നിങ്ങളുടെ ആഗ്രഹത്തിന് ചേർന്ന SIP പ്ലാൻ തെരഞ്ഞെടുക്കുന്നത് എങ്ങനെ?

By Web Team  |  First Published Sep 24, 2024, 4:44 PM IST

സ്ഥിരമായി ഒരു നിശ്ചിക തുക നിക്ഷേപിക്കുന്നതിലൂടെ ദീർഘകാലത്തേക്ക് ധനം ഉണ്ടാക്കാം. SIP നിക്ഷേപങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം.


മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർ ആശ്രയിക്കുന്ന ജനകീയമായ ഒരു വഴിയാണ് Systematic Investment Plans (SIPs). സ്ഥിരമായി ഒരു നിശ്ചിക തുക നിക്ഷേപിക്കുന്നതിലൂടെ ദീർഘകാലത്തേക്ക് ധനം ഉണ്ടാക്കാം. നിരവധി SIP funds ലഭ്യമാണ്. ഇതിൽ നിന്നും നിങ്ങൾക്ക് വേണ്ടത് തെരഞ്ഞെടുക്കുന്നത് ചിലപ്പോൾ ബുദ്ധിമുട്ടാകാം. ഈ ലേഖനം നിങ്ങളുടെ ലക്ഷ്യത്തിന് അനുസരിച്ചും റിസ്ക് സഹിക്കാനുള്ള കഴിവ് അനുസരിച്ചും ഉയർന്ന റിട്ടേൺ നൽകുന്ന ഒരു SIP best plan തെരഞ്ഞെടുക്കാൻ സഹായിക്കും.

എന്താണ് SIP?

Latest Videos

SIP അഥവാ Systematic Investment Plan എന്നത് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാനുള്ള ഒരു മാർഗമാണ്. നിക്ഷേപകർ ഒരു നിശ്ചിത തുക സ്ഥിരമായി വിഹിതം നൽകുന്നു. മിക്കവാറും ഇത് മാസത്തിലോ മൂന്നു മാസം കൂടുമ്പോഴോ ആയിരിക്കും. SIP അച്ചടക്കത്തോടെയുള്ള നിക്ഷേപമാണ്. ചെറിയ തുക മാത്രം മാസം തോറും അടച്ച് നിക്ഷേപം വലുതാക്കാം. ഒറ്റയടിക്ക് വലിയ തുക നിക്ഷേപിക്കേണ്ടതില്ല. സാവധാനം പണം സമ്പാദിക്കാം എന്നതാണ് നേട്ടം. ദീർഘകാലത്തേക്കുള്ള ആഗ്രഹങ്ങൾ, ഇതായത് വിരമിക്കൽ, കുട്ടികളുടെ വിദ്യാഭ്യാസം, വീട് വാങ്ങുന്നത് ഇതിനായി ഒക്കെ SIP ഉപയോഗിക്കാം.

Bajaj Finserv app നിങ്ങളുടെ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾക്ക് ഉപയോഗിക്കാം. സൗകര്യപ്രദമായി നിക്ഷേപം എന്നതാണ് ഇതിന്റെ ഗുണം. വീട്ടിലോ ഓഫീസിലോ ഇനി യാത്രയിലോ ആണെങ്കിൽ പോലും നിങ്ങൾക്ക് എളുപ്പം നിക്ഷേപം നടത്താം. എപ്പോഴും നിങ്ങളുടെ പോർട്ട്ഫോളിയോ വിവരങ്ങൾ ഇതിലൂടെ അറിയാനാകും. ഒരു കടലാസ് പോലും ഉപയോഗിക്കാതെയോ സാമ്പത്തിക സ്ഥാപനങ്ങൾ കയറിയിറങ്ങാതെയോ നിങ്ങൾക്ക് സൗകര്യപൂർവ്വം നിക്ഷേപം നടത്താം, പോർട്ട്ഫോളിയോയിൽ മാറ്റം വരുത്താം.
SIP Investment നൽകുന്ന സൗകര്യങ്ങൾ

ഒരു SIP best plan തെരഞ്ഞെടുക്കുന്നതിന് മുൻപ് നമുക്ക് ഒന്ന് പരിശോധിക്കാം, എന്തൊക്കെയാണ് SIP നിക്ഷേപത്തിന്റെ ഗുണങ്ങൾ എന്ന്.

