ഇഷ്ടമുള്ള ഒരു കാർ കണ്ടെത്താനായി, പക്ഷേ കാർ ലോൺ എത്ര എളുപ്പം ലഭിക്കുമെന്ന് നിങ്ങൾക്ക് അറിയില്ല. പക്ഷേ, ഈ പ്രോസസ് വേഗത്തിലാക്കാൻ കഴിയുമെന്ന് നിങ്ങൾക്കറിയാമോ, അതും പരിമിതമായ ചില നീക്കങ്ങളിലൂടെ?
പുതിയ കാർ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു നാഴികക്കല്ലാണ്. പക്ഷേ, കാറിന് വേണ്ടി ലോൺ സംഘടിപ്പിക്കുന്നത് മിക്കപ്പോഴും കുഴപ്പം പിടിച്ച ഒന്നാണ്. പുതിയ കാർ വാങ്ങുന്നതിന് ഫൈനാൻസ് സംഘടിപ്പിക്കുന്നത് കാലതാമസവും ഒഴിവാക്കും.
ഉദാഹരണത്തിന് നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു കാർ കണ്ടെത്താനായി, പക്ഷേ കാർ ലോൺ എത്ര എളുപ്പം ലഭിക്കുമെന്ന് നിങ്ങൾക്ക് അറിയില്ല. പക്ഷേ, ഈ പ്രോസസ് വേഗത്തിലാക്കാൻ കഴിയുമെന്ന് നിങ്ങൾക്കറിയാമോ, അതും പരിമിതമായ ചില നീക്കങ്ങളിലൂടെ?
undefined
ഈ ലേഖനത്തിലൂടെ പുതിയ കാറിന് ലോൺ അപേക്ഷിക്കുമ്പോൾ വേഗത്തിൽ അത് ലഭിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ എളുപ്പത്തിൽ അറിയാം.
എന്തുകൊണ്ടാണ് വേഗത്തിൽ ലോൺ ലഭിക്കേണ്ടത് പ്രധാനപ്പെട്ടതാകുന്നത്
കാർ ലോൺ ലഭിക്കുന്നതിന് മിക്കപ്പോഴും ആഴ്ച്ചകളും മാസങ്ങളും എടുക്കാം. വേഗത്തിൽ കാർ എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് വിലങ്ങാകും. എത്ര വേഗം ലോൺ ശരിയാകുന്നുവോ അത്രയും വേഗം മനശാന്തിയും ഗ്യാരണ്ടി.
വേഗത്തിൽ ലോൺ ലഭിക്കുന്നത് കാർ എടുക്കുന്നത് വേഗത്തിലാക്കുന്നതിന് ഒപ്പം പലിശനിരക്കിൽ ലാഭവും പരിമിതകാലത്തേക്ക് മാത്രം കാർ നിർമ്മാതാക്കൾ നൽകുന്ന ഓഫറുകൾ ലഭിക്കാനും കാരണണാകും.
എങ്ങനെ വേഗത്തിൽ പുതിയ കാറിന് ഫൈനാൻസ് അപ്രൂവൽ നേടാം
നിങ്ങളുടെ സാമ്പത്തികശൈലിയുടെ റിപ്പോർട്ട് കാർഡ് എന്ന് വേണമെങ്കിൽ ക്രെഡിറ്റ് സ്കോറിനെ വിളിക്കാം. നിങ്ങൾക്ക് ലോൺ തിരിച്ചടയ്ക്കാനുള്ള ശേഷിയുണ്ടോ എന്ന് തിരിച്ചറിയുന്നത് ഇതിലൂടെയാണ്. ഉയർന്ന ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽ വേഗത്തിൽ ലോൺ നേടാം. പൊതുവെ ഇത് 700-ന് മുകളിലായിരിക്കണം. കുറഞ്ഞ സ്കോർ ആണെങ്കിൽ ലോൺ ലഭിക്കാനുള്ള സാധ്യത ചുരുങ്ങും. ക്രെഡിറ്റ് സ്കോർ പരിശോധിക്കുന്നത് ലോൺ അപേക്ഷിക്കുമ്പോൾ എന്തെല്ലാം മാറ്റങ്ങൾ നിങ്ങളുടെ സാമ്പത്തിക രീതികളിൽ വരുത്തണം എന്നത് എളുപ്പമാക്കും. ക്രെഡിറ്റ് റിപ്പോർട്ട് പരിശോധിക്കാം. ചിലപ്പോൾ അതിലെ തെറ്റുകൾ നിങ്ങളുടെ സ്കോറിനെ ബാധിക്കാം. തെറ്റുകൾ കണ്ടെത്തിയാൽ അത് തിരുത്താം. സ്കോർ കുറവാണെങ്കിൽ നിങ്ങൾക്ക് കടങ്ങൾ വീട്ടി അത് ഉയർത്താം. ക്രെഡിറ്റ് കാർഡിലും നിലവിലെ ലോണുകളിലും നിങ്ങൾക്കുള്ള കടങ്ങൾ സ്ഥിരമായി വീട്ടിപ്പോകണം.
