ഒന്നും രണ്ടുമല്ല, സ്വിഗ്ഗയ് ഒറ്റയടിക്ക് വിതരണം ചെയ്തത് 11,000 വട പാവുകൾ. ഇതോടെ ഗിന്നസ് റെക്കോർഡ് സ്വിഗ്ഗിയുടെ പോക്കറ്റിൽ
ഓൺലൈൻ ഫുഡ് ഡെലിവറി ഭീമനായ സ്വിഗ്ഗിക്ക് ഗിന്നസ് റെക്കോർഡ്. ഒറ്റയടിക്ക് 11,000 വട പാവുകൾ സ്വിഗ്ഗി ഡെലിവറി ചെയ്തത്. ദാരിദ്ര്യം തുടച്ചുനീക്കാനായി പ്രയത്നിക്കുന്ന എൻജിഒ ആയ റോബിൻഹുഡ് ആർമിയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന സ്കൂളുകളിലാണ് വടാ പാവ് എത്തിച്ചത് നൽകിയത്.
വലിയ ഓഡറുകൾ വിതരണം ചെയ്യാൻ വേണ്ടി സ്വിഗ്ഗി ആരംഭിച്ച എക്സ്എൽ ഫ്ലീറ്റ് വഴിയായിരുന്നു ഓർഡർ എത്തിച്ച് നൽകിയത്. ഇലക്ട്രിക് വാഹനങ്ങളുടെ സഹായത്തോടെ വലിയ ഓർഡറുകൾ എത്തിച്ച് നൽകുന്ന സേവനമാണ് സ്വിഗ്ഗി എക്സ്എൽ ഫ്ലീറ്റ്. മുംബൈ നഗരത്തിലെ പ്രമുഖ വടാ പാവ് ലഭിക്കുന്ന എംഎം മിതൈവാലയുടെ കടയിൽ നിന്നാണ് സ്വിഗ്ഗി ഓർഡർ എത്തിച്ച് നൽകിയത്. ബാന്ദ്ര, ജുഹു, കിഴക്കൻ അദ്ദേരി,മലാഡ്, ബോറിവാലി എന്നിവിടങ്ങളിലെ സ്കൂളുകളിലാണ് വടാ പാവ് എത്തിച്ചത്.
പുതിയ ബോളിവുഡ് ചിത്രമായ സിംഗം എഗൈൻ ടീമുമായി സഹകരിച്ചാണ് മുംബൈയിലെ പാവപ്പെട്ട കുട്ടികൾക്ക് സ്വിഗ്ഗി വട പാവുകൾ വിതരണം ചെയ്തത്. കുട്ടികൾക്ക് സന്തോഷം നൽകുന്ന ഈ ഡെലിവെറിക്കായി സ്വിഗ്ഗിയുമായി സഹകരിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് സംവിധായകൻ രോഹിത് ഷെട്ടി പറഞ്ഞു. സ്വിഗ്ഗിയുടെ പത്ത് വർഷത്തെ സേവനത്തിനുള്ളിൽ ഞങ്ങൾ ദശലക്ഷക്കണക്കിന് വട പാവുകൾ മുംബൈയിലും മറ്റ് നഗരങ്ങളിലും എത്തിച്ച് നൽകിയിട്ടുണ്ടെന്നും ഏറ്റവും വലിയ ഫുഡ് ഓർഡറിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിക്കാൻ സിംഗം എഗെയ്‌നുമായി ചേർന്ന് സഹകരിച്ചതിൽ സന്തോഷമുണ്ടെന്നും സ്വിഗ്ഗിയുടെ സഹസ്ഥാപകനും ചീഫ് ഗ്രോത്ത് ഓഫീസറുമായ ഫാനി കിഷൻ പറഞ്ഞു