പാട്ടുകൾ ചോദിക്കാതെ ഉപയോ​ഗിക്കുന്നു, മിന്ത്ര 5 കോടി നൽകണമെന്ന് സോണി മ്യൂസിക്

സോണി മ്യൂസിക് നൽകിയ  മിന്ത്രയിൽ നിന്നും 5 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്.

Sony Music files petition against Myntra over multiple copyright violations, demands 5 crore in damages

മുംബൈ: ഓൺലൈൻ ഷോപ്പിംഗ് ബ്രാൻഡായ മിന്ത്രയ്‌ക്കെതിരെ പകർപ്പവകാശ ലംഘന ആരോപണങ്ങൾ ഉന്നയിച്ച് സോണി മ്യൂസിക്. മുംബൈ ഹൈക്കോടതിയിൽ ഹർജിയിൽ നിരവധി കോപ്പിറൈറ്റ് കേസുകൾ പരാമർശിച്ചുകൊണ്ട് സോണി മ്യൂസിക് നൽകിയ  മിന്ത്രയിൽ നിന്നും 5 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്. ഇകൊമേഴ്സ് പ്ലാറ്റ്ഫോമായ മിന്ത്ര തങ്ങളുടെ ഷോപ്പിംഗ് ആപ്പ്, വെബ്‌സൈറ്റ് എന്നിവയിലൂടെ സോണി മ്യൂസിക്കിൻ്റെ വിവിധ ​ഗാനങ്ങൾ  നിയമവിരുദ്ധമായും അനധികൃതമായും ഉപയോഗിക്കുകയും പ്രക്ഷേപണം ചെയ്യുകയും ചെയ്തതായി സോണി മ്യൂസിക് ആരോപിക്കുന്നു. സോണി മ്യൂസിക്ൻ്റെ ​ഗാനങ്ങൾ ഉപയോ​ഗിച്ച മിന്ത്രയ്ക്ക് സോണി നോട്ടീസ് നൽകിയെങ്കിലും അത് വകവയ്ക്കാതെ മിന്ത്ര അനധികൃത ഉപയോഗം തുടർന്നതായും സോണി ചൂണ്ടിക്കാണിക്കുന്നു.  

എന്താണ് സോണി vs  മിന്ത്ര കേസ്?

Latest Videos

2025 ഫെബ്രുവരിയിൽ, സോണിയുടെ ഉടമസ്ഥതയിലുള്ള ​ഗാനങ്ങൾ മിന്ത്ര നിയമവിരുദ്ധമായും അനധികൃതമായും ഉപയോ​ഗിച്ചെന്നും, അത് മറ്റ് വീഡിയോകളുമായി ചേർത്ത് പുതിയ വീഡിയോ ഉണ്ടാക്കുകയും ചെയ്തതായി സോണി തിരിച്ചറിയുകയും, പകർപ്പവകാശമുള്ള കൃതികളുടെ ഉപയോഗം തങ്ങളുടെ സമ്മതമോ അംഗീകാരമോ ഇല്ലാതെയാണെങ്കിൽ അത് പകർപ്പവകാശ ലംഘനമാണ് എന്ന് വ്യക്തമാക്കിയതായും ഹർജിയിൽ പറയുന്നു.

ഏതൊക്കെ പാട്ടുകളാണ് മിന്ത്ര ഉപയോ​ഗിച്ചത്?

ഹർജിയിൽ പരാമർശിച്ചിരിക്കുന്ന ഗാനങ്ങളിൽ ഒന്ന് സൂർമയിലെ ഇഷ്ക് ദി ബാജിയാൻ (ഒറിജിനൽ മോഷൻ പിക്ചർ സൗണ്ട് ട്രാക്ക്), ഐഷയിലെ ഗാൽ മിത്തി മിത്തി (ഒറിജിനൽ മോഷൻ പിക്ചർ സൗണ്ട് ട്രാക്ക്), ഐഷയിലെ ബെഹ്കെ ബെഹ്കെ (ഒറിജിനൽ മോഷൻ പിക്ചർ സൗണ്ട് ട്രാക്ക്), സരൂരിലെ സരൂർ തുടങ്ങി 17 ഗാനങ്ങൾ ഉണ്ടെന്നാണ് സൂചന

tags
vuukle one pixel image
click me!