സർക്കാരിന് മുന്നിലെത്തുന്ന റിപ്പോർട്ട് മന്ത്രിസഭാ ഉപസമിതി വിശദമായി പഠിക്കും.
തിരുവനന്തപുരം: കേരള സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും വേതനം പരിഷ്കരിക്കാൻ നിയോഗിച്ച കമ്മീഷന്റെ കാലാവധി സർക്കാർ നീട്ടി. കമ്മീഷൻ ആവശ്യപ്പെട്ടത് പ്രകാരം ആറ് മാസത്തേക്കാണ് കാലാവധി നീട്ടിയത്. ജനുവരിയിൽ തന്നെ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പള പരിഷ്കരണം സംബന്ധിച്ച ആദ്യ റിപ്പോർട്ട് കമ്മീഷൻ സർക്കാരിന് സമർപ്പിക്കും.
സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക് ലഭ്യമാക്കേണ്ട സൗകര്യങ്ങൾ, ഉദ്യോഗസ്ഥ രംഗത്ത് നടപ്പാക്കേണ്ട പരിഷ്കാരങ്ങൾ എന്നിവ അടുത്ത റിപ്പോർട്ടിൽ ഉൾപ്പെടുത്തും. സർക്കാരിന് മുന്നിലെത്തുന്ന റിപ്പോർട്ട് മന്ത്രിസഭാ ഉപസമിതി വിശദമായി പഠിക്കും. അതിന് ശേഷമാകും റിപ്പോർട്ട് മന്ത്രിസഭയുടെ മുന്നിലെത്തുക.
മാർച്ചിൽ നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് കണക്കാക്കുന്നത്. ഇതിനാൽ അടുത്ത മാസം തന്നെ റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ച് ശമ്പള പരിഷ്കരണം പ്രഖ്യാപിക്കുമെന്നാണ് സൂചന.