ചായപ്രേമികൾക്ക് തിരിച്ചടി, തേയിലയുടെ വില ഉയർത്താൻ ടാറ്റ ഗ്രൂപ്പ്

By Web TeamFirst Published Oct 24, 2024, 3:48 PM IST
Highlights

ബോർഡ് പതിവിലും നേരത്തെ തേയില പറിക്കുന്നത് നിർത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും  വിതരണത്തെ കൂടുതൽ ബാധിക്കുമെന്നും ഡിസൂസ പറയുന്നു

മുംബൈ: ചായപ്പൊടിയുടെ വില വർധിപ്പിക്കാൻ ഒരുങ്ങി ടാറ്റ ടീ. ഉത്പാദന ചെലവ് വർധിക്കുന്നതാണ് വില ഉയർത്താനുള്ള കാരണമായി കമ്പനി വ്യക്തമാക്കുന്നത്. കനത്തമഴയും വെള്ളപ്പൊക്കവും കാരണം വിവിധ തേയിലത്തോട്ടത്തിൽ വിളവിനെ ബാധിക്കുകയും അധിക ചെലവുകൾ ഉണ്ടാക്കുകയും ചെയ്തതായി കമ്പനി പറഞ്ഞിട്ടുണ്ട്. വളർച്ചയിലെ പൊതുവായ മാന്ദ്യം മറികടന്നും കമ്പനി വളർച്ച നിരക്ക് പ്രതീക്ഷിക്കുന്നതായി മാതൃ കമ്പനിയായ ടാറ്റ കൺസ്യൂമർ പ്രൊഡക്ട്‌സിൻ്റെ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ സുനിൽ എ ഡിസൂസ  പറഞ്ഞു. 

കഴിഞ്ഞ ജൂലായ്-സെപ്റ്റംബർ പാദത്തിൽ വരുമാനത്തിൽ 11 ശതമാനം വർധനയുണ്ടായിട്ടും കമ്പനി ലാഭത്തിൽ 1 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. കൂടാതെ, വിതരണത്തിലെ തടസ്സങ്ങൾ കാരണം ഈ വർഷം തേയില വില 25 ശതമാനത്തിലധികം ഉയർന്നിട്ടുണ്ടെന്നും ഇത് ചെലവ് വളരെ കൂട്ടിയിട്ടുണ്ട്, കമ്പനി പറയുന്നു. 

Latest Videos

രാജ്യത്തെ തേയിലയുടെ റീട്ടെയിൽ വിപണിയുടെ ഏകദേശം 28 ശതമാനവും കൈകാര്യം ചെയ്യുന്നത് ടാറ്റ ടീ ആണ്.  ഹിന്ദുസ്ഥാൻ യുണിലിവർ ടാറ്റ ടീയുടെ പ്രധാന എതിരാളി. തേയിലയുടെ വില വർധിച്ചതിനെ തുടർന്ന്, മൊത്തത്തിലുള്ള തേയില ഉൽപ്പാദനം 20 ശതമാനം കുറഞ്ഞു, അതേസമയം കയറ്റുമതി ഒരേസമയം വർദ്ധിച്ചതായി ഡിസൂസ ചൂണ്ടിക്കാട്ടി. 

ടീ ബോർഡ് പതിവിലും നേരത്തെ തേയില പറിക്കുന്നത് നിർത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും  വിതരണത്തെ കൂടുതൽ ബാധിക്കുമെന്നും ഡിസൂസ പറയുന്നു. മെച്ചപ്പെട്ട മൺസൂൺ ലഭിച്ചാൽ, വിതരണം നല്ല രീതിയിൽ നടന്നാൽ ഡിമാൻഡ് വർദ്ധിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നതായി അദ്ദേഹം സൂചിപ്പിച്ചു.

tags
click me!