ചാരത്തില്‍ നിന്നും വീണ്ടും തുടങ്ങും, പിന്നോട്ടില്ലെന്ന് ടാറ്റ; തീപ്പിടിച്ച പ്ലാന്‍റ് ഭാഗികകമായി തുറന്നു

By Web TeamFirst Published Oct 3, 2024, 4:27 PM IST
Highlights

ജീവനക്കാരുടെ സുരക്ഷയും സുഗമമായി ജോലി ചെയ്യാനുള്ള സാഹചര്യവും അതീവ പ്രധാന്യമുള്ളതാണെന്നും അതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കമ്പനി വ്യക്തമാക്കി.

പ്പിള്‍ ഐ ഫോണിന്‍റെ ഘടകങ്ങള്‍ നിര്‍മിക്കുന്ന ടാറ്റയുടെ ഹൊസൂരിലെ ഫാക്ടറിയുടെ പ്രവര്‍ത്തനം ഭാഗികകമായി പുനരാംരഭിച്ചു. ഫാക്ടറിയിലെ പല വിഭാഗങ്ങളുടെയും പ്രവര്‍ത്തനം സാധാരണഗതിയിലായിട്ടുണ്ട്. നിര്‍മാണ ശാല പൂര്‍ണസജ്ജമാകുന്നതോടെ ജീവനക്കാര്‍ക്ക് മുഴുവന്‍ ശമ്പളവും നല്‍കുമെന്ന് കമ്പനി വ്യക്തമാക്കി. തീപ്പിടിത്തത്തിന്‍റെ കാരണം കണ്ടെത്താനുള്ള പരിശോധന തുടരുകയാണെന്നും ടാറ്റ ഗ്രൂപ്പ് അറിയിച്ചു. ജീവനക്കാരുടെ സുരക്ഷയും സുഗമമായി ജോലി ചെയ്യാനുള്ള സാഹചര്യവും അതീവ പ്രധാന്യമുള്ളതാണെന്നും അതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കമ്പനി വ്യക്തമാക്കി.

നേരത്തെ തീപ്പിടിത്തം കാരണം ഐഫോണ്‍ 15, ഐഫോണ്‍ 16 എന്നിവയുടെ കേയ്സുകളുടെ ഉല്‍പാദനം നിര്‍ത്തിവച്ചിരിക്കുകയാണ്. എന്നാല്‍ ഇവയുടെ കയറ്റുമതി തടസ്സപ്പെടില്ലെന്നും അടുത്ത മൂന്ന് മാസത്തേക്ക് ആവശ്യമുള്ള കേയ്സുകള്‍ സ്റ്റോക്ക് ഉണ്ടെന്നും കമ്പനി അറിയിച്ചു. പെഗാട്രോണ്‍, ഫോക്സ്കോണ്‍ എന്നിവയ്ക്ക് പുറമേ ആപ്പിളിനാവശ്യമായ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് ടാറ്റ ഇലക്ട്രോണിക്സ്. കൃഷ്ണഗിരി ജില്ലയിലെ നാഗമംഗലത്ത് 500 ഏക്കര്‍ സ്ഥലത്താണ് ടാറ്റ ഇലക്ട്രോണിക്സ് ഫാക്ടറി പ്രവര്‍ത്തിക്കുന്നത്. ടാറ്റയുടെ ഈ പ്ലാന്‍റില്‍ ശനിയാഴ്ച പുലര്‍ച്ചെ തീപ്പിടിത്തം ഉണ്ടാവുകയായിരുന്നു. പത്തിലധികം ഫയര്‍ എഞ്ചിനുകള്‍ 12 മണിക്കൂര്‍ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഏകദേശം 400 കോടി രൂപയുടെ സാധനങ്ങള്‍ കത്തി നശിച്ചിട്ടുണ്ട്. കെമിക്കല്‍ ടാങ്ക് സ്ഥിതി ചെയ്യുന്ന ഭാഗത്ത് ചൂട് കൂടിയതാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Latest Videos

തീപ്പിടിച്ച പ്രദേശത്തോട് ചേര്‍ന്നുള്ള കെട്ടിടങ്ങളിലൊന്ന് ഈ വര്‍ഷം അവസാനത്തോടെ ഐഫോണുകളുടെ അസംബ്ലിംഗ് യൂണിറ്റ് തുടങ്ങാനിരിക്കുകയാണ്.  തീ ഈ കെട്ടിടത്തെ ബാധിച്ചോ എന്ന് വ്യക്തമല്ലെങ്കിലും, സംഭവം ആപ്പിളിന്‍റെ ഇന്ത്യയിലെ ഉല്‍പാദന, വിതരണ പദ്ധതികളെ കുറച്ചുകാലത്തേക്കെങ്കിലും വൈകിപ്പിച്ചേക്കാം. അടുത്ത സാമ്പത്തിക വര്‍ഷം  ആദ്യ പാദത്തില്‍ ഏകദേശം 1 ട്രില്യണ്‍ രൂപയുടെ ഐഫോണുകള്‍ ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കാന്‍ ആണ് ആപ്പിള്‍ ലക്ഷ്യമിടുന്നത്. നിലവില്‍ ലോകത്ത് വിറ്റഴിയുന്ന ഐഫോണുകളില്‍ 7 ശതമാനവും ഇന്ത്യയിലാണ് നിര്‍മ്മിക്കുന്നത്. 2023ഓടെ ഇത് 25 ശതമാനമായി ഉയര്‍ത്തുകയാണ് ലക്ഷ്യം. പ്രോ, പ്രോ മാക്സ് ഒഴികെയുള്ള മിക്കവാറും എല്ലാ ഐഫോണുകളും ആപ്പിള്‍ ഇന്ത്യയിലാണ് നിര്‍മ്മിക്കുന്നത്.

click me!