ഓൺലൈനിൽ ഗാഡ്ജറ്റ് വാങ്ങുന്നവരാണോ? ക്യാഷ് ബാക്ക് നൽകുന്ന 4 ക്രെഡിറ്റ് കാർഡുകൾ ഇതാ...

By Web Team  |  First Published Dec 26, 2024, 4:28 PM IST

ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഗാഡ്ജറ്റ് വാങ്ങുന്നവർക്ക് ക്യാഷ്ബാക്ക് ലഭിക്കാൻ ഇനി പറയുന്ന കാർഡുകൾ പരിഗണിക്കാം 


ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണോ നിങ്ങൾ? ഏതെങ്കിലും ഇലക്ട്രോണിക് ഗാഡ്ജറ്റ് വാങ്ങാൻ പദ്ധതിയിടുന്നുണ്ടോ? ഗാഡ്ജറ്റ് വാങ്ങുന്നതിനൊപ്പം തന്നെ ക്യാഷ് ബാക്ക് സൗകര്യം കൂടി ലഭിച്ചാലോ... ഗഡ്ജറ്റ് വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത്തരത്തിലുള്ള ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നതായിരിക്കും കുറച്ചുകൂടി അനുയോജ്യം. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഗാഡ്ജറ്റ് വാങ്ങുന്നവർക്ക് ക്യാഷ്ബാക്ക് ലഭിക്കാൻ ഇനി പറയുന്ന കാർഡുകൾ പരിഗണിക്കാം 

1. ആമസോൺ പേ ഐസിഐസിഐ ക്രെഡിറ്റ് കാർഡ് 

Latest Videos

undefined

ഈ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഗാഡ്ജറ്റ് വാങ്ങുന്ന ആമസോൺ പ്രൈം അംഗങ്ങൾക്ക്  5% ക്യാഷ് ബാക്ക് ലഭിക്കും. ആമസോൺ പ്രൈം അംഗങ്ങൾ അല്ലാത്തവർക്ക് 3 ശതമാനം ആണ് ക്യാഷ് ബാക്ക്. ഈ കാർഡിന് ജോയിനിങ് ഫീസ്, വാർഷിക ഫീസ് എന്നിവ ഇല്ല.

2. എസ് ബി ഐ ക്യാഷ്ബാക്ക് ക്രെഡിറ്റ് കാർഡ് 

 ഓൺലൈനായി ഇലക്ട്രോണിക് ഗാഡ്ജറ്റുകൾ വാങ്ങുമ്പോൾ 5 ശതമാനം ക്യാഷ് ബാക്ക് ആണ് എസ്ബിഐ ക്യാഷ്ബാക്ക് ക്രെഡിറ്റ് കാർഡ് നൽകുന്നത്. 999 രൂപയാണ് ഈ കാർഡിന്റെ ജോയിനിംഗ് ഫീസ്. അതേസമയം ഒരു വർഷം രണ്ട് ലക്ഷത്തിലേറെ രൂപ ചെലവാക്കിയാൽ ഈ ഫീസ് ഒഴിവാക്കി നൽകും.

3. എച്ച്ഡിഎഫ്സി ബാങ്ക് മില്ലെനിയ ക്രെഡിറ്റ് കാർഡ് 

 ആമസോൺ, ഫ്ലിപ്കാർട്ട്, മിന്ത്ര തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ ഗാഡ്ജറ്റുകൾ വാങ്ങുമ്പോൾ 5% ക്യാഷ് ബാക്ക് ആണ് എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് നൽകുന്നത്. ജോയിനിങ് വാർഷിക ഫീസുകളായി 1000 രൂപയാണ് നിരക്ക്.

4. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് 
 
ഫ്ലിപ്കാർട്ടിൽ നിന്ന് ഓൺലൈനായി ഗാഡ്ജറ്റുകൾ വാങ്ങുമ്പോൾ 5% ആണ് ക്യാഷ് ബാക്ക്. 500 രൂപയാണ് ജോയിനിങ് ഫീസ്.

click me!