എയർ ഇന്ത്യ ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ ടാറ്റ തീരുമാനം; 3000 പേർ പുറത്തേക്ക്, വിആർഎസ് ഏർപ്പെടുത്തി

By Web Team  |  First Published Jun 2, 2022, 11:04 AM IST

ഈ മാസം 30 വരെയാണ് വിആർഎസ് അപേക്ഷ സമർപ്പിക്കാനാവുക. 20 വർഷം സർവീസ് അല്ലെങ്കിൽ 55 വയസ് പൂർത്തിയായവർക്ക് വിആർഎസിന് അപേക്ഷിക്കാനാവും


ദില്ലി: സ്വകാര്യ വത്കരിച്ച മുൻ കേന്ദ്ര പൊതുമേഖലാ വിമാനക്കമ്പനി എയർ ഇന്ത്യയുടെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ ടാറ്റ തീരുമാനം. ടാറ്റ ഗ്രൂപ്പിന് കീഴിലെ ടാലസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് ഇപ്പോൾ എയർ ഇന്ത്യയുടെ ഉടമകൾ. എയർ ഇന്ത്യയിലെ ജീവനക്കാർക്ക് വി ആർ എസ് ഏർപ്പെടുത്തി. 20 വർഷം സർവീസുള്ളവർക്ക് സ്വയം വിരമിക്കലിന് അപേക്ഷിക്കാം.

Read More: കൗണ്ടറില്‍ എത്താൻ വൈകിയതിന് വിമാനത്തില്‍ കയറ്റിയില്ല; യാത്ര മുടങ്ങി, എയർ ഇന്ത്യക്കെതിരെ മലയാളി യാത്രക്കാർ

Latest Videos

ഈ മാസം 30 വരെയാണ് വിആർഎസ് അപേക്ഷ സമർപ്പിക്കാനാവുക. 20 വർഷം സർവീസ് അല്ലെങ്കിൽ 55 വയസ് പൂർത്തിയായവർക്ക് വിആർഎസിന് അപേക്ഷിക്കാനാവും. ഇതിലൂടെ 3000 ജീവനക്കാരെ കുറയ്ക്കാൻ ടാറ്റയ്ക്ക് കഴിയും. വിമാന ജീവനക്കാരുടെയും ക്ലറിക്കൽ ജീവനക്കാരുടെയും മറ്റും കാര്യത്തിൽ വിആർഎസ് പ്രായപരിധി 40 വയസായി കുറച്ചിട്ടുണ്ട്. വിആർഎസിന് അപേക്ഷിക്കുന്ന യോഗ്യരായവർക്ക് ഒറ്റത്തവണത്തേക്കായി ഒരു എക്സ് ഗ്രാഷ്യ തുക നൽകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

എയർ ഇന്ത്യയുടെ എച്ച്ആർ വിഭാഗം മേധാവി സുരേഷ് ദത്ത് ത്രിപഠിയാണ് ജീവനക്കാർക്ക് വിആർഎസ് തെരഞ്ഞെടുക്കാൻ അവസരം അറിയിച്ച് കത്തയച്ചത്. എന്നാൽ പൈലറ്റുമാർക്ക് വിആർഎസിന് അവസരമില്ല. മാത്രമല്ല, കൂടുതൽ പൈലറ്റുമാർക്കായി എയർ ഇന്ത്യ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുമുണ്ട്.

Read More: കാംബൽ വിൽസണിനെ എയര്‍ ഇന്ത്യ മേധാവിയായി നിയമിച്ചു

ടാറ്റ സൺസിന് കീഴിലെ മൂന്നാമത്തെ വിമാനക്കമ്പനിയാണ് എയർ ഇന്ത്യ. എയർ ഏഷ്യാ ഇന്ത്യയിലും വിസ്താരയിലും ഭൂരിഭാഗം ഓഹരികളും ടാറ്റ ഗ്രൂപ്പിന്റെ പക്കലുണ്ട്. സിങ്കപ്പൂർ എയർലൈൻസ് ലിമിറ്റഡുമായി ചേർന്നാണ് ഇതിന്റെ പ്രവർത്തനങ്ങൾ. 1932 ൽ ടാറ്റ എയർലൈൻസായി ജെആർഡി ടാറ്റയാണ് എയർ ഇന്ത്യയെന്ന വിമാനക്കമ്പനിക്ക് ജന്മം നൽകിയത്. അന്ന് ടാറ്റ എയർലൈൻസ് എന്നായിരുന്നു പേരെങ്കിലും 1946 ൽ എയർ ഇന്ത്യയെന്ന് പുനർനാമകരണം ചെയ്തു. 1953 ൽ കേന്ദ്രസർക്കാർ ഈ വിമാനക്കമ്പനിയെ ദേശസാത്കരിച്ചതോടെയാണ് ഇത് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായത്. ദിവസം 20 കോടിയോളം രൂപ നഷ്ടം വരുത്തുന്ന വെള്ളാനയായി മാറിയതോടെയാണ് എയർ ഇന്ത്യയെന്ന ബാധ്യത വിറ്റൊഴിയാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.

ആക്രിയായി വിറ്റ വിമാനം പാലത്തിനടിയിൽ, അമ്പരന്ന് ജനം; വിശദീകരിച്ച് എയർ ഇന്ത്യ

ടാലസ് പ്രൈവറ്റ് ലിമിറ്റഡിന് എയർ ഇന്ത്യയെ കൈമാറാനുള്ള തീരുമാനം ഒക്ടോബർ എട്ടിനാണ് കേന്ദ്രസർക്കാർ കൈക്കൊണ്ടത്. 18000 കോടി രൂപയായിരുന്നു കമ്പനി ക്വോട്ട് ചെയ്ത തുക. ഒക്ടോബർ 11 ന് താത്പര്യ പത്രം ടാറ്റയ്ക്ക് കൈമാറി. ഒക്ടോബർ 25 ന് ഇരുവരും ഓഹരി കൈമാറ്റ കരാറിൽ ഒപ്പുവെച്ചു. കരാർ പ്രകാരം എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസിന്റെയും മുഴുവൻ ഓഹരികളും എയർ ഇന്ത്യ സാറ്റ്സിലെ 50 ശതമാനം ഓഹരികളുമാണ് ടാലസിന് ലഭിച്ചത്.

click me!