വെയിറ്ററിൽ നിന്ന് കോടീശ്വരനായി വളർന്ന ഉടമ, ആപ്പിളും അംബാനിയും പിന്നിൽ! ലോകത്ത് ഇനി ഒന്നാമന്‍ മറ്റൊരു കമ്പനി

By Web Team  |  First Published Jun 22, 2024, 2:14 PM IST

മൈക്രോസ്‌ഫോറ്റും ആമസോണും ഇന്ത്യയിലെ ടാറ്റയും ജിയോയും ഒക്കെ എന്‍വിഡിയയുടെ സേവനങ്ങള്‍ ഉപയോഗിക്കുന്ന കമ്പനികളാണ്.  ഓഹരി വിപണിയിലെ കുതിപ്പാണ് എന്‍വിഡിയയെ ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനിയായി മാറ്റുന്നത്.


ലോകത്തിലെ ഏറ്റവും വിപണി മൂല്യമുള്ള കമ്പനി ഏതാണ് എന്ന ചോദ്യത്തിന് പെട്ടെന്ന് മനസില്‍ വരിക ആപ്പിള്‍, മെക്രോസോഫ്റ്റ്, ആമസോണ്‍ എന്നിങ്ങനെയുള്ള പേരുകളാകും. എന്നാല്‍ ഈ വമ്പന്‍മ്മാരെ എല്ലാം വെട്ടിച്ചുകൊണ്ട് ഒരു കമ്പനി ഒന്നാമനായിരിക്കുകയാണ്, പേര് എന്‍വിഡിയ. 3.34 ലക്ഷം കോടി ഡോളറാണ് ഈ അമേരിക്കന്‍ കമ്പനിയുടെ വിപണി മൂല്യം,

എന്‍വിഡിയുടെ വളർച്ച 

Latest Videos

undefined

1993ല്‍ അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ മൂന്ന് എഞ്ചിനിയര്‍മാര്‍ ചേര്‍ന്നാണ് ഈ കമ്പനി തുടങ്ങുന്നത്.  നെക്സ്റ്റ് വിഷന്‍ അഥവാ എന്‍വി എന്ന പേരിലാണ് പ്രവര്‍ത്തനം ആരംഭിച്ചത് . പിന്നീട് ഇന്‍വീഡിയ എന്ന ലാറ്റിന്‍ പദം കൂടി ഇവര്‍ പേരിന് ഒപ്പം ചേര്‍ത്തു. അങ്ങനെ എന്‍വിഡിയ എന്നായി മാറി പേര് .

ഗ്രാഫിക് ഡിസൈനിംഗ്, ഗെയിമിങ്ങ്, മള്‍ട്ടി മീഡിയ മേഖലകളിലാണ് തുടക്കത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനം .  1999ലാണ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നത്. അക്കാലത്താണ് വീഡിയോ ഗെയിമിങ് ഉത്പ്പന്നങ്ങള്‍ വിപണിയില്‍ സജീവമാകുന്നത്. അത്  എന്‍വിഡിയക്കും നല്ലകാലമായി. മൈക്രോസോഫ്റ്റ് എന്‍ബോക്‌സ് കണ്‍സോളുകള്‍ക്ക് വേണ്ടി എന്‍വിഡിയയുമായി കരാര്‍ ഒപ്പിട്ടു. ഗെയിമിംഗ് രംഗത്തെ പ്രബലരായ സോണി അവരുടെ പ്ലേ സ്റ്റേഷനുകള്‍ നിര്‍മ്മിക്കുന്നതിന് വേണ്ടി ഘടകങ്ങള്‍ക്കായി എന്‍വിഡിയയെ സമീപിച്ചു.  

പതിയെ തുടങ്ങിയ എന്‍വിഡിയ ടോപ്പ് ഗിയറില്‍ പറപറക്കുന്നതാണ് പിന്നെക്കണ്ടത്.  2003ല്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുമായി സഹകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. പിന്നീട് ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഔഡിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി.  ഔഡിയുടെ വാഹനങ്ങള്‍ക്കാവശ്യമായ ഗ്രാഫിക്‌സ് ചിപ്പുകള്‍ എന്‍വിഡിയ നല്‍കുന്നു.  2007 ആയപ്പോഴേക്കും ഫോര്‍ബ്‌സ് മാഗസീന്‍ കമ്പനി ഓഫ് ദി ഇയര്‍ എന്ന വിശേഷിപ്പിക്കുന്ന വിധത്തിലേക്ക് പെരുമ ഉയര്‍ന്നു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് അഥവാ എഐയുടെ വരവാണ് എന്‍വിഡിയയുടെ ജാതകം മാറ്റി മറിച്ചത്.  ഭാവിയുടെ സാങ്കേതികവിദ്യ എഐ ആണെന്ന് തിരിച്ചറിച്ച് എന്‍വിഡിയ ഡീപ് ലേണിംഗ് , എഐ എന്ന മേഖലകളില്‍ ഗവേഷണത്തിനും വികസനത്തിനുമായി വലിയ മുതല്‍ മുടക്ക് നടത്തിയിരുന്നു.  ഓപ്പണ്‍ എഐ ചാറ്റ് ജിപിടി എന്നിവയുടെ വരവ് എന്‍വിഡിയുടെ വളര്‍ച്ചയില്‍ ടേണിംഗ് പോയന്റായി.  10000 എന്‍വിഡിയ ചിപ്പുകളുടെ സഹായത്തോടെയാണ് ചാറ്റ് ജിപിടി നിര്‍മ്മിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.  

