ഇത് നിത അംബാനിയുടെ തീരുമാനം, 27 നിലകളുള്ള ആൻ്റിലിയയിൽ മുകേഷ് അംബാനി താമസിക്കുന്നത് ഇവിടെ

By Web Team  |  First Published Oct 1, 2024, 3:49 PM IST

മുംബൈയിലെ അൽതാമൗണ്ട് റോഡിൽ സ്ഥിതി ചെയ്യുന്ന ആന്റിലിയയ്ക്ക് 27 നിലകളാണ് ഉള്ളത്. ഇതിൽ ഏത് നിലയിലാണ് മുകേഷ് അംബാനി താമസിക്കുന്നതെന്ന് അറിയാമോ? 


ന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നനായ മുകേഷ് അംബാനി, ഭാര്യ നിത അംബാനിക്കും മക്കൾക്കുമൊപ്പം  മുംബൈയിലെ വസതിയായ ആന്റിലിയയിലാണ് താമസിക്കുന്നത്. 15,000 കോടി രൂപ മതിപ്പുവിലയുള്ള ആന്റിലിയ ലോകത്തിലെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ വസതിയാണ്. പ്രശസ്ത ആർക്കിടെക്ചറൽ സ്ഥാപനമായ പെർകിൻസ് ആൻഡ് വിൽ രൂപകൽപന ചെയ്‌ത് ഓസ്‌ട്രേലിയയിലെ ലെയ്‌ടൺ ഏഷ്യ ആണ് ആൻ്റിലിയ നിർമ്മിച്ചത്. സൗത്ത് മുംബൈയിലെ അൽതാമൗണ്ട് റോഡിൽ സ്ഥിതി ചെയ്യുന്ന ആന്റിലിയയ്ക്ക് 27 നിലകളാണ് ഉള്ളത്. ഇതിൽ ഏത് നിലയിലാണ് മുകേഷ് അംബാനി താമസിക്കുന്നതെന്ന് അറിയാമോ? 

400,000 ചതുരശ്ര അടി വിസ്തീർണ്ണവും 570 അടി ഉയരവുമുള്ള ആൻ്റിലിയയിൽ മുകേഷ് അംബാനി, ഭാര്യ നിത, മക്കളായ അനന്ത്, ആകാശ്, മരുമക്കൾ ശ്ലോക, രാധിക, പേരക്കുട്ടി വേദ എന്നിവരാണ് താമസിക്കുന്നത്. ഈ വലിയ കെട്ടിടത്തിൻ്റെ 27-ാം നിലയിലാണ് അംബാനി താമസിക്കുന്നത്.

Latest Videos

നിത അംബാനിയാണ് 27-ാം നില കുടുംബ വസതിയായി തിരഞ്ഞെടുത്തത്. മാത്രമല്ല, ഇവിടേക്ക് ഒരു പ്രത്യേക പ്രവേശന കവാടവും ഉണ്ട്, ഏതാനും ചിലർക്ക് മാത്രമാണ് ഇതിലൂടെ പ്രവേശനം ഉള്ളു. 

15-ആം നൂറ്റാണ്ടിൽ കണ്ടെത്തിയതായി വിശ്വസിക്കപ്പെടുന്ന 'ആൻ്റെ-ല്ലാ' എന്ന പുരാണ ദ്വീപിൻ്റെ പേരിൽ നിന്നാണ് ആൻ്റിലിയയുടെ പിറവി. ഇവിടെ 49 കിടപ്പുമുറികൾ, 168 പാർക്കിംഗ് സ്ഥലങ്ങൾ, ഒരു ബോൾറൂം, 50 സീറ്റുകളുള്ള തിയേറ്റർ പൂന്തോട്ടങ്ങൾ, നീന്തൽക്കുളങ്ങൾ, ഒരു ആരോഗ്യ കേന്ദ്രം, ഒരു സ്പാ, ഒരു ക്ഷേത്രം, കൂടാതെ ഒരു സ്നോ റൂം പോലും ഉണ്ട്. 600 ജീവനക്കാരാണ് ഇവിടെയുള്ളത്. ഊർജത്തിനായി സോളാർ പാനലുകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.  മൂന്ന് ഹെലിപാഡുകളും ഉണ്ട്. റിക്ടർ സ്കെയിലിൽ 8 വരെയുള്ള ഭൂകമ്പങ്ങളെ ചെറുക്കാൻ കഴിയുന്ന തരത്തിലാണ് കെട്ടിടം രൂപകൽപ്പന ചെയ്തിരിക്കുന്നത്,

click me!