സ്റ്റാർട്ടപ്പ് തുടങ്ങുന്നവർ ശ്രദ്ധിക്കുക; ബിസിനസ്സ് രജിസ്ട്രേഷൻ 'ബാലികേറാമലയല്ല'

By Aavani P K  |  First Published Aug 14, 2023, 9:29 PM IST

ബിസിനസ് തുടങ്ങണമെന്ന തീരുമാനമുണ്ടായാൽപ്പിന്നെ പലതരം സംശയങ്ങളാണ്. എവിടെ രജിസ്റ്റർ ചെയ്യണം, എവിടെ തുടങ്ങണം എന്തൊക്കെ നിയമവശങ്ങൾ അറിയണം,  സംരഭകർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍


റെ നാളത്തെ, ആലോചനകൾക്കും കണക്കുകൂട്ടലുകൾക്കും ശേഷമാവും ഒരു ബിസിനസ് തുടങ്ങണമെന്ന ചിന്തയുണ്ടാകുന്നതും, പ്ലാൻ ചെയ്യുന്നതുമെല്ലാം. ബിസിനസ് തുടങ്ങണമെന്ന തീരുമാനമുണ്ടായാൽപ്പിന്നെ പലതരം സംശയങ്ങളാണ്. എവിടെ രജിസ്റ്റർ ചെയ്യണം, എവിടെ തുടങ്ങണം എന്തൊക്കെ നിയമവശങ്ങൾ അറിയണം,  അങ്ങിനെ നൂറുകൂട്ടം ചോദ്യങ്ങളും, സംശയങ്ങളും മനസിലുണ്ടാകും . ഒരു ബിസിനസ് തുടങ്ങുമ്പോൾ സംരഭകർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.

 ബിസിനസ്സ്  ഘടന തീരുമാനിക്കാം :

നിങ്ങളുടെ ബിസിനസ്സ് ഒരു നിയമപരമായ സ്ഥാപനമായി സ്ഥാപിക്കുന്നതിന്, ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പ്, പ്രൈവറ്റ് ലിമിറ്റഡ് കമ്പനി അല്ലെങ്കിൽ പാർട്ണർഷിപ്പ് ബിസിനസ് എന്നിങ്ങനെ നിങ്ങളുടെ മുന്നിൽ നിരവധി ഓപ്ഷനുകൾ ഉണ്ട്.  ആദ്യം നിങ്ങളുടെ ബിസിനസ്സ് ഒരു ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പ്, ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി അല്ലെങ്കിൽ ഒരു പാർട്ണർഷിപ്പ് ഫേം ഇതിൽ ഏത് തരത്തിലാണ് രജിസ്റ്റർ ചെയ്യേണ്ടത് എന്ന് തീരുമാനിക്കുക.

Latest Videos

ALSO READ: നാളികേരത്തിന്‍റെ നാട്ടിലുണ്ടൊരു 'ഗ്രീന്‍ നട്ട്സ്'; ഇത് തേങ്ങാപാലിന്റെ വിജയഗാഥ

നിങ്ങൾ ഒരു ബിസിനസ്സ് ഘടന തിരഞ്ഞെടുത്തുകഴിഞ്ഞാൽ, ഇൻകോർപ്പറേഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് നിങ്ങൾ ബന്ധപ്പെട്ട അതോറിറ്റിക്ക് ഒരു അപേക്ഷാ ഫോം സമർപ്പിക്കേണ്ടതുണ്ട്. ഈ സർട്ടിഫിക്കറ്റ് നിങ്ങളുടെ ബിസിനസ്സിനെ ഒരു നിയമപരമായ സ്ഥാപനമായി ഔദ്യോഗികമായി രജിസ്റ്റർ ചെയ്യുന്നു.

അപേക്ഷാ ഫോമിനൊപ്പം,ആവശ്യമായ രേഖകളും വിശദാംശങ്ങളും   നൽകേണ്ടതുണ്ട്. ഈ ഡോക്യുമെന്റുകളിൽ നിർദ്ദിഷ്ട ബിസിനസ്സിന്റെ പേര്, ബിസിനസ്സ് ഉടമകളുടെ അല്ലെങ്കിൽ പാർട്ണർമാരുടെ  വിശദാംശങ്ങൾ, രജിസ്റ്റർ ചെയ്ത ഓഫീസ് വിലാസം, മറ്റ് ആവശ്യമായ വിവരങ്ങൾ എന്നിവ ഉൾപ്പെടാം. അപേക്ഷയോടൊപ്പം ആവശ്യമായ ഫീസ് അടയ്ക്കുക. ബിസിനസ്സിന്റെ തരത്തെയും രജിസ്ട്രേഷന്റെ സ്വഭാവത്തെയും അടിസ്ഥാനമാക്കി ഫീസ് തുക വ്യത്യാസപ്പെടാം.

2) സ്റ്റാർട്ടപ്പ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്യാം:

രണ്ടാമതായി നിങ്ങളുടെ കമ്പനി സ്റ്റാർട്ടപ്പ് ഇന്ത്യ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. startupindia.gov.in - എന്ന ഔദ്യോഗിക വെബ്സൈറ്റ്  സന്ദർശിച്ച് രജിസ്റ്റർ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിച്ച് ഒരു അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക. ശേഷം സ്റ്റാർട്ടപ്പ് ഇന്ത്യ വെബ്സൈറ്റിൽ ഒരു  പ്രൊഫൈൽ ക്രിയേറ്റ് ചെയ്യപ്പെടും ആക്സിലറേഷൻ/ഇൻകുബേറ്റർ പ്രോഗ്രാമുകൾക്കും മത്സരങ്ങൾക്കും മറ്റും ഇത് വഴി അപേക്ഷിക്കാം.

ALSO READ: ബിസിനസ്സ് അല്ല, ഇപ്പോൾ ഇത് പാഷൻ'; വിജയത്തെ സഞ്ചിയിലാക്കിയ ദമ്പതികൾ

3) ഡിപിഐഐടി അംഗീകാരം നേടുക:

ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (ഡിപിഐഐടി) അംഗീകാരം നേടിക്കഴിഞ്ഞാൽ   തൊഴിൽ നിയമങ്ങൾ പരിസ്ഥിതി നിയമങ്ങൾ, , നികുതി ഇളവുകൾ  തുടങ്ങി ഒട്ടേറെ പ്രയോജനങ്ങളുണ്ട്. ഇതിനായി, നിങ്ങൾ സ്റ്റാർട്ടപ്പ് ഇന്ത്യ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്‌ത അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുകയും 'സ്കീംസ് ആൻഡ് പോളിസീസ്' ടാബിന് കീഴിലുള്ള 'ഡിപിഐഐടി റെക്കഗ്നിഷൻ ഫോർ സ്റ്റാർട്ടപ്പുകൾ' ബട്ടണിൽ ക്ലിക്ക് ചെയ്യുകയും വേണം. 'ഒരു സ്റ്റാർട്ടപ്പ് ആയി അംഗീകരിക്കുന്നതിനുള്ള നിങ്ങളുടെ അപേക്ഷ സമർപ്പിക്കുന്നതിനായി സബ്മിറ്റ്  ബട്ടണിൽ ക്ലിക്ക് ചെയ്യുക.

4) തിരിച്ചറിയൽ അപേക്ഷാ ഫോം പൂരിപ്പിക്കുക :

റെക്കഗ്നിഷൻ അപ്ലിക്കേഷൻ ഫോം പൂരിപ്പിക്കുക എന്നതാണ് അടുത്ത ഘട്ടം. പൂർണ്ണമായ ഓഫീസ് വിലാസം,  പ്രതിനിധി വിശദാംശങ്ങൾ, പാർട്ണർ/ഡയറക്ടർ വിശദാംശങ്ങൾ, സ്റ്റാർട്ടപ്പ് പ്രവർത്തനങ്ങൾ, സെൽഫ് സർട്ടിഫിക്കേഷൻ തുടങ്ങിയ ആവശ്യമായ വിശദാംശങ്ങൾ നൽകുക. ഈ വിശദാംശങ്ങൾ പൂരിപ്പിച്ച ശേഷം, 'ആക്സപ്റ്റ് ദ ടേംസ് ആൻഡ് കണ്ടീഷൻസ്' എന്നതിൽ ക്ലിക്ക് ചെയ്ത് ഫോം സമർപ്പിക്കുക.

5) രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്:

വിശദാംശങ്ങൾ പരിശോധിച്ചുറപ്പിക്കുന്നതിന് കുറച്ച് സമയമെടുക്കുന്നതാണ്. വെരിഫിക്കേഷൻ പ്രൊസസ്സ് പൂർത്തിയായ ശേഷം, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സഹിതമുള്ള ഒരു ഇമെയിൽ നിങ്ങൾക്ക് ലഭിക്കും


സാരിയിൽ നെയ്തെടുത്ത സ്വപ്‌നങ്ങൾ പങ്കുവെച്ച് ശോഭ വിശ്വനാഥ്; വീഡിയോ കാണാം

click me!