മ്യൂച്ചല്‍ ഫണ്ടുകളിൽ നിക്ഷേപമുണ്ടോ? മികച്ച വരുമാനം ആഗ്രഹിക്കുന്നുണ്ടെങ്കിൽ മ്യൂച്ചല്‍ ഫണ്ടുകള്‍ നവംബറിൽ വാങ്ങി കൂട്ടിയ ഓഹരികൾ ഏതൊക്കെയെന്ന് അറിയാം
ആഭ്യന്തര ഓഹരി വിപണിയുടെ അഭിവാജ്യ ഘടകവും വന്‍കിട നിക്ഷേപകരിലൊന്നുമാണ് മ്യൂച്ചല്‍ ഫണ്ടുകള്‍. പൊതുവില്‍ വിദേശ നിക്ഷേപകരേക്കാള്‍ ദീര്‍ഘ കാലയളവിലേക്കായിരിക്കും ഇക്കൂട്ടര്‍ ഓഹരികളില്‍ നിക്ഷേപമിറക്കുന്നത്. ഓഹരിയുടെ വില സ്ഥിരതയാര്‍ജിക്കാനും ഇതു സഹായമേകുന്നു.
ഇത്തരത്തില്‍ ഒരു കമ്പനിയില്‍ മ്യൂച്ചല്‍ ഫണ്ടുകളുടെ ഓഹരി പങ്കാളിത്തം വര്‍ധിക്കുന്നത് പോസിറ്റീവ് ഘടകമായി വിലയിരുത്തപ്പെടുന്നതിനാല്‍, കാലാകാലങ്ങളില്‍ ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരി പങ്കാളിത്തം പരിശോധിക്കുന്നത് സാധാരണക്കാരായ നിക്ഷേപകര്‍ക്കും ഗുണകരമാണ്. ഈയൊരു പശ്ചാത്തലത്തില്‍ നവംബര്‍ മാസത്തിനിടെ മ്യൂച്ചല്‍ ഫണ്ടുകള്‍ ഏറ്റവും കൂടുതല്‍ വാങ്ങിക്കൂട്ടിയ 10 ഓഹരികളുടെ വിശദാംശമാണ് താഴെ ചേര്‍ക്കുന്നത്.
undefined
എച്ച്ഡിഎഫ്‌സി ബാങ്ക്
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കിന്റെ 1.67 കോടി ഓഹരികളാണ് വിവിധ മ്യൂച്ചല്‍ ഫണ്ടുകള്‍ നവംബറില്‍ വാങ്ങിക്കൂട്ടിയത്. ഇതോടെ അസറ്റ് മാനേജ്‌മെന്റ് കമ്പനികളുടെ കൈവശമുള്ള എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരികളുടെ എണ്ണം 82.90 കോടിയായി ഉയര്‍ന്നു.
ആക്‌സിസ് ബാങ്ക്
കഴിഞ്ഞ മാസം വിവിധ മ്യൂച്ചല്‍ ഫണ്ടുകള്‍ ചേര്‍ന്ന് ഈ സ്വകാര്യ ബാങ്കിന്റെ 1.51 കോടി ഓഹരികളാണ് വാങ്ങിയത്. ഇതോടെ മ്യൂച്ചല്‍ ഫണ്ടുകളുടെ കൈവശമുള്ള ആക്‌സിസ് ബാങ്ക് ഓഹരികളുടെ എണ്ണം 69.36 കോടിയായി വര്‍ധിച്ചു.
ആര്‍ക്കിയന്‍ കെമിക്കല്‍
വിവിധ അസറ്റ് മാനേജ്‌മെന്റ് കമ്പനികള്‍ ചേര്‍ന്ന് ആര്‍ക്കിയന്‍ കെമിക്കലിന്റെ 1.8 കോടി ഓഹരികളാണ് നവംബറില്‍ വാങ്ങിയത്.
സണ്‍ ഫാര്‍മ
കഴിഞ്ഞ മാസം മ്യൂച്ചല്‍ ഫണ്ടുകള്‍ ചേര്‍ന്ന് ഈ ഫാര്‍മ കമ്പനിയുടെ 75 ലക്ഷം ഓഹരികളാണ് വാങ്ങിക്കൂട്ടിയത്. ഇതോടെ മ്യൂച്ചല്‍ ഫണ്ട് ഹൗസുകളുടെ കൈവശമുള്ള സണ്‍ ഫാര്‍മ ഓഹരികളുടെ എണ്ണം 29.69 കോടിയായി ഉയര്‍ന്നു.
മാരുതി സുസൂക്കി
നവംബറില്‍ മ്യൂച്ചല്‍ ഫണ്ടുകള്‍ ചേര്‍ന്ന് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളുടെ 9 ലക്ഷം ഓഹരികളാണ് വാങ്ങിയത്. ഇതോടെ അസറ്റ് മാനേജ്‌മെന്റ് കമ്പനികളുടെ കൈവശമുള്ള മാരുതി സുസൂക്കി ഓഹരികളുടെ ആകെയെണ്ണം 3.28 കോടിയായി വര്‍ധിച്ചു.
ടാറ്റ സ്റ്റീല്‍
കഴിഞ്ഞ മാസം മ്യൂച്ചല്‍ ഫണ്ടുകള്‍ ചേര്‍ന്ന് ഈ ടാറ്റ ഗ്രൂപ്പ് കമ്പനിയുടെ 7.22 കോടി ഓഹരികളാണ് വാങ്ങിക്കൂട്ടിയത്. ഇതോടെ മ്യൂച്ചല്‍ ഫണ്ട് ഹൗസുകളുടെ കൈവശമുള്ള ടാറ്റ സ്റ്റീല്‍ ഓഹരികളുടെ എണ്ണം 95.42 കോടിയായി ഉയര്‍ന്നു.
ഡെല്‍ഹിവെറി
നവംബറില്‍ മ്യൂച്ചല്‍ ഫണ്ടുകള്‍ ചേര്‍ന്ന് ലോജിസ്റ്റിക്‌സ് കമ്പനിയുടെ 2.31 കോടി ഓഹരികളാണ് വാങ്ങിയത്. ഇതോടെ അസറ്റ് മാനേജ്‌മെന്റ് കമ്പനികളുടെ കൈവശമുള്ള ഡെല്‍ഹിവെറി ഓഹരികളുടെ എണ്ണം 8.24 കോടിയായി വര്‍ധിച്ചു.
ശ്രീറാം ഫൈനാന്‍സ്
കഴിഞ്ഞ മാസം മ്യൂച്ചല്‍ ഫണ്ടുകള്‍ ചേര്‍ന്ന് ഈ ബാങ്ക് ഇതര ധനകാര്യ സ്ഥാപനത്തിന്റെ 57 ലക്ഷം ഓഹരികളാണ് വാങ്ങിക്കൂട്ടിയത്. ഇതോടെ മ്യൂച്ചല്‍ ഫണ്ട് ഹൗസുകളുടെ കൈവശമുള്ള ശ്രീറാം ഫൈനാന്‍സ് ഓഹരികളുടെ എണ്ണം 2.31 കോടിയായി ഉയര്‍ന്നു.
ഭാരതി എയര്‍ടെല്‍
നവംബറില്‍ ഈ വന്‍കിട ടെലികോം കമ്പനിയുടെ 80 ലക്ഷം ഓഹരികളാണ് വിവിധ മ്യൂച്ചല്‍ ഫണ്ട് ഹൗസുകള്‍ വാങ്ങിയത്. ഇതോടെ അസറ്റ് മാനേജ്‌മെന്റ് കമ്പനികളുടെ കൈവശമുള്ള ഭാരതി എയര്‍ടെല്‍ ഓഹരികളുടെ ആകെയെണ്ണം 59.03 കോടിയായി വര്‍ധിച്ചു.
എന്‍ടിപിസി
കഴിഞ്ഞ മാസം ഈ പൊതുമേഖലാ ഊര്‍ജോത്പാദന കമ്പനിയുടെ 3.58 കോടി ഓഹരികളാണ് മ്യൂച്ചല്‍ ഫണ്ടുകള്‍ വാങ്ങിക്കൂട്ടിയത്. ഇതോടെ ഇവരുടെ കൈവശമുള്ള എന്‍ടിപിസി ഓഹരികളുടെ എണ്ണം 154.94 കോടിയായി ഉയര്‍ന്നു.