മാസങ്ങൾക്കുള്ളിൽ അദ്ദേഹം സമ്പന്ന പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ധനികൻ
ലോകസമ്പന്ന സിംഹാസനത്തിൽ നിന്ന് താഴെ വീണവർ നിരവധിയാണ്. അതിൽ ഏറ്റവും ഒടുവിലുള്ളത് ലോകത്തിലെ ഏറ്റവും വലിയ ആഡംബര ഉൽപ്പന്ന കമ്പനിയായ ലൂയി വിറ്റൺ എസ്ഇയുടെ സഹസ്ഥാപകനും ചെയർമാനും സിഇഒയുമായ ബെർണാഡ് അർനോൾട്ട് ആണ്. ഈ വർഷം സെപ്റ്റംബറിൽ ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയായിരുന്നു ബെർണാഡ് അർനോൾട്ട്. എന്നാൽ മാസങ്ങൾക്കുള്ളിൽ അദ്ദേഹം സമ്പന്ന പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നിലവിൽ 176 ബില്യൺ ഡോളറാണ് അർനോൾട്ടിൻ്റെ ആസ്തി.
32 ബില്യൺ ഡോളറിൻ്റെ നഷ്ടം ആണ് അർനോൾട്ടിൻ്റെ ആസ്തിയിൽ ഉണ്ടായത്. എന്നാൽ ഈ ആസ്തി ഇടിവ് അർനോൾട്ടിന് പുതുമയുള്ള കാര്യമല്ല. മുൻപ് 2021 ഓഗസ്റ്റിൽ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നമായിരുന്നു അദ്ദേഹം. എന്നാൽ, ഏഷ്യയിലെ ആഡംബര വസ്തുക്കളുടെ വിൽപ്പന കുത്തനെ ഉയർന്നതിനെത്തുടർന്ന് നഷ്ടം നേരിട്ടതോടെ ധനിക പദവി നഷ്ടപ്പെട്ടു. ഇത് കൂടാതെ 2022ലും 2023ലും അദ്ദേഹത്തിന്റെ ആസ്തിയിൽ വീണ്ടും ഇടിവുണ്ടായി. എന്നാൽ, 2024 മെയ് മാസത്തിൽ അദ്ദേഹം വീണ്ടും സമ്പന്ന കിരീടം വീണ്ടെടുത്തു. എന്നാൽ, കമ്പനിയുടെ ഓഹരികളിൽ 20% ഇടിവുണ്ടായതിനെത്തുടർന്ന് വീണ്ടും അദ്ദേഹത്തിന്റെ സ്ഥാനം താഴേക്കെത്തി.
undefined
ആഗോള തലത്തിലുള്ള ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളാണ് കമ്പനിയുടെ വരുമാനത്തിൽ ഇടിവിന് കാരണമെന്ന് എൽവിഎംഎച്ചിൻ്റെ സിഎഫ്ഒ ജീൻ-ജാക്വസ് ഗുയോണി പറഞ്ഞു.
നിലവിൽ സമ്പന്ന സൂചികയിൽ ബെർണാഡ് അർനോൾട്ട് അഞ്ചാം സ്ഥാനത്താണ്, ഇലോൺ മസ്‌കാണ് ഒന്നാം സ്ഥാനത്ത്. 474 ബില്യൺ ഡോളർ ആണ് മാസ്കിന്റെ ആസ്തി, ജെഫ് ബെസോസിൻ്റെ 248 ബില്യൺ ഡോളർ ആസ്തിയുടെ രണ്ടാം സ്ഥാനത്താണ്, മാർക്ക് സക്കർബർഗിൻ്റെ ആസ്തി 215 ബില്യൺ ഡോളറാണ്, ലാറി എല്ലിസൻ്റെ ആസ്തി 193 ബില്യൺ ഡോളർ ആണ്