ഷാരൂഖ് ഖാൻ, എംഎസ് ധോണി, റോജർ ഫെഡറർ, മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുടങ്ങിയ പ്രമുഖ വ്യക്തികൾ ഉൾപ്പെടെ നിരവധി ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ടുകൾക്കായുള്ള ബ്ലൂ ചെക്ക് മാർക്കുകൾ നഷ്ടപ്പെട്ടു.
ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ട്വിറ്റർ സബ്‌സ്‌ക്രിപ്‌ഷൻ ഇല്ലാത്ത ഉപയോക്താക്കളുടെ നീല ചെക്ക് മാർക്കുകൾ നീക്കം ചെയ്യാൻ തുടങ്ങി. ഷാരൂഖ് ഖാൻ, എംഎസ് ധോണി, റോജർ ഫെഡറർ, മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുടങ്ങിയ പ്രമുഖ വ്യക്തികൾ ഉൾപ്പെടെ നിരവധി ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ടുകൾക്കായുള്ള ബ്ലൂ ചെക്ക് മാർക്കുകൾ നഷ്ടപ്പെട്ടു.
ട്വിറ്റർ അക്കൗണ്ടുകളിലെ നീല ടിക്ക് മാർക്കുകൾ ഉപയോക്താക്കളുടെ ഐഡന്റിറ്റി സ്ഥിരീകരിക്കാൻ സഹായിക്കുന്നതാണ്. സെലിബ്രറ്റികൾ, പത്രപ്രവർത്തകർ, സംഘടന, സർക്കാർ ജീവനക്കാർ പ്രൊഫഷണലുകൾ തുടങ്ങിയവർക്ക് നീല ടിക്ക് മാർക്കുകൾ ലഭ്യമായിരുന്നു. ഉപയോക്താവിന്റെ അക്കൗണ്ടിന് ബ്ലൂ ടിക്ക് ലഭിക്കാൻ ഒരു വെരിഫിക്കേഷൻ പ്രോഗ്രാമിന് അപേക്ഷിക്കുക മാത്രം ചെയ്താൽ മതിയായിരുന്നു. എന്നാൽ ഇലോൺ മസ്‌ക് ട്വിറ്ററിന്റെ ചുമതല ഏറ്റെടുത്തതോടെ കാര്യങ്ങൾ മാറിത്തുടങ്ങി. 2023 ഫെബ്രുവരിയിൽ, ട്വിറ്റർ അക്കൗണ്ടുകൾക്കുള്ള 'ലെഗസി ചെക്ക് മാർക്കുകൾ' കമ്പനി ഉടൻ നീക്കം ചെയ്യാൻ തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.
undefined
ALSO READ: രണ്ടാംഘട്ട പിരിച്ചുവിടലുമായി മെറ്റ; രോഷാകുലരായി ജീവനക്കാർ
ഏപ്രിൽ 1 ന് പണമടച്ചുള്ള വരിക്കാർക്ക് മാത്രമേ അവരുടെ അക്കൗണ്ടുകൾക്ക് വെരിഫൈഡ് മാർക്ക് ലഭിക്കൂ എന്ന് മാർച്ചിൽ ട്വിറ്റർ പ്രഖ്യാപിച്ചു. അതായത് ഉപയോക്താവ് അക്കൗണ്ടിന് ഒരു നീല ചെക്ക് മാർക്ക് ലഭിക്കുന്നതിന് ട്വിറ്റര് സബ്‌സ്‌ക്രിപ്‌ഷൻ എടുക്കണമെന്ന് ചുരുക്കം.
ട്വിറ്ററിൽ ബ്ലൂ ടിക്ക് ലഭിക്കാൻ എന്തെല്ലാം ചെയ്യണം?
യോഗ്യത
ട്വിറ്റർ സബ്‌സ്‌ക്രൈബുചെയ്‌ത ഏതൊരു അക്കൗണ്ട് ഉടമയ്ക്കും നീല ചെക്ക്മാർക്ക് ലഭിക്കാൻ അർഹതയുണ്ടെന്ന് ട്വിറ്റർ പറയുന്നു. സബ്‌സ്‌ക്രിപ്‌ഷൻ ചെയ്യുമ്പോൾ നിങ്ങളുടെ അക്കൗണ്ട് ആരംഭിച്ച് 30 ദിവസം കഴിഞ്ഞിരിക്കണം. സ്ഥിരീകരിച്ച ഫോൺ നമ്പറും ഉണ്ടായിരിക്കണം. പ്രൊഫൈൽ ഫോട്ടോയിലോ പേരിലോ ഉപയോക്തൃനാമത്തിലോ സമീപകാല മാറ്റങ്ങളൊന്നും ഉണ്ടാകരുത്.
ALSO READ: 'കഠിനാധ്വാനം കൊണ്ട് കെട്ടിപ്പടുത്ത കൊട്ടാരം'; ആഡംബരത്തിന്റെ മറുവാക്കായി സുന്ദർ പിച്ചൈയുടെ വീട്
വില
ഇന്ത്യയിൽ ആൻഡ്രോയ്ഡ്, ഐഓഎസ് എന്നിവയ്ക്കായി ട്വിറ്റർ ബ്ലൂ സബ്‌സ്‌ക്രിപ്‌ഷന് പ്രതിമാസം 900 രൂപ ചിലവാകും. വെബിന്, പ്രതിമാസം 650 രൂപയാണ് വില. വെബിൽ 6,800 രൂപ വിലയുള്ള വാർഷിക സബ്‌സ്‌ക്രിപ്‌ഷനും തിരഞ്ഞെടുക്കാം.ആൻഡ്രോയ്ഡ്, ഐഓഎസ് എന്നിവയിലെ വാർഷിക സബ്‌സ്‌ക്രിപ്‌ഷൻ നിരക്ക് പ്രതിവർഷം 9,400 രൂപയാണ്.