പല ഇൻഷുറൻസ് കമ്പനികളും ഇപ്പോൾ അന്താരാഷ്‌ട്ര യാത്രക്കാർക്കായി നേരത്തെ ഉള്ള അസുഖങ്ങൾ കൂടി കവേറേജ് ചെയ്യുന്ന തരത്തിലുള്ള പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്
കോവിഡിന് ശേഷം ഇന്ത്യക്കാർ നടത്തുന്ന വിദേശ യാത്രകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. പ്രായഭേദമന്യേ ആളുകൾ യാത്രകൾ നടത്തുന്നുണ്ട്. വിദേശത്തേക്ക് പോകുന്നവർ പ്രധാനമായും ശ്രദ്ധിക്കേണ്ട ഒരു കാര്യം അവരുടെ ആരോഗ്യസംരക്ഷണം കൂടിയാണ്. വിദേശത്ത് വച്ച് എന്തെങ്കിലും ആരോഗ്യ പ്രശ്നം ഉണ്ടായാൽ ഇൻഷുറൻസ് പരിരക്ഷ ഉണ്ടാകുമെന്ന് ഉറപ്പാക്കണം. പ്രത്യേകിച്ചും നേരത്തെ ഉള്ള അസുഖങ്ങൾക്ക് ഇൻഷുറൻസ് ലഭിക്കുമോ എന്ന് അറിഞ്ഞിരിക്കണം.
പല ഇൻഷുറൻസ് കമ്പനികളും ഇപ്പോൾ അന്താരാഷ്‌ട്ര യാത്രക്കാർക്കായി നേരത്തെ ഉള്ള അസുഖങ്ങൾ കൂടി കവേറേജ് ചെയ്യുന്ന തരത്തിലുള്ള പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട് . ഇൻഷുറൻസ് എടുക്കുന്നതിനായി 48 മാസത്തിനുള്ളിൽ ഉണ്ടായ വിട്ടുമാറാത്ത രോഗങ്ങൾ, ശസ്ത്രക്രിയകൾ, നടന്നുകൊണ്ടിരിക്കുന്ന ചികിത്സകൾ എന്നിവയുടെ വിവരങ്ങളെല്ലാം ഇൻഷുറൻസ് കമ്പനികളെ അറിയിക്കണം. കവറേജും പ്രീമിയവും നിർണ്ണയിക്കാൻ ഇത് ഇൻഷുറർമാരെ സഹായിക്കുന്നു. നേരത്തെയുള്ള രോഗങ്ങളുടെ വിവരങ്ങൾ വെളിപ്പെടുത്താതിരുന്നാൽ അത് ക്ലെയിം നിരസിക്കലിനോ പോളിസി റദ്ദാക്കലിനോ ഇടയാക്കും.
undefined
അപ്രതീക്ഷിതമായ സാഹചര്യങ്ങൾ കാരണം യാത്രക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരികയാണെങ്കിൽ, ക്ലെയിമുകൾ പ്രോസസ്സ് ചെയ്യുന്നതിന് ആവശ്യമായ രേഖകൾ
* ഒറിജിനൽ ക്ലെയിം ഫോം
* യാത്രാ തീയതി സൂചിപ്പിക്കുന്ന പാസ്‌പോർട്ടിന്റെ പകർപ്പിനൊപ്പം എയർ ടിക്കറ്റ് പകർപ്പും ബോർഡിംഗ് പാസും.
* ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന സാഹചര്യത്തിൽ ഡോക്ടറുടെ കുറിപ്പടികൾ, മെഡിക്കൽ റെക്കോർഡുകൾ, ഡിസ്ചാർജ് സമ്മറി.
* ആശുപത്രി, ഫാർമസി, ലാബ് മുതലായവയിൽ നിന്നുള്ള ഒറിജിനൽ ബില്ലുകൾ/ഇൻവോയ്സുകൾ.
* ആശുപത്രികൾക്ക് നൽകാനുള്ള തുക പൂർണമായും തീർപ്പാക്കിയതായി സൂചിപ്പിക്കുന്ന ബില്ലുകൾ.
* മെഡിക്കൽ പ്രാക്ടീഷണർ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്.
നിലവിൽ ആരോഗ്യപ്രശ്നങ്ങളുള്ള അന്താരാഷ്‌ട്ര യാത്രക്കാർക്ക് നിലവിലുള്ള രോഗങ്ങൾക്കുള്ള കവറേജ് നിർണായകമാണ്. ഈ കവറേജ് തിരഞ്ഞെടുക്കുന്നതിലൂടെ, അത്യാഹിതങ്ങൾ പരിരക്ഷിക്കപ്പെടുമെന്ന് അറിഞ്ഞുകൊണ്ട് സമാധാനത്തോടെ യാത്ര ചെയ്യാം.