ആദായനികുതി നിയമ പ്രകാരം ഒരു വ്യക്തി തന്റെ ബാങ്കിൽ നിന്നോ പോസ്റ്റ് ഓഫീസ് അക്കൗണ്ടിൽ നിന്നോ ഒരു സാമ്പത്തിക വർഷത്തിൽ നിശ്ചിത തുകയിൽ അധികം പിൻവലിച്ചാലും ടിഡിഎസ് കുറയ്ക്കേണ്ടതുണ്ട്
ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന തിരക്കിലാണ് നികുതിദായകര്‍. ഒരു വ്യക്തിയുടെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ നികുതി ബാധ്യതയുടെ അന്തിമ വിലയിരുത്തലാണ് ഐടിആർ. നികുതിദായകന്റെ വരുമാനത്തിൽ നിന്ന് പലതരത്തിൽ ഈടാക്കുന്ന നികുതികൾ, ഒടുവിൽ ഐടിആറിൽ ചിട്ടപ്പെടുത്തും.
വരുമാനത്തിൽ നിന്നും വിവിധ രീതിയിൽ ടിഡിഎസ് (സ്രോതസ്സിൽ നിന്ന് നികുതി കുറയ്ക്കൽ) കുറയ്ക്കാറുണ്ട്. അതിലൊന്നാണ് ബാങ്കിൽ നിന്നോ പോസ്റ്റ് ഓഫീസിൽ നിന്നോ, അക്കൗണ്ട് മുഖേന പണം പിൻവലിക്കുമ്പോൾ ചുമത്തുന്ന ടിഡിഎസ്. മറ്റു രീതികളിലും ടിഡിഎസ് പിടിക്കാറുണ്ട്. ഉദാഹരണത്തിന് ശമ്പളമുള്ള ഒരു ജീവനക്കാരന് അവരവരുടെ നികുതി സ്ലാബ് അനുസരിച്ച് ബാധകമായ നികുതി കുറച്ചതിന് ശേഷമാണ് ശമ്പളം ക്രെഡിറ്റ് ആവുക
undefined
ആദായനികുതി നിയമ പ്രകാരം ഒരു വ്യക്തി തന്റെ ബാങ്കിൽ നിന്നോ പോസ്റ്റ് ഓഫീസ് അക്കൗണ്ടിൽ നിന്നോ ഒരു സാമ്പത്തിക വർഷത്തിൽ നിശ്ചിത തുകയിൽ അധികം പിൻവലിച്ചാലും ടിഡിഎസ് കുറയ്ക്കേണ്ടതുണ്ട്. ഉറവിടത്തിൽ നിന്ന് നികുതി പിടിക്കുന്നതാണ് ടിഡിഎസ്. നിശ്ചിതപരിധിക്ക് മുകളിൽ തുക പിൻവലിക്കുമ്പോഴാണ് ഇത്തരത്തിൽ ടിഡിഎസ് കുറയ്ക്കുന്നത്.
ടിഡിഎസ് നിരയ്ക്ക്
പണം പിൻവലിക്കുമ്പോഴുള്ള ടിഡിഎസ് നിരക്ക് 2 ശതമാനമാണ്. ഐടിആർ ഫയൽ ചെയ്യുകയോ, കഴിഞ്ഞ അസസ്മെനറ് വർഷങ്ങളിൽ മൂന്ന് തവണ ഐടിആർ ഫയൽ ചെയ്താൽ, ഒരു കോടിക്ക് മുകളിൽ പണം പിൻവലിച്ചാലാണ് ടിഡിഎസ് പിടിയ്ക്കുക. വ്യക്തി സഹകരണ സംഘമാണെങ്കിൽ, ഒരു കോടി രൂപയ്ക്ക് പകരം മൂന്ന് കോടി രൂപ പിൻവലിച്ചാൽ മാത്രമാണ് ടിഡിഎസ് ബാധകമാവുക. സ്വകാര്യ, പൊതു, സഹകരണ ബാങ്കുകൾ, അല്ലെങ്കിൽ പോസ്റ്റ് ഓഫീസുകൾ ആണ് ഇത്തരത്തിൽ ടിഡിഎസ് പിടിയ്ക്കുക