1. കുറഞ്ഞ ശരാശരി ചെലവ്: SIP എന്നത് നിശ്ചിത ഇടവേളകളിൽ സ്ഥിരമായാണ് നടത്തുക. വില കുറവായിരിക്കുമ്പോൾ നിങ്ങൾ മുടക്കുന്ന പണത്തിന് കൂടുതൽ വാങ്ങാനാകും. വില കൂടുതലുള്ളപ്പോൾ കുറച്ച് യൂണിറ്റുകളെ വാങ്ങൂ. അതായത് മൊത്തത്തിൽ നിങ്ങളുടെ നിക്ഷേപത്തിന്റെ ചെലവ് കുറയുന്നു.

2. കൂടുതൽ റിട്ടേൺ: നിങ്ങളുടെ നിക്ഷേപം എത്രകാലം നീളുന്നുവോ, അത്രയും നിങ്ങളുടെ ധനവും വർധിക്കും.

3. നിക്ഷേപത്തിലെ അച്ചടക്കം: SIP സ്ഥിരമായി നിക്ഷേപം പ്രോത്സാഹിപ്പിക്കും. അതായത് സാമ്പത്തിക ലക്ഷ്യത്തെക്കുറിച്ച് നിങ്ങളെപ്പോഴും ജാഗ്രതയുള്ളവരാകും.

4. കുറഞ്ഞ ചെലവിൽ നിക്ഷേപം: SIP നിക്ഷേപങ്ങൾക്ക് ചെലവ് വളരെ കുറവാണ്. വെറും 500 രൂപ മുതലുള്ള നിക്ഷേപങ്ങളുണ്ട്.

നിങ്ങളുടെ സാമ്പത്തിക ലക്ഷ്യം തിരിച്ചറിയാം

SIP ഉണ്ടാക്കുന്നതിന്റെ ആദ്യ ചുവട് നിങ്ങൾ നിക്ഷേപം കൊണ്ട് ഉദ്ദേശിക്കുന്ന ലക്ഷ്യം എന്തെന്ന് തിരിച്ചറിയുകയാണ്. ഇത് ഉപയോഗിച്ച് നിക്ഷേപ കാലയളവ്, മാസം മുടക്കേണ്ട തുക എന്നിവ തീരുമാനിക്കാം.

•    ഹ്രസ്വകാല ലക്ഷ്യങ്ങൾ (1-3 വർഷം): ഇത് ചെറിയ കാലത്തേക്കാണ്. ഉദാഹരണത്തിന് ഒരു വെക്കേഷൻ, അല്ലെങ്കിൽ ഒരു ചെറിയ പർച്ചേസ്. അധികം ഉയർച്ചതാഴ്ച്ചകൾ ഇല്ലാത്ത, കൺസർവേറ്റീവ് ആയ ഡെറ്റ് അല്ലെങ്കിൽ ഹൈബ്രിഡ് ഫണ്ടുകൾ നിങ്ങൾക്ക് തെരഞ്ഞെടുക്കാം.

•    മീഡിയം ലക്ഷ്യങ്ങൾ (3-7 വർഷം): നിങ്ങളുടെ ലക്ഷ്യം ഒരു കാർ, അല്ലെങ്കിൽ വിദ്യാഭ്യാസം എന്നതൊക്കെയാണെങ്കിൽ ഇക്വിറ്റി, ഡെറ്റ് മ്യൂച്വൽ ഫണ്ടുകളെ ആശ്രയിക്കാം. 