ലോകത്തിലെ മുന്‍നിര കമ്പനികള്‍ എല്ലാം എന്‍വിഡിയ ഉത്പ്പന്നങ്ങള്‍ക്കായി മത്സരിക്കാന്‍ തുടങ്ങി.  ഗ്രാഫിക്‌സ് പ്രോസസിംഗ് യൂണിറ്റ് നിര്‍മ്മതാക്കളായി അറിയപ്പെട്ടിരുന്ന എന്‍വിഡിയ സെമികണ്ടകര്‍ ചിപ്പുകളുടെ കുത്തകയായി മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.  ഇപ്പോള്‍ ലോകത്തിലെ വേഗമേറിയ സൂപ്പര്‍ കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കുന്നത് 80 ശതമാനവും എന്‍വിഡിയ ചിപ്പുകളാണ് എന്ന് പറയുമ്പോള്‍ തന്നെ ഈ കമ്പനിയുടെ വളര്‍ച്ചയും സ്വാധീനവും മനസിലാക്കാം

മൈക്രോസ്‌ഫോറ്റും ആമസോണും ഇന്ത്യയിലെ ടാറ്റയും ജിയോയും ഒക്കെ എന്‍വിഡിയയുടെ സേവനങ്ങള്‍ ഉപയോഗിക്കുന്ന കമ്പനികളാണ്.  ഓഹരി വിപണിയിലെ കുതിപ്പാണ് എന്‍വിഡിയയെ ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനിയായി മാറ്റുന്നത്. എഐ ചിപ്പുകള്‍ക്ക് ആവശ്യം വര്‍ധിച്ചതോടെ ഈ വര്‍ഷം ഇതുവരെ ഓഹരി വിപണിയില്‍ 170 ശതമാനമാണ് എന്‍വിഡിയ വളര്‍ന്നത്.  കഴിഞ്ഞ വര്‍ഷമാകട്ടെ വളര്‍ച്ച 300 ശതമാനവും.  

3.34ലക്ഷം മൂല്യത്തില്‍ ലോകത്ത് ഒന്നാമതായി നില്‍ക്കുന്ന എന്‍വിഡിയക്ക് പിന്നില്‍ രണ്ടാമതായി ഉളളത് മൈക്രോസോഫ്റ്റ് ആണ്, മൂല്യം 3.32ലക്ഷം കോടി. അതിന് പിന്നില്‍ ആപ്പിള്‍ 3.29 ലക്ഷം കോടി. തൊട്ട് പിന്നില്‍ ഗൂഗിള്‍ ഉടമകളായ ആല്‍ഫബൈറ്റ്. അഞ്ചാമതായി ആമസോണ്‍. ആറാമത് സൗദിയിലെ അരാംകോ. സോഷ്യല്‍ മീഡിയ ഭീമന്‍ മെറ്റയാകട്ടെ ഏഴാമതാണ്. എന്‍വിഡിയയുടെ മൂല്യം ഇനിയും ഉയരുമെന്നുളള വിലയിരുത്തലുകളാണ് ഇപ്പോള്‍ പുറത്ത വരുന്നത്. എഐ രംഗത്തെ വളര്‍ച്ചക്ക് അനുസരിച്ച് കമ്പനിയുടെ മുല്യവും കുതിച്ചുകൊണ്ടേയിരിക്കും

എന്‍വിഡിയുടെ വളര്‍ച്ചക്ക് ഒപ്പം പറയേണ്ട പേരാണ് ജെന്‍സന്‍ ഹു വാങ്. കമ്പനിയുടെ സിഇഒയും സ്ഥാപകനുമായ ഇദ്ദേഹം ലോക കോടീശ്വര പട്ടികയില്‍ 11-ാംസ്ഥാനത്താണ് . 1963 -ല്‍ തായ്വാനിലാണ് ജെന്‍സന്‍ ഹു വാങ് ജനിച്ചത്. അഞ്ച് വയസുള്ളപ്പോള്‍ കുടുംബം തായ്‌ലന്‍ഡിലേക്ക് മാറി. ഒമ്പതാം വയസില്‍ ജെന്‍സണെയും സഹോദരനെയും വാഷിംഗ്ടണിലേക്ക് അമ്മാവന്റെ അടുത്തേക്ക് അയച്ചു.

ചെറുപ്പകാലത്ത് പഠനത്തോടൊപ്പം ജെന്‍സണ്‍ റെസ്റ്റോറന്റില്‍ വെയിറ്ററായി ജോലി ചെയ്തിരുന്നു. സുഹൃത്തുക്കളായ ക്രിസ്മലചോവ്‌സ്‌കി , കര്‍ട്ടിസ്പ്രിം എന്നിവര്‍ക്കൊപ്പമാണ് കമ്പനി തുടങ്ങിയത്. 2007 അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സിഇഒ മാരുടെ പട്ടികില്‍ ഇടം നേടി. നിലവില്‍ 118.7 ബില്യണ്‍ ഡോളറാണ് ആസ്തി. 

'എങ്ങനെയായാലും ഓന് കൊടുക്കും'; രാവിലെ ബൈക്കിലെത്തി അടിച്ചിട്ട് പോകുന്ന അജ്ഞാതാ; പെണ്ണുങ്ങൾ ഡബിൾ സ്ട്രോംഗാ...

നാളെയാണ് നാളെയാണ് നാളെയാണ് തുടങ്ങുന്നത്! വമ്പൻ വിലക്കുറവ് പ്രഖ്യാപിച്ച് ഫ്ലിപ്പ്കാർട്ട്, ഓഫറുകളെല്ലാം അറിയാം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

tags
click me!