ട്രോളുകൾ ഉണ്ടാക്കുന്നവർക്ക് മാത്രമല്ല, ഈ പോസ്റ്റിലേക്ക് ആളെ റഫർ ചെയ്യുന്നവർക്കും സമ്മാനമുണ്ട്. ഐപാഡ് ലഭിക്കാൻ ചെയ്യേണ്ടത് ഇതാണ്
ട്രോളുകൾ നിർമ്മിക്കാനുള്ള കഴിവ് ഉണ്ടോ? ഉണ്ടെങ്കിൽ പ്രതിമാസം ഒരു ലക്ഷം രൂപ വരെ സമ്പാദിക്കാം. ബെംഗളൂരു ആസ്ഥാനമായുള്ള ഒരു ഫിൻടെക് സ്റ്റാർട്ടപ്പ് 'ചീഫ് മീം ഓഫീസർ' സ്ഥാനത്തേക്ക് ആളുകളെ ക്ഷണിക്കുന്നു. സ്റ്റോക്ക്ഗ്രോ എന്ന് പേരിട്ടിരിക്കുന്ന സ്റ്റാർട്ടപ്പ് ലിങ്ക്ഡ്ഇനിൽ ഒഴിവ് പോസ്റ്റ് ചെയ്തതിന് ശേഷമാണ് ഇത് വളരെയധികം ശ്രദ്ധ നേടിയത്. ട്രോളുകൾ ഉണ്ടാക്കുന്നവർക്ക് മാത്രമല്ല, ഈ പോസ്റ്റിലേക്ക് ആളെ റഫർ ചെയ്യുന്നവർക്കും സമ്മാനമുണ്ട്.
സമകാലിക സംഭവങ്ങളെക്കുറിച്ച് നർമ്മം കലർത്തി ട്രോളുകൾ ഉണ്ടാക്കുകയാണ് വേണ്ടതെന്ന് കമ്പനി പറയുന്നു. അതേസമയം ബ്രാൻഡിന്റെ ശൈലി ഉണ്ടാകുകയും വേണം. പ്രതിമാസം 1,00,000/- രൂപയാണ് ഇതിനായി നൽകുക. അതെ സമയം കമ്പനിയുടെ അസ്‌തിത്വം ചോർന്നുപോകാതെ രീതിയിലായിരിക്കണം ട്രോളുകൾ ഉണ്ടാക്കേണ്ടത്.
undefined
ALSO READ: അദാനിക്ക് ഓരോ ആഴ്ചയും നഷ്ടമായത് 3,000 കോടി! നഷ്ട കണക്കുകൾ പുറത്ത്
ഇതിനുപുറമെ, ഈ ഒഴിവിലേക്ക് ശരിയായ വ്യക്തിയെ നിര്ദേശിക്കുന്നവർക്ക് ഐപാഡ് സമ്മാനമായി നൽകുമെന്ന് കമ്പനി അറിയിച്ചു. അങ്ങനെ നിർദേശിക്കാൻ ഉദ്ദേശിക്കുന്നവരുടെ പേരുകൾ എഴുതി ഒരു ഫോം പൂരിപ്പിച്ച് നല്കാൻ കമ്പനി ആവശ്യപ്പെടുന്നു. അങ്ങനെ നിർദേശിച്ച വ്യക്തിയെ നിയമിച്ചാൽ മാത്രമാണ് റഫർ ചെയ്ത വ്യക്തിക്ക് സൗജന്യ ഐപാഡ് ലഭിക്കുകയുള്ളു.
അതേസമയം, ആഗോളതലത്തിൽ സാമ്പത്തികമാന്ദ്യമെന്ന കാരണം പറഞ്ഞ് ദിനം പ്രതി ആയിരക്കണക്കിന് ആളുകൾക്കാണ് ജോലി നഷ്ടപ്പെടുന്നത്. ടെക്ക് കമ്പനികളിൽ കൂട്ടപ്പിരിച്ചുവിടലുകൾ നടക്കുന്നുമുണ്ട്. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. layoff.fyi യുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് കഴിഞ്ഞ രണ്ട് വർഷത്തിനിടെ 36400 ലധികം ആളുകൾക്കാണ് ജോലി നഷ്ടപ്പെട്ടത്. ആഗോളതലത്തിൽ 503 ടെക് കമ്പനികളിൽ നിന്നായി 1,48,165 പേർക്ക് ജോലി പോയി. 2022 ൽ വിവിധ കമ്പനികളിൽ നിന്നായി ഒന്നരലക്ഷത്തിലധികം പേർക്ക് ജോലി നഷ്ടപ്പെട്ടു. 2023 ന്റെ തുടക്കത്തിലും സ്ഥിതിയിൽ മാറ്റമൊന്നുമില്ല.
ALSO READ: ലോകത്തിലെ ആദ്യ 10 സമ്പന്നരിൽ ഇടം നേടിയ ഏക ഇന്ത്യക്കാരൻ; ഗൗതം അദാനിയെ പിന്തള്ളി മുകേഷ് അംബാനി