നിക്ഷേപം സുരക്ഷിതം, പലിശ ആവോളം; എഫ്ഡിക്ക് ഏറ്റവും കൂടുതല്‍ പലിശ കിട്ടുന്നതെവിടെ?

By Web Desk  |  First Published Jan 10, 2025, 7:41 PM IST

ചെറുകിട ബാങ്കുകള്‍ എഫ്ഡിക്ക്  മിക്കപ്പോഴും മികച്ച പലിശ നിരക്കാണ് നല്‍കുന്നത്.


സുരക്ഷിത നിക്ഷേപവും പരമാവധി പലിശയും ആഗ്രഹിക്കുന്നവര്‍ തെരഞ്ഞെടുക്കുന്ന നിക്ഷേപ പദ്ധതികളിലൊന്നാണ് ഫിക്സഡ് ഡെപ്പോസിറ്റുകള്‍ അഥവാ എഫ്ഡി. ചെറുകിട ധനകാര്യ സ്ഥാപനങ്ങളും, സ്വകാര്യ, പൊതുമേഖലാ ബാങ്കുകള്‍ ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ ആകര്‍ഷകമായ പലിശ നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്നു. ചെറുകിട ബാങ്കുകള്‍ എഫ്ഡിക്ക്  മിക്കപ്പോഴും മികച്ച പലിശ നിരക്കാണ് നല്‍കുന്നത്. ഉദാഹരണത്തിന് യൂണിറ്റി സ്മോള്‍ ഫിനാന്‍സ് ബാങ്ക്  1001 ദിവസത്തേക്കുള്ള നിക്ഷേപങ്ങള്‍ക്ക് 9% പലിശ നല്‍കും. സൂര്യോദയ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് 2 മുതല്‍ 3 വര്‍ഷത്തേക്ക് 8.60% പലിശയം നല്‍കും. മറ്റ് ചെറുകിട ബാങ്കുകളുടെ പലിശ നിരക്ക് പരിശോധിക്കാം.

ഉത്കര്‍ഷ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്: 2 മുതല്‍ 3 വര്‍ഷം വരെ 8.50%

Latest Videos

ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്: 888 ദിവസത്തേക്ക് 8.25%

ഉജ്ജീവന്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക്: 12 മാസത്തേക്ക് 8.25%

എയു സ്മോള്‍ ഫിനാന്‍സ് ബാങ്ക്: 18 മാസത്തേക്ക് 8%

സ്വകാര്യ ബാങ്കുകളുടെ എഫ്ഡി പലിശ നിരക്കുകള്‍ ഇങ്ങനെയാണ്

ഡിസിബി ബാങ്ക്: 19 മുതല്‍ 20 മാസം വരെ 8.05%

ബന്ധന്‍ ബാങ്ക്: 1 വര്‍ഷത്തേക്ക് 8.05%

ആര്‍ബിഎല്‍ ബാങ്ക്: 500 ദിവസത്തേക്ക് 8%

ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്: 1 വര്‍ഷം 5 മാസം മുതല്‍ 1 വര്‍ഷം 6 മാസം വരെ 7.99%

ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്: 400 മുതല്‍ 500 ദിവസം വരെ 7.90%

എച്ച്ഡിഎഫ്സി ബാങ്ക്: 55 മാസത്തേക്ക് 7.40%

ഐസിഐസിഐ ബാങ്ക്: 15 മാസം മുതല്‍ 2 വര്‍ഷം വരെ 7.25%


പൊതുമേഖലാ ബാങ്കുകളുടെ എഫ്ഡി പലിശ നിരക്കുകള്‍ 

കാനറ ബാങ്ക്: 3 മുതല്‍ 5 വര്‍ഷം വരെ 7.40%

ബാങ്ക് ഓഫ് മഹാരാഷ്ട്ര: 333 ദിവസത്തേക്ക് 7.35%

ഇന്ത്യന്‍ ബാങ്ക്: 400 ദിവസത്തേക്ക് 7.30%

ബാങ്ക് ഓഫ് ഇന്ത്യ: 400 ദിവസത്തേക്ക് 7.30%

ബാങ്ക് ഓഫ് ബറോഡ: 400 ദിവസത്തേക്ക് 7.30%

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ: 444 ദിവസത്തേക്ക് 7.25%

പഞ്ചാബ് നാഷണല്‍ ബാങ്ക്: 400 ദിവസത്തേക്ക് 7.25%

click me!