കഴിഞ്ഞ 3 ജനുവരിയിലും ഇരട്ടയക്ക നേട്ടം! ഈ 9 ഓഹരികള്‍ 2023-ൽ ചരിത്രം ആവര്‍ത്തിക്കുമോ?

By Web Team  |  First Published Jan 2, 2023, 4:45 PM IST

കഴിഞ്ഞ 3 വര്‍ഷക്കാലയളവില്‍ 3 മുതല്‍ 20 മടങ്ങിലധികം ആദായം ദീര്‍ഘകാല നിക്ഷേപകര്‍ക്ക് നല്‍കിയ ഓഹരികൾ. 2023 ൽ ചരിത്രം ആവർത്തിക്കുമോ? വിശദാംശങ്ങൾ അറിയാം 
 


പുതിയ കലണ്ടര്‍ വര്‍ഷത്തിലെ വ്യാപാരത്തിന് തുടക്കമിട്ടതിന്റെ പശ്ചാത്തലത്തില്‍, ജനുവരി മാസക്കാലയളവിലെ ഓഹരികളുടേയും പ്രധാന സൂചികകളുടേയും പൂര്‍വകാല പ്രകടനത്തിന്റെ രേഖകള്‍ പരിശോധിച്ചു. ഇതില്‍ നിന്നും കഴിഞ്ഞ 3 വര്‍ഷങ്ങളിലേയും ജനുവരി മാസത്തില്‍ ബിഎസ്ഇയുടെ അടിസ്ഥാന സൂചികയായ സെന്‍സെക്‌സ്, ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

എന്നാല്‍ ഇതേ കാലയളവില്‍ 9 ഓഹരികള്‍ ചുരുങ്ങിയത് 10 ശതമാനത്തിലധികം നേട്ടം സമ്മാനിച്ചിട്ടുണ്ട്. ഇവയെല്ലാം കഴിഞ്ഞ 3 വര്‍ഷക്കാലയളവില്‍ 3 മുതല്‍ 20 മടങ്ങിലധികം ആദായം ദീര്‍ഘകാല നിക്ഷേപകര്‍ക്ക് നല്‍കിയെന്നതും ശ്രദ്ധേയം. കഴിഞ്ഞ 3 വര്‍ഷങ്ങളിലേയും ജനുവരി മാസക്കാലയളവില്‍ 1,000 കോടിയിലധികം വിപണി മൂല്യ കമ്പനികളില്‍ നിന്നും ഇരട്ടയക്ക നേട്ടം രേഖപ്പെടുത്തിയ 9 ഓഹരികളുടെ വിശദാംശം ചുവടെ ചേര്‍ക്കുന്നു.

ടിപ്‌സ് ഇന്‍ഡസ്ട്രീസ്

മീഡിയ, വിനോദ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര കമ്പനിയായ ടിപ്‌സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ 2022 ജനുവരിയില്‍ 26 ശതമാനവും 2021 ജനുവരിയില്‍ 15 ശതമാനവും 2020 ജനുവരിയില്‍ 25 ശതമാനം വീതം നേട്ടവും രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 3 വര്‍ഷ കാലയളവില്‍ ഈ സ്‌മോള്‍ കാപ് ഓഹരിയിലെ നേട്ടം 1,897 ശതമാനമാണ്. ടിപ്‌സ് ഇന്‍ഡസ്ട്രീസ് ഓഹരിയുടെ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന വില 2,620 രൂപയാണ്്. അതേസമയം 1,757 രൂപയിലാണ് ഓഹരയിലെ വ്യാപാരം ഇപ്പോള്‍ പുരോഗമിക്കുന്നത്.

രാജരത്തന്‍ ഗ്ലോബല്‍ വയര്‍

ടയര്‍ നിര്‍മാണത്തിനുള്ള ഘടകങ്ങളും അനുബന്ധ ഉത്പന്നങ്ങളും വിപണിയിലെത്തിക്കുന്ന കമ്പനിയായ രാജരത്തന്‍ ഗ്ലോബല്‍ വയറിന്റെ ഓഹരികള്‍ 2022 ജനുവരിയില്‍ 36 ശതമാനവും 2021 ജനുവരിയില്‍ 26 ശതമാനവും 2020 ജനുവരിയില്‍ 11 ശതമാനം വീതം നേട്ടവും കുറിച്ചിട്ടുണ്ട്. കഴിഞ്ഞ 3 വര്‍ഷത്തിനിടെ ഈ സ്‌മോള്‍ കാപ് ഓഹരി 1,436 ശതമാനം നേട്ടവും നിക്ഷേപകര്‍ക്ക് സമ്മാനിച്ചു. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ രാജരത്തന്‍ ഗ്ലോബല്‍ വയര്‍ ഓഹരിയുടെ കൂടിയ വില 1,409 രൂപയാണ്. നിലവില്‍ ഓഹരിയുടെ വിപണി വില 893 രൂപ നിലവാരത്തിലാണുള്ളത്.

ടാറ്റ എലക്‌സി

ടാറ്റ ഗ്രൂപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ടെക്‌നോളജി സേവന കമ്പനിയായ ടാറ്റ എലക്‌സി ഓഹരികള്‍ 2022 ജനുവരിയില്‍ 30 ശതമാനവും 2021 ജനുവരിയില്‍ 47 ശതമാനവും 2020 ജനുവരിയില്‍ 15 ശതമാനം വീതം നേട്ടവും രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 3 വര്‍ഷ കാലയളവില്‍ ഈ മിഡ് കാപ് ഓഹരിയിലെ നേട്ടം 654 ശതമാനമാണ്. ടാറ്റ എലക്‌സി ഓഹരിയുടെ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന വില 10,760 രൂപയാണ്്. അതേസമയം 6,287 രൂപയിലാണ് ഓഹരയിലെ വ്യാപാരം ഇപ്പോള്‍ പുരോഗമിക്കുന്നത്.

ഗ്രീന്‍പാനല്‍ ഇന്‍ഡസ്ട്രീസ്

വുഡ് പാനലുകള്‍ നിര്‍മിക്കുന്ന രാജ്യത്തെ പ്രമുഖ കമ്പനിയായ ഗ്രീന്‍പാനല്‍ ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ 2022 ജനുവരിയില്‍ 24 ശതമാനവും 2021 ജനുവരിയില്‍ 36 ശതമാനവും 2020 ജനുവരിയില്‍ 25 ശതമാനം വീതം നേട്ടവും കുറിച്ചിട്ടുണ്ട്. കഴിഞ്ഞ 3 വര്‍ഷത്തിനിടെ ഈ സ്‌മോള്‍ കാപ് ഓഹരി 637 ശതമാനം നേട്ടവും നിക്ഷേപകര്‍ക്ക് സമ്മാനിച്ചു. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഗ്രീന്‍പാനല്‍ ഇന്‍ഡസ്ട്രീസ് ഓഹരിയുടെ കൂടിയ വില 625 രൂപയാണ്. നിലവില്‍ ഓഹരിയുടെ വിപണി വില 337 രൂപ നിലവാരത്തിലാണുള്ളത്.

ഗുല്‍ഷന്‍ പോളിയോല്‍സ്

വിവിധതപം വ്യാവസായിക രാസപദാര്‍ത്ഥങ്ങള്‍ നിര്‍മിക്കുന്ന ഗുല്‍ഷന്‍ പോളിയോല്‍സ് ലിമിറ്റഡിന്റെ ഓഹരികള്‍ 2022 ജനുവരിയില്‍ 42 ശതമാനവും 2021 ജനുവരിയില്‍ 18 ശതമാനവും 2020 ജനുവരിയില്‍ 13 ശതമാനം വീതം നേട്ടവും രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 3 വര്‍ഷ കാലയളവില്‍ ഈ സ്‌മോള്‍ കാപ് ഓഹരിയിലെ നേട്ടം 533 ശതമാനമാണ്. ഗുല്‍ഷന്‍ പോളിയോല്‍സ് ഓഹരിയുടെ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന വില 429 രൂപയാണ്്. അതേസമയം 251 രൂപയിലാണ് ഓഹരയിലെ വ്യാപാരം ഇപ്പോള്‍ പുരോഗമിക്കുന്നത്.

കോസ്‌മോ ഫസ്റ്റ്

വിവിധതരം പ്ലാസ്റ്റിക്‌സ് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കോസ്‌മോ ഫസ്റ്റിന്റെ ഓഹരികള്‍ 2022 ജനുവരിയില്‍ 22 ശതമാനവും 2021 ജനുവരിയില്‍ 11 ശതമാനവും 2020 ജനുവരിയില്‍ 15 ശതമാനം വീതം നേട്ടവും കുറിച്ചിട്ടുണ്ട്. കഴിഞ്ഞ 3 വര്‍ഷത്തിനിടെ ഈ സ്‌മോള്‍ കാപ് ഓഹരി 398 ശതമാനം നേട്ടവും നിക്ഷേപകര്‍ക്ക് സമ്മാനിച്ചു. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ കോസ്‌മോ ഫസ്റ്റ് ഓഹരിയുടെ കൂടിയ വില 1,427 രൂപയാണ്. നിലവില്‍ ഓഹരിയുടെ വിപണി വില 766 രൂപ നിലവാരത്തിലാണുള്ളത്.
 
ഗുജറാത്ത് അംബുജ എക്‌സ്‌പോര്‍ട്ട്‌സ്

ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര കമ്പനിയായ ഗുജറാത്ത് അംബുജ എക്‌സ്‌പോര്‍ട്ട്‌സിന്റെ ഓഹരികള്‍ 2022 ജനുവരിയില്‍ 26 ശതമാനവും 2021 ജനുവരിയില്‍ 21 ശതമാനവും 2020 ജനുവരിയില്‍ 15 ശതമാനം വീതം നേട്ടവും രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 3 വര്‍ഷ കാലയളവില്‍ ഈ സ്‌മോള്‍ കാപ് ഓഹരിയിലെ നേട്ടം 284 ശതമാനമാണ്. ഗുജറാത്ത് അംബുജ എക്‌സ്‌പോര്‍ട്ട്‌സ് ഓഹരിയുടെ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന വില 394 രൂപയാണ്്. അതേസമയം 256 രൂപയിലാണ് ഓഹരയിലെ വ്യാപാരം ഇപ്പോള്‍ പുരോഗമിക്കുന്നത്.

ഗണേശ എകോസ്ഫിയര്‍

പോളീസ്റ്റര്‍ സ്റ്റേപ്പിള്‍ ഫൈബര്‍, സ്പണ്‍ യാണ്‍ എന്നിവയുടെ ഉത്പാദനത്തിലും വ്യാപാരത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഗണേശ എകോസ്ഫിയറിന്റെ ഓഹരികള്‍ 2022 ജനുവരിയില്‍ 23 ശതമാനവും 2021 ജനുവരിയില്‍ 14 ശതമാനവും 2020 ജനുവരിയില്‍ 12 ശതമാനം വീതം നേട്ടവും കുറിച്ചിട്ടുണ്ട്. കഴിഞ്ഞ 3 വര്‍ഷത്തിനിടെ ഈ സ്‌മോള്‍ കാപ് ഓഹരി 262 ശതമാനം നേട്ടവും നിക്ഷേപകര്‍ക്ക് സമ്മാനിച്ചു. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഗണേശ എകോസ്ഫിയര്‍ ഓഹരിയുടെ കൂടിയ വില 985 രൂപയാണ്. നിലവില്‍ ഓഹരിയുടെ വിപണി വില 928 രൂപ നിലവാരത്തിലാണുള്ളത്.
 
ഐഐഎഫ്എല്‍ ഫൈനാന്‍സ്

ധനകാര്യ സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര കമ്പനിയായ ഐഐഎഫ്എല്‍ ഫൈനാന്‍സിന്റെ ഓഹരികള്‍ 2022 ജനുവരിയില്‍ 12 ശതമാനവും 2021 ജനുവരിയില്‍ 29 ശതമാനവും 2020 ജനുവരിയില്‍ 20 ശതമാനം വീതം നേട്ടവും രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 3 വര്‍ഷ കാലയളവില്‍ ഈ മിഡ് കാപ് ഓഹരിയിലെ നേട്ടം 246 ശതമാനമാണ്. ഗുജറാത്ത് അംബുജ എക്‌സ്‌പോര്‍ട്ട്‌സ് ഓഹരിയുടെ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന വില 521 രൂപയാണ്്. അതേസമയം 481 രൂപയിലാണ് ഓഹരയിലെ വ്യാപാരം ഇപ്പോള്‍ പുരോഗമിക്കുന്നത്.

click me!