•    ദീർഘകാല ലക്ഷ്യങ്ങൾ (7 വർഷത്തിന് മുകളിൽ): നിങ്ങളുടെ മനസ്സിൽ ഒരു വിരമിക്കൽ പ്ലാൻ, അല്ലെങ്കിൽ ധനം വർധിപ്പിക്കൽ എന്നിവയുണ്ടെങ്കിൽ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ തെരഞ്ഞെടുക്കാം. ദീർഘകാലത്തേക്ക് high SIP returns ഇവ നൽകും.

റിസ്ക് എടുക്കാനുള്ള കഴിവും കാലയളവും

ഒരു SIP best plan തെരഞ്ഞെടുക്കാൻ ആദ്യം നിങ്ങളുടെ റിസ്ക് സഹിക്കാനുള്ള ശേഷി തിരിച്ചറിയണം. റിസ്കിന് അനുസരിച്ച് മ്യൂച്വൽ ഫണ്ടുകളെ തരംതിരിക്കാം.

കുറഞ്ഞ റിസ്ക്: റിസ്ക് കുറവുള്ള ഡെറ്റ്, ലിക്വിഡ് ഫണ്ടുകൾ തെരഞ്ഞെടുക്കാം. ഇവ സ്ഥിരത ഉറപ്പാക്കുന്നു, ചാഞ്ചാട്ടങ്ങൾ കുറവായിരിക്കും മാത്രമല്ല മോശമല്ലാത്ത റിട്ടേൺ നൽകും.

മിതമായ റിസ്ക്: ബാലൻസ്ഡ്, ഹൈബ്രിഡ് ഫണ്ടുകളാണ് ഇതിന് യോജ്യം. ഇവ ഇക്വിറ്റി, ഡെറ്റ് എന്നിവയിൽ നിക്ഷേപിക്കുന്നതാണ്. വളർച്ചയും സ്ഥിരതയും ഒരുപോലെ നിങ്ങൾക്ക് ഇതിലൂടെ ഉറപ്പാക്കാം.

ഉയർന്ന റിസ്ക്: നിങ്ങൾക്ക് വേണ്ടത് high SIP returns ആണെങ്കിൽ ഇത് തെരഞ്ഞെടുക്കാം. വിപണിയുടെ ചാഞ്ചാട്ടങ്ങൾ ഉൾക്കൊള്ളാൻ തയാറാകണം. ഇക്വിറ്റി ഫണ്ടുകൾ, ഉയർന്ന ലാർജ് ക്യാപ്, മിഡ് ക്യാപ്, സ്മോൾ ക്യാപ് എന്നിവയാണ് ഉത്തമം.
മുൻപ് പറഞ്ഞതുപോലെ കാലഘട്ടവും പ്രധാനമാണ്. കൂടുതൽ കാലം നിക്ഷേപിച്ചാൽ കൂടുതൽ റിട്ടേൺ ഉണ്ടാകും. പ്രത്യേകിച്ചും ഇക്വിറ്റി ഫണ്ടുകളിൽ.

ഉയർന്ന റിട്ടേൺ നേടാൻ തെരഞ്ഞെടുക്കാം മികച്ച SIP പ്ലാനുകൾ

ഉയർന്ന റിട്ടേൺ നേടാൻ SIP best plan തെരഞ്ഞെടുക്കുമ്പോൾ ഫണ്ട് ഏതാണ്, ഇതുവരെയുള്ള പ്രകടനം എങ്ങനെയാണ്, ഫണ്ട് മാനേജരുടെ പ്രകടനം എങ്ങനെയാണ് എന്നിവ പരിശോധിക്കാം. ഒരു SIP best plan നിങ്ങളുടെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി തെരഞ്ഞെടുക്കാൻ ഇവ പരിശോധിക്കൂ:

1. ഇക്വിറ്റി ഫണ്ടുകൾ ദീർഘകാല വളർച്ചയ്ക്ക്

നിങ്ങൾ high SIP returns ആണ് ആഗ്രഹിക്കുന്നത് എ്കിൽ ഇക്വിറ്റി ഫണ്ടുകളാണ് അഭികാമ്യം. ഇവ പൊതുവെ ഓഹരികളിലാണ് നിക്ഷേപിക്കുക. കാലക്രമേണ വളർച്ച ഇത് ഉറപ്പാക്കും. റിസ്ക് വഹിക്കാനുള്ള ശേഷിക്ക് അനുസരിച്ച് ലാർജ് ക്യാപ്, മിഡ് ക്യാപ്, സ്മോൾ ക്യാപ് എന്നിങ്ങനെ ഇക്വിറ്റി ഫണ്ടുകൾ തെരഞ്ഞെടുക്കാം.