പുതിയ കാറിന് ഫൈനാൻസ് നേടാനുള്ള ഒരു എളുപ്പ വഴി പ്രീ-അപ്രൂവ്ഡ് ലോൺ തേടുകയാണ്. പ്രീ-അപ്രൂവ്ഡ് ലോൺ എന്നാൽ നിങ്ങളുടെ സാമ്പത്തിക വിവരങ്ങൾ പരിശോധിച്ച് ഒരു നിശ്ചിത തുക നിങ്ങൾക്ക് നൽകാൻ വായ്പ നൽകുന്നയാൾ തയാറാകുന്നു എന്നതാണ്. പ്രീ-അപ്രൂവ്ഡ് ലോൺ ഉണ്ടെങ്കിൽ നിങ്ങൾക്ക് ആത്മവിശ്വാസത്തോടെ കാർ ഡീലർഷിപ്പിൽ പോകാം. കാരണം നിങ്ങൾക്ക് നേരത്തെ തന്നെ ലോൺ എങ്ങനെയാകും എന്ന് തിരിച്ചറിയാനാകും. മാത്രമല്ല കാലതാമസം ഒഴിവാക്കാനുമാകും.
രേഖകൾ എല്ലാം തയാറാണ് എങ്കിൽ വായ്പ നൽകുന്ന സ്ഥാപനങ്ങൾക്കും വേഗത്തിൽ ലോൺ പ്രോസസ് ചെയ്യാനാകും. എത്ര വേഗം നിങ്ങൾ രേഖകൾ നൽകുന്നോ, ലോൺ അത്രയും വേഗം ലഭിക്കും. രേഖകൾ ഇല്ലെങ്കിൽ കാലതാമസവും സ്വാഭാവികമാണ്. നിങ്ങളുടെ തിരിച്ചറിയൽ രേഖ, വരുമാനം, താമസസ്ഥലം തുടങ്ങിയ കാര്യങ്ങൾ ഉറപ്പുവരുത്തിയാണ് ലോൺ നൽകൂ.
ഫൈനാൻസ് സ്വീകരിക്കാനായിരിക്കും നിങ്ങൾക്ക് താൽപര്യം എങ്കിലും ആദ്യം നൽകുന്ന ഡൗൺ പേയ്മെന്റ് തുക എപ്പോഴും വലുതാണെന്ന് ഉറപ്പാക്കാം. ഇത് വേഗത്തിൽ ലോൺ അപ്രൂവൽ ലഭിക്കാൻ കാരണമാകും. ഇത് റിസ്ക് കുറയ്ക്കും. എത്ര കുറച്ച് പണമാണോ നിങ്ങൾ ചോദിക്കുന്നത്, അത്രയും വായ്പ നൽകുന്നവർക്കും അപ്രൂവൽ നൽകുന്നത് എളുപ്പമാക്കും. മാത്രമല്ല വലിയ തുക നൽകുമ്പോൾ നിങ്ങൾ സ്വാഭാവികമായും സാമ്പത്തികസ്ഥിരതയും ഉത്തരവാദിത്തവുമുള്ള ആളാണെന്ന് വായ്പ നൽകുന്നവർക്ക് മനസ്സിലാകും. കാർ വാങ്ങുമ്പോൾ 20 ശതമാനം വരെ ആദ്യഘട്ട തുകയായി കരുതാം. ഇത് മികച്ച പലിശനിരക്കും കൂടുതൽ ഉദാരമായ വ്യവസ്ഥകളും അപ്രൂവൽ വേഗത്തിലാക്കാനും സഹായിക്കും.
ദീർഘകാലത്തേക്ക് ലോൺ ലഭിച്ചാൽ കുറഞ്ഞ മാസത്തവണയാകും നൽകേണ്ടി വരിക. ഇത് പ്രത്യക്ഷത്തിൽ ലാഭമാണെന്ന് തോന്നിച്ചാലും എപ്പോഴും വേഗത്തിൽ ലോൺ അടച്ചു തീർക്കുന്നതാണ് നല്ലത്. ദീർഘകാലയളവിലെ ലോണുകൾ വായ്പാദാതാക്കൾ പൊതുവെ പ്രോത്സാഹിപ്പിക്കാറില്ല. കുറഞ്ഞ കാലയളവ് ആണെങ്കിൽ കാര്യങ്ങൾ വേഗത്തിലാകും, പലിശ കുറയും, റിസ്കും വളരെ പരിമിതമാണ്.
നിങ്ങളുടെ വായ്പാദാതാവ് ആരാണെന്നത് വായ്പ ലഭിക്കുന്നതിനെ സ്വാധീനിക്കും. ചില ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങലും വേഗത്തിൽ പ്രോസസിങ് നടത്തുമ്പോൾ, മറ്റുള്ളവർ പതുക്കെയാകും. ഓൺലൈൻ വായ്പാദാതാക്കൾക്കും ക്രെഡിറ്റ് യൂണിയനുകൾക്കും വേഗത്തിലും കുറഞ്ഞ പേപ്പർ വർക്കിലും ലോൺ നൽകാനാകും. ഓരോരുത്തർക്കും വ്യത്യസ്തമായ രീതിയാണ് ഉണ്ടാകുക. ചിലർ പലിശ കുറച്ചു നൽകാം, ചിലർ വേഗത്തിൽ ലോൺ പാസ്സാക്കാം. ഏതാണ് നിങ്ങളുടെ ആവശ്യം അതനുസരിച്ച് തെരഞ്ഞെടുക്കാം. ഇതിനായി വായ്പാദാതക്കളെക്കുറിച്ച് നന്നായി അന്വേഷിക്കാം.
കാർ ഫൈനാൻസ് അപ്രൂവലുകൾ വേഗത്തിൽ കാർ എടുക്കാൻ സഹായിക്കുന്നതിനൊപ്പം മികച്ച സാമ്പത്തിക തീരുമാനമാണ് നിങ്ങൾ എടുക്കുന്നതെന്നും ഉറപ്പാക്കും. ഇതിലൂടെ
മുകളിൽ പറഞ്ഞ നടപടികളിലൂടെ സമയം മാത്രമല്ല മികച്ച ലോൺ ടേമുകളും സ്വന്തമാക്കാം, നിങ്ങൾ എത്രമാത്രം തയാറെടുപ്പ് നടത്തുന്നുവോ അത്രമാത്രം ലളിതമാകും ഈ പ്രോസസ്.
വേഗത്തിൽ കാർ ലോൺ നേടാൻ തയാറാണോ?
കാർ ലോൺ നേടുന്നത് എങ്ങനെയാണെന്ന് മനസ്സിലായല്ലോ. ഇനി ആക്ഷൻ എടുക്കാൻ സമയമായി. ആദ്യം തന്നെ ക്രെഡിറ്റ് സ്കോർ നോക്കാം, പ്രീ-അപ്രൂവ്ഡ് ലോൺ ഉണ്ടോയെന്ന് അറിയാം, പിന്നെ രേഖകളെല്ലാം ശരിയിക്കാം. എത്ര വേഗം തുടങ്ങുന്നോ അത്ര വേഗം കാർ വാങ്ങാം.