'മൂന്ന് ചോദ്യങ്ങൾ മതി ജീവിതം മാറി മറിയാൻ'; ജീവനക്കാരോട് ചോദ്യങ്ങളുമായി ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ

By Web Team  |  First Published Aug 12, 2022, 6:37 PM IST

വിമർശനങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാം എന്ന പാഠവുമായി  സുന്ദർ പിച്ചൈ. ജീവനക്കാരോട് മൂന്ന് ചോദ്യങ്ങൾ ചോദിക്കുകയാണ് ഗൂഗിൾ സിഇഒ
 


വിമർശനങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാം എന്നത് ജീവനക്കാർക്ക് വിശദീകരിച്ച് നൽകി ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. മൂന്ന് ചോദ്യങ്ങൾ ജീവനക്കാരോട് ചോദിച്ചാണ് അദ്ദേഹം വിമർശനങ്ങളെ നേരിടുന്ന മാർഗങ്ങൾ പറഞ്ഞത്. മന്ദഗതിയിലായ സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട വെല്ലുവിളികളെക്കുറിച്ച് ജീവനക്കാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Read Also: സാംസങ് മേധാവിക്ക് മാപ്പ്; കോടീശ്വരനെ കൈക്കൂലി കേസിൽ വെറുതെവിട്ട് ദക്ഷിണ കൊറിയ

Latest Videos

undefined

ഗൂഗിളിന്റെ 174,000-ത്തിലധികം ജീവനക്കാരോട്  ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനുള്ള സഹായം നൽകണമെന്ന് സുന്ദർ പിച്ചൈ ആവശ്യപ്പെട്ടു. കൂടാതെ താഴെ പറയുന്ന ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു. 

  • ഉപഭോക്താക്കൾക്ക് സേവനം നൽകുന്നതിന് കൂടുതൽ വ്യക്തതയോടും കാര്യക്ഷമതയോടും കൂടി പ്രവർത്തിക്കാൻ നിങ്ങളെ സഹായിക്കുന്നതെന്താണ്?
  • മികച്ച ഫലങ്ങൾ വേഗത്തിൽ ലഭിക്കുന്നതിന് എന്താണ് ചെയ്യേണ്ടത്?
  • കമ്പനി വളരുന്നതിന് അനുസരിച്ച് എങ്ങനെ ശ്രദ്ധ നിലനിർത്താം.

Read Also: ലോകത്തിലെ ഏറ്റവും മികച്ച കാപ്പി കൈ എത്തും ദൂരത്ത്; ടിം ഹോർട്ടൺസ് ഇന്ത്യയിലേക്ക്

ജീവനക്കരുടെ പ്രതികരണം അനുസരിച്ച് കമ്പനിയുടെ കുറവുകൾ പരിഹരിച്ച് എങ്ങനെ പ്രയോജനം നേടാം എന്നതിന്റെ മികച്ച ഉദാഹരണമാണ് ഈ ചോദ്യങ്ങൾ. ഈ ചോദ്യങ്ങളെ ഇത്ര മഹത്തരമാക്കുന്നത് എന്താണെന്ന് പലരും ചിന്തിച്ചേക്കാം. ഇതാണ് ഗൂഗിൾ തവണ തന്റെ ജീവനക്കാർക്ക് പകർന്നു നൽകിയ പാഠവും. 

Read Also: ഈ കമ്പനിയിൽ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ ശമ്പളം 64 ലക്ഷം രൂപ! സിഇഒയ്ക്ക് കൈയ്യടി

വ്യക്തികൾ എന്ന നിലയിൽ ജോലിയോട് വൈകാരികമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഈ മറുപടിയിലൂടെ അറിയാൻ സാധിക്കും. സുതാര്യതയും സത്യസന്ധതയും വ്യക്തമാകുമെന്നും സുന്ദർ പിച്ചൈ പറയുന്നു. ഫീഡ്ബാക്ക് എന്താണെന്ന് അറിഞ്ഞതിനു ശേഷം അവർക്ക് വേണ്ട നിർദേശങ്ങൾ നൽകാനും പിച്ചൈ മറന്നില്ല. നിങ്ങളുടേതായ ഒരു കാര്യം ചെയ്യുമ്പോൾ അതിൽ ആത്മാർത്ഥത കൂടുമെന്ന് സുന്ദർ പിച്ചൈ പറയുന്നു.  പിച്ചൈയുടെ ചോദ്യങ്ങൾ പരിഹാരങ്ങൾ കണ്ടെത്തുന്നതിൽ ജീവനക്കാരെ സഹായിച്ചേക്കും. 
 

click me!