ലാർജ് ക്യാപ് ഫണ്ടുകൾ: വിപണിയിൽ ശക്തമായ സാന്നിധ്യമുള്ള വമ്പൻ കമ്പനികളിൽ നിക്ഷേപിക്കുകയാണ് ഇതിലൂടെ. താരതമ്യേന സ്ഥിരമായ റിട്ടേണും മിതമായ റിസ്കും ഇതിലുണ്ടാകും.

മിഡ് ക്യാപ് ഫണ്ടുകൾ: മിഡ്-സൈസ് കമ്പനികളിലാണ് നിക്ഷേപം. വളരാൻ സാധ്യതയുള്ള കമ്പനികളാണ് ഇവ. ലാർജ് ക്യാപ് കമ്പനികളെക്കാൾ റിസ്ക് പ്രതീക്ഷിക്കാം.

സ്മോൾ ക്യാപ് ഫണ്ടുകൾ: ഇവിടെ നിക്ഷേപം ചെറിയ കമ്പനികളിലാണ്. ഉയർന്ന വളർച്ചയും അതുപോലെ തന്നെ റിസ്കും പ്രതീക്ഷിക്കാം. ദീർഘകാലത്തേക്ക് നിക്ഷേപിക്കാൻ സജ്ജരായ ധൈര്യശാലികളായ നിക്ഷേപകർക്കാണ് ഇത് അനുയോജ്യം.
ഒരു ഉദാഹരണം നോക്കാം. വളരെ നല്ല റിട്ടേൺ ദീർഘകാലമായി നൽകുന്ന SIP funds India എന്ന ഗണത്തിൽ Axis Bluechip Fund, Mirae Asset Large Cap Fund, HDFC Small Cap Fund എന്നിവ പെടുന്നു.

2. യാഥാസ്ഥിതിക നിക്ഷേപകർക്ക് ഡെറ്റ് ഫണ്ടുകൾ

റിസ്ക് എടുക്കാൻ അധികം ആഗ്രഹിക്കുന്നില്ലെങ്കിൽ ഡെറ്റ് ഫണ്ടുകൾ (Debt funds) തെരഞ്ഞെടുക്കാം. ഹ്രസ്വകാലത്തേക്ക് പണം നിക്ഷേപിക്കാൻ ഇതാണ് നല്ലത്. ഈ ഫണ്ടുകൾ നിക്ഷേപിക്കുന്നത് സ്ഥിര വരുമാനം നൽകുന്ന സെക്യൂരിറ്റികളിലാണ്. ഉദാഹരണത്തിന് സർക്കാർ കടപ്പത്രം, കോർപ്പറേറ്റ് കടപ്പത്രം, മണി മാർക്കറ്റ് ഇൻസ്ട്രുമെന്റുകൾ എന്നിവ. ഇക്വിറ്റി ഫണ്ടുകളെ ആശ്രയിച്ച് ഡെറ്റ് ഫണ്ടുകൾക്ക് റിട്ടേൺ കുറവാണെങ്കിലും ഇവ കൂടുതൽ സ്ഥിരതയും വിപണിയിലെ ചാഞ്ചാട്ടങ്ങളിൽ നിന്നും സംരക്ഷണവും തരും. ഇന്ത്യയിലെ പ്രശസ്തമായ ചില ഡെറ്റ് ഫണ്ടുകൾ  HDFC Short Term Debt Fund, Magnum Medium Duration Fund എന്നിവയാണ്.

