9.60 ശതമാനം പലിശ; സ്ഥിരനിക്ഷേപ നിരക്കുയർത്തി ഈ ബാങ്ക്

By Web Team  |  First Published May 8, 2023, 12:15 PM IST

പലിശ നിരക്ക് പുതുക്കി നിക്ഷേപകരെ ആകർഷിക്കാനുള്ള ഒരുക്കത്തിലാണ് സ്വകാര്യമേഖലയിലെ ഈ വായ്പാദാതാവ്. 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് ഡെപ്പോസിറ്റ് ഇൻഷൂറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷന്റെ പരിരക്ഷ ലഭിക്കും


കർഷകമായ പലിശനിരക്ക് തന്നെയാണ് നിക്ഷേപങ്ങൾ തുടങ്ങാൻ നിക്ഷേപകരെ പ്രേരിപ്പിക്കുന്ന പ്രധാനഘടകങ്ങളിലൊന്ന്. അതുകൊണ്ട് തന്നെ ധനകാര്യ സ്ഥാപനങ്ങൾ ഇടയ്ക്കിടെ പലിശനിരക്ക് പുതുക്കുകയും ചെയ്യും. പലിശ നിരക്ക് പുതുക്കി നിക്ഷേപകരെ ആകർഷിക്കാനുള്ള ഒരുക്കത്തിലാണ് സ്വകാര്യമേഖലയിലെ വായ്പാദാതാവായ സൂര്യോദയ സ്‌മോൾ ഫിനാൻസ് ബാങ്ക്. ഒരു വർഷം മുതൽ 5 വർഷം വരെ കാലാവധിയുള്ള, 2 കോടിക്ക് താഴെയുള്ള നിക്ഷേപങ്ങൾക്ക് 49 ബിപിഎസ് മുതൽ 160 ബിപിഎസ് വരെയാണ് പലിശ ഉയർത്തിയത്. പുതുക്കിയ പലിശനിരക്കുകൾ മെയ് അഞ്ച് മുതൽ നിലവിൽ വന്നു.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ബാങ്കാണ് സൂര്യോദയ് സ്‌മോൾ ഫിനാൻസ് ബാങ്ക്. 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് ഡെപ്പോസിറ്റ് ഇൻഷൂറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷന്റെ പരിരക്ഷ ലഭിക്കും

ALSO READ: കാറിന് ഇൻഷുറൻസ് ഉണ്ടോ? പോളിസി ഓൺലൈനായി എടുക്കുന്നതിനെ 5 ഗുണങ്ങൾ

Latest Videos

undefined

പലിശനിരക്കുകൾ

2 കോടി രൂപയിൽ താഴെയുള്ള് 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക്  ബാങ്ക് പൊതുജനങ്ങൾക്ക് 4.00 ശതമാനം മുതൽ 9.10 ശതമാനം വരെ പലിശയും, ഇതേ കാലയളവിലെ നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരന്മാർക്ക് 4.50 ശതമാനം മുതൽ 9.60 ശതമാനം വരെ പലിശയും വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്ക് 5 വർഷക്കാലയളവിലെ  നിക്ഷേപത്തിന് ഉയർന്ന നിരക്കായ 9.60 ശതമാനം പലിശയാണ് ബാങ്ക്  ലഭ്യമാക്കുന്നത്.സൂര്യോദയ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ മറ്റ് പലിശ നിരക്കുകൾ എപ്രകാരമെന്ന് അറിയാം

91 ദിവസം മുതൽ ആറ് മാസം വരെയുള്ള നിക്ഷേപങ്ങൾക്ക് പൊതുവിഭാഗത്തിന് 5 ശതമാനവും മുതിർന്ന വിഭാഗത്തിന് 5.50 ശതമാനവും പലിശ ലഭിക്കും.

9 മാസം മുതൽ ഒരു വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് സാധാരണ വിഭാഗത്തിന് 6 ശതമാനവും, സീനിയർ സിറ്റിസൺസിന് 6.50 ശതമാനവും പലിശയാണ് വാഗ്ദാനം ചെയ്യുന്നത്.

ഒരു വർഷത്തെ സ്ഥിര നിക്ഷേപത്തിന് 6.85 ശതമാനം പലിശയാണ്  സാധാരണ നിക്ഷേപകർക്ക് ലഭിക്കുക. എന്നാൽ ഇതേകാലയളവിലെ നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരന്മാർക്ക് 7.35 ശതമാനമാണ് പലിശ നിരക്ക്.  2 വർഷത്തേക്കുള്ള നിക്ഷേപങ്ങൾക്ക് 8.50 ശതമാനം ആണ് സാധാരണ നിക്ഷേപകർക്ക് ലഭിക്കുന്ന പലിശനിരക്ക്. മുതിർന്ന പൗരന്മാർക്ക് 9 ശതമാനം പലിശ നിരക്ക് ലഭ്യമാക്കുന്നുണ്ട്.

ALSO READ: സ്പോട്ട് വിമാന നിരക്കുകൾ കുതിച്ചുയരുന്നു; ഗോ ഫസ്റ്റ് വിമാനങ്ങൾ റദ്ദാക്കിയതിൽ യാത്രക്കാർക്ക് തിരിച്ചടി

999 ദിവസത്തെ സ്ഥിര നിക്ഷേപത്തിന് 9 ശതമാനം പലിശ പൊതുവിഭാഗത്തിനും 9.50 ശതമാനം പലിശ മുതിർന്ന പൗരന്മാർക്കും ലഭിക്കും.3 വർഷത്തെ സ്ഥിര നിക്ഷേപത്തിന് 7.25 ശതമാനം പലിശയാണ് സാധാരണ നിക്ഷേപകർക്ക്് ലഭിക്കുക 7.75 ശതമാനമാണ് മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്നത്

മൂന്ന് വർഷത്തിൽ കൂടുതലും അഞ്ച് വർഷത്തിൽ താഴെയുള്ളതുമായ നിക്ഷേപത്തിന്  പൊതുവിഭാഗത്തിന് 6.75 ശതമാനവും മുതിർന്നവർക്ക് 7.25 ശതമാനം പലിശയുമാണ് ലഭ്യമാക്കുന്നത്.

അഞ്ച് വർഷകാലയളവിലെ നിക്ഷേപങ്ങൾക്ക് സാധാരണ വിഭാഗത്തിന് 9.10 ശതമാനവും, ഇതേ കാലയളവിലെ നിക്ഷേപത്തിന്  മുതിർന്ന പൗരൻമാർക്ക് 9.60 ശതമാനം പലിശ ലഭ്യമാക്കും.

എൻആർഐ നിക്ഷേപങ്ങളുടെ പലിശയും മെയ് അഞ്ച് മുതൽ പുതുക്കിയിട്ടുണ്ട്. എൻആർഇ ആക്കൗണ്ടിന് 2 വർഷത്തേക്ക് 8.50 ശതമാനം പലിശ ലഭിക്കും. 2 വർഷം മുതൽ 998 ദിവസത്തേക്കുള്ള നിക്ഷേപത്തിന് 7.51 ശതമാനം പലിശയും 999 ദിവസത്തേക്കുള്ള നിക്ഷേപത്തിന്  ശതമാനം പലിശയും ലഭിക്കും. 5 വർഷകാലയളവിലെ നിക്ഷേപങ്ങൾക്ക് 9.10 ശതമാനം പലിശയും ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.

click me!