ശമ്പളം നല്കാൻ പണമില്ല ; പൈലറ്റുമാർക്ക് അവധി നൽകി ഈ എയർലൈൻ

By Web Team  |  First Published Sep 21, 2022, 3:24 PM IST

ചെലവ് ചുരുക്കണം, പൈലറ്റുമാർക്ക് ശമ്പളമില്ലാതെ അവധി നൽകി ഈ എയർലൈൻ. പ്രതിസന്ധിയിലായി ജീവനക്കാർ. 


ദില്ലി: ചെലവ് ചുരുക്കുന്നതിനായി ഏകദേശം 80 പൈലറ്റുമാരെ മൂന്ന് മാസത്തേക്ക് ശമ്പളമില്ലാതെ അവധിയെടുക്കാൻ ആവശ്യപ്പെട്ട് സ്‌പൈസ് ജെറ്റ്. ബോയിംഗ് 737 ഫ്ലീറ്റിലെയും ബൊംബാർഡിയർ ക്യു 400 ഫ്ലീറ്റിലെയും എൺപതോളം വരുന്നപൈലറ്റുമാരെ മൂന്ന് മാസമായി ശമ്പളമില്ലാതെ അവധിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്ന് മിന്റ് റിപ്പോർട്ട് ചെയ്തു.  

Read Also: റുപേ ക്രെഡിറ്റ് കാർഡിൽ യുപിഐ; ഈ 3 ബാങ്കുകളുടെ ഉപഭോക്താക്കൾക്ക് ഉപയോഗിച്ച് തുടങ്ങാം

Latest Videos

ജൂലൈ 27 ലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ ഉത്തരവ് പ്രകാരം എയർലൈന് അതിന്റെ ശേഷിയുടെ 50 ശതമാനം ഫ്ലൈറ്റുകൾ പ്രവർത്തിക്കാൻ സാധിക്കുകയുള്ളു. ജൂലൈ 27 മുതൽ എട്ട് ആഴ്‌ചത്തേക്ക് സ്‌പൈസ്‌ജെറ്റിന്റെ പ്രവർത്തനങ്ങൾ ഡിജിസിഎ വെട്ടിക്കുറച്ചിട്ടുണ്ട്. ഈ കാലയളവിൽ പ്രവർത്തങ്ങൾ എല്ലാം തന്നെ ഡിജിസിഎയുടെ നിയന്ത്രണത്തിലായിരിക്കും. എട്ട് ആഴ്ചയ്ക്ക് ശേഷം മാത്രമേ ബാക്കിയുള്ള അൻപത് ശതമാനം ഫ്ലൈറ്റുകൾക്ക് അനുമതി നൽകുന്നതിൽ തീരുമാനമാകുകയുള്ളു. 

ശമ്പളമില്ലാതെ പൈലറ്റുമാരോട്  അവധിയെടുക്കാൻ  ആവശ്യപ്പെട്ട വിമാനക്കമ്പനിയുടെ പുതിയ നീക്കം ജീവനക്കാരുടെ മനോവീര്യത്തെ ബാധിച്ചു എന്ന് ആരോപണങ്ങൾ ഉയരുന്നുണ്ട്. 

Read Also: മാർക്ക് സക്കർബർഗിന്റെ സമ്പത്തിൽ 5.65 ലക്ഷം കോടി രൂപയുടെ ഇടിവ്; കാരണം ഇതാണ്

വ്യോമയാന മേഖല ഉപേക്ഷിച്ച് കുടുംബ ബിസിനസ്സ് ഏറ്റെടുക്കാൻ പോകുകയാണെന്ന് ഒരു പൈലറ്റ് പറഞ്ഞതായി മിന്റ് റിപ്പോർട്ട് ചെയ്തു. കോവിഡിന് മുമ്പുള്ള ശമ്പളത്തേക്കാൾ കുറഞ്ഞ ശമ്പളം ലഭിക്കുന്നത് മാത്രമല്ല ശമ്പളമില്ലാത്ത അവസ്ഥ അതിജീവിക്കനാകില്ല എന്ന് ഒരു പൈലറ്റ് മിന്റിനോട് പറഞ്ഞു.

അതേസമയം, ശമ്പളമില്ലാതെ  അവധിക്കാലത്ത്, എല്ലാ ഇൻഷുറൻസ് ആനുകൂല്യങ്ങളും ജീവനക്കാരുടെ അവധിക്കാല യാത്രകളും ഉൾപ്പെടെ, ബാധകമായ മറ്റെല്ലാ  ആനുകൂല്യങ്ങൾക്കും പൈലറ്റുമാർക്ക് അർഹത ഉണ്ടായിരിക്കുമെന്ന് എയർലൈൻ അറിയിച്ചു. സ്‌പൈസ്‌ജെറ്റിന് ഡിജിസിഎ നിയന്ത്രണം ഏർപ്പെടുത്തിയതോടെ നിലവിൽ പറക്കാനുള്ള പൈലറ്റുമാർ എയർലൈനിൽ ഉണ്ട്. നിയന്ത്രണം എട്ട് ആഴ്ചത്തെ നിയന്ത്രണങ്ങൾ അവസാനിക്കുമ്പോൾ പൈലറ്റുമാരുടെ ആവശ്യകത ഉണ്ടായേക്കും.

Read Also: ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് മുന്നറിയിപ്പ്! ഒക്ടോബർ 20 മുതൽ ഈ സേവനത്തിന് 1% ചാർജ് നൽകണം

click me!