3. സന്തുലിതമായ വളർച്ചയ്ക്ക് ഹൈബ്രിഡ് ഫണ്ടുകൾ

ഹൈബ്രിഡ് ഫണ്ടുകൾ ഇക്വിറ്റി, ഡെറ്റ് എന്നിവയുടെ ഒരു മിക്സ് ആണ്. അതായത് ഒരേ സമയം വളർച്ചയും സ്ഥിരതയും ഇതിലൂടെ ഉറപ്പാക്കാം. മിതമായ റിട്ടേൺ കുറഞ്ഞ റിസ്കിൽ ലഭ്യമാകും. ഈ ഫണ്ടുകളിൽ അഗ്രസീവ് എന്ന് വിശേഷിപ്പിക്കാവുന്നവ കൂടുതൽ ഇക്വിറ്റിയിലാകും നിക്ഷേപിക്കുക. ദീർഘകാലത്തേക്ക് നല്ലത് ഈ ഫണ്ടുകളാണ്. അതേ സമയം ഡെറ്റ് നിക്ഷേപമാണ് കൂടുതലെങ്കിൽ മീഡിയം ടേം ലക്ഷ്യങ്ങൾക്ക് ചേരും. ICICI Prudential Equity & Debt Fund, SBI Equity Hybrid Fund എന്നിവയാണ് ഉദാഹരണങ്ങൾ.

ഉയർന്ന റിട്ടേൺ ലഭിക്കാൻ ഇന്ത്യയിൽ തെരഞ്ഞെടുക്കാവുന്ന Best SIP Plans

നിങ്ങൾക്ക് high SIP returns ഉറപ്പാക്കുന്ന മികച്ച SIP funds India തെരഞ്ഞെടുക്കാം. 

1.    Mirae Asset Large Cap Fund: ലാർജ് ക്യാപ് ഇക്വിറ്റി ഫണ്ട്. സ്ഥിരമായി നല്ല റിട്ടേൺ ദീർഘകാല നിക്ഷേപങ്ങൾക്ക് ലഭിക്കുന്നു.
2.    Axis Bluechip Fund: മികച്ച ട്രാക്ക് റെക്കോഡും വളർച്ചയും. ഗുണമേന്മയുള്ള ഓഹരികളിൽ നിക്ഷേപം.
3.    HDFC Small Cap Fund: സ്മോൾ ക്യാപ് ഇക്വിറ്റി ഫണ്ട്. വളർച്ചാ സാധ്യത അധികമാണ്. അഗ്രസീവ് നിക്ഷേപകർക്ക് യോജിക്കും.
4.    ICICI Prudential Equity & Debt Fund: വളർച്ചയും സ്ഥിരതയും ഉറപ്പാക്കുന്ന ഹൈബ്രിഡ് ഫണ്ട്.
5.    SBI Magnum Medium Duration Fund: കുറഞ്ഞ റിസ്കിൽ സ്ഥിരമായ റിട്ടേൺ ഉറപ്പാക്കുന്ന ഡെറ്റ് ഫണ്ട്.

സ്ഥിരതയുള്ള പ്രകടനം ഉറപ്പാക്കുന്ന, ഈ ഫണ്ടുകൾ ലഭ്യമായ SIP best plan-കളിൽ ഉൾപ്പെടുന്നു. ദീർഘകാലത്തെ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ നിറവേറ്റാൻ ഇവ ഉപകരിക്കും.

മ്യൂച്വൽ ഫണ്ട് ആപ്പുകളുടെ പ്രയോജനം അറിയാം.

ഉപയോഗിക്കാനുള്ള എളുപ്പവും സൗകര്യവും: മ്യൂച്വൽ ഫണ്ട് ആപ്പുകൾ എവിടെവച്ചും എപ്പോഴും നിങ്ങളുടെ നിക്ഷേപങ്ങൾ കൈകാര്യം ചെയ്യാൻ അവസരം നൽകുന്നു. കടലാസുകൾ ഉപയോഗിക്കേണ്ടിയേ വരുന്നില്ല. സൗകര്യപ്രദമായി ഉപയോഗിക്കാം എന്നത് യഥാസമയത്ത് തീരുമാനങ്ങൾ എടുത്ത് പോർട്ട്ഫോളിയോ നിങ്ങളുടെ നിയന്ത്രണത്തിലാക്കാൻ സഹായിക്കും.

യൂസർ ഫ്രണ്ട്ലി ഇന്റർഫേസ്: സാങ്കേതിക പരി‍ജ്ഞാനം ഉള്ളവർക്കും ഇല്ലാത്തവർക്കും ഒരുപോലെ എളുപ്പം ഉപയോഗിക്കാവുന്ന ഇന്റർഫേസ് ആണ് ആപ്പിനുള്ളത്.

തത്സമയം അപ്ഡേറ്റുകൾ: മ്യൂച്വൽ ഫണ്ട് ആപ്പുകൾ യഥാസമയം അപ്ഡേറ്റുകൾ, നോട്ടിഫിക്കേഷനുകൾ നൽകും. NAV, വിപണി വാർത്തകൾ, നിങ്ങളുടെ നിക്ഷേപത്തിന്റെ പ്രകടനം എന്നിവ എളുപ്പം അറിയാം.

ബാലൻസ് അറിയാം എളുപ്പത്തിൽ: മ്യൂച്വൽ ഫണ്ട് ബാലൻസ് അറിയാം വേഗത്തിൽ. അടുത്ത് ചെയ്ത ട്രാൻസാക്ഷനുകൾ അറിയാം, സാമ്പത്തിക പ്ലാനിങ് എളുപ്പവും സുതാര്യവുമാക്കാം.

സമഗ്ര വിശകലനം: ഫണ്ടുകളുടെ പ്രകടനം, മുൻപത്ത വിവരങ്ങൾ, വിദഗ്ധരുടെ ഉപദേശങ്ങൾ എന്നിവ നിക്ഷേപ ചോയ്സുകൾ എളുപ്പമാക്കാൻ സഹായിക്കും.
ട്രാൻസാക്ഷനുകൾ വേഗത്തിൽ:  മ്യൂച്വൽ ഫണ്ടുകൾ വാങ്ങുന്നതും വിൽക്കുന്നതും മറ്റൊന്നിലേക്ക് മാറുന്നതും വേഗത്തിലും സുരക്ഷിതമായും ചെയ്യാം.

സുരക്ഷ, സുതാര്യത: എൻക്രിപ്ഷൻ, ടു ഫാക്റ്റർ ഓഥന്റിക്കേഷൻ എന്നിവ മ്യൂച്വൽ ഫണ്ട് ആപ്പുകളുടെ സുരക്ഷ വർധിപ്പിക്കും. വിവരങ്ങളും നിങ്ങളുടെ ഇടപാടുകളും സുരക്ഷിതമാക്കും. എല്ലാത്തിനും രേഖകളും സ്റ്റേറ്റ്മെന്റുകളും ലഭ്യമാകും.

നിക്ഷേപം വൈവിധ്യപൂർണ്ണമാക്കാം: ഈ ആപ്പുകളിലൂടെ ഇക്വിറ്റി, ഡെറ്റ്, ഹൈബ്രിഡ് എന്നിങ്ങനെ വിവിധ ഫണ്ടുകൾ എളുപ്പം കൈകാര്യം ചെയ്യാം. നിങ്ങളുടെ ലക്ഷ്യവും റിസ്ക് ശേഷിക്കും അനുസരിച്ച് നിക്ഷേപം ക്രമീകരിക്കാം.

പഠിക്കാം, പിന്തുണ തേടാം: നിക്ഷേപത്തിന് അപ്പുറം മ്യൂച്വൽ ഫണ്ട് ആപ്പുകൾ ലേഖനങ്ങൾ, ട്യൂട്ടോറിയലുകൾ, വീഡിയോകൾ എന്നിവയും കസ്റ്റമർ സപ്പോർട്ടും ലഭ്യമാക്കും.

സാമ്പത്തിക ടൂളുകളുമായി ചേർക്കാം: നിങ്ങളുടെ ബാങ്കിങ്, ബജറ്റിങ് ