വലിയ വിലയുടെ സാധനങ്ങളാണോ വാങ്ങുന്നത്; ഇഎംഐ ഓപ്ഷനുള്ള മികച്ച 5 ക്രെഡിറ്റ് കാര്‍ഡുകള്‍

By Web Team  |  First Published Dec 25, 2024, 1:37 PM IST

ബില്‍ വളരെ ഉയര്‍ന്നതാണെങ്കില്‍, ചില ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപഭോക്താക്കള്‍ക്ക് സീറോ കോസ്റ്റ് ഇഎംഐ വാഗ്ദാനം ചെയ്യാറുണ്ട്.


വിലകൂടിയ ഉല്‍പ്പന്നം വാങ്ങുമ്പോള്‍ ഒറ്റയടിക്ക് കുറേ പണം ചെലവാകുമെന്നതിനാല്‍ പലപ്പോഴും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇഎംഐ ആയി പണം അടയ്ക്കാറുണ്ട്. ഗാഡ്ജെറ്റ്, ആഭരണങ്ങള്‍,സ്മാര്‍ട്ട്ഫോണ്‍, ഫ്ലൈറ്റ് ടിക്കറ്റുകള്‍ വരെയെല്ലാം ഇത്തരത്തില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങുന്നത് സാധാരണമാണ്. മിക്ക ബാങ്കുകളും പണമടയ്ക്കുന്നതിന് 40-45 ദിവസത്തെ പലിശരഹിത കാലയളവും നല്‍കും. എന്നിരുന്നാലും, ബില്‍ വളരെ ഉയര്‍ന്നതാണെങ്കില്‍, ചില ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപഭോക്താക്കള്‍ക്ക് സീറോ കോസ്റ്റ് ഇഎംഐ വാഗ്ദാനം ചെയ്യാറുണ്ട്. അതേസമയം, പ്രോസസ്സിംഗ് ചാര്‍ജുകളും പലിശയും ഉള്‍പ്പെടുന്നതിനാല്‍ ഈ ഇഎംഐകള്‍  ചെലവില്ലാത്തതാണെന്ന് കരുതേണ്ട. എന്നത് ശ്രദ്ധിക്കേണ്ടതാണ്.

ഉയര്‍ന്ന തുക വരുമ്പോള്‍ ഇഎംഐ ഓപ്ഷന്‍ നല്‍കുന്ന ക്രെഡിറ്റ് കാര്‍ഡുകളിതാ..

1. ഐസിഐസിഐ ബാങ്ക് : ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ 3 മാസം മുതല്‍ 24 മാസം വരെയുള്ള കാലയളവില്‍ തുല്യമായ പ്രതിമാസ തവണകളായി മാറ്റുന്നതിനും തവണകളായി പണം നല്‍കാനും കഴിയുന്നവയാണ് ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍

2. എച്ച്ഡിഎഫ്സി ബാങ്ക്:  സ്മാര്‍ട്ട് ഇഎംഐ ഓപ്ഷന്‍ വാഗ്ദാനം ചെയ്യുന്നവയാണ് എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍. 6 മുതല്‍ 48 മാസം വരെയുള്ള തിരിച്ചടവ് കാലാവധി തിരഞ്ഞെടുക്കാം

3. ആക്സിസ് ബാങ്ക്: 1 ശതമാനം, 1.08 ശതമാനം, 1.25 ശതമാനം ,1.5 ശതമാനം , 2 ശതമാനം എന്നിങ്ങനെയുള്ള പലിശ നിരക്കില്‍ ഗഡുക്കളായി ആക്സിസ് ബാങ്ക ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള ഇടപാടുകളില്‍ പണം തിരിച്ചടയ്ക്കാം.

4. എസ്ബിഐ കാര്‍ഡ്:  എസ്ബിഐ കാര്‍ഡ് വഴി സാധനങ്ങള്‍ വാങ്ങുമ്പോള്‍ തിരിച്ചടവ് പ്രതിമാസ തവണകളിലേക്ക് മാറ്റുന്നത് 3 വഴികളിലൂടെ ചെയ്യാം.

A. എസ്ബിഐ കാര്‍ഡ് ഓണ്‍ലൈന്‍ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യുക.

B. 56767 ലേക്ക് എഫ്പി എസ്എംഎസ് ചെയ്യുക

C. 3902 02 02/ 1860 180 1290 എന്ന നമ്പറുകളില്‍ വിളിക്കുക.

5. ആര്‍ബിഎല്‍ ബാങ്ക് : 3, 6, 9, 12, 18 അല്ലെങ്കില്‍ 24 മാസങ്ങളിലെ ഇഎംഐ ആക്കി ഇടപാടുകളെ മാറ്റാന്‍ ആര്‍ബിഎല്‍ ബാങ്ക്  ഉപഭോക്താക്കളെ അനുവദിക്കും

click me!