ നൽകുന്നത്. യുബർ ഉപയോഗിച്ചിരുന്ന ആളുകൾ കരീമിലേക്ക് മാറേണ്ടതുണ്ട്,  ചൊവ്വാഴ്ച മുതൽ പാകിസ്ഥാനിൽ പ്രവർത്തിക്കുന്നത് യുബർ നിർത്തിയിരിക്കുകയാണ്. നിലവിൽ യുബർ ഉപഭോക്താക്കൾക്ക് അവരുടെ അക്കൗണ്ടുകളിൽ ബാലൻസ് ഉണ്ടെങ്കിൽ അതുപയോഗിച്ച് കരീം ആപ്പിന്റെ സേവനങ്ങൾ തെരഞ്ഞെടുക്കാം. മാത്രമല്ല കരീമിൽ കോംപ്ലിമെൻ്ററി റൈഡുകൾ നേടാനും കഴിയും. 

സമീപ വർഷങ്ങളിൽ, റൈഡ്-ഹെയ്‌ലിംഗ്, ഷെയറിംഗ് ആപ്പുകൾ പാകിസ്ഥാനിൽ കൂടുതലായുണ്ട്. കൂടുതൽ പേർ വിപണിയിൽ പ്രവേശിക്കുകയും മത്സരം കടുക്കയും ചെയ്തതോടെയാണ് യുബർ കളം മാറ്റി ചവിട്ടുന്നത്. പാക്കിസ്ഥാനിൽ കരീമിൻ്റെയും ഊബറിൻ്റെയും ആധിപത്യം കുറഞ്ഞത് കമ്പനിക്ക് തിരിച്ചടിയായിട്ടുണ്ട്. 

യുബറിന്റെ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന സേവനം ഇൻ-റൈഡ് ആണ്, ഇത് ഡ്രൈവറുമായി വിലപേശാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. ഇതും കമ്പനിക്ക് നഷ്ടമാണ് ഉണ്ടാക്കുന്നത്. 
 

tags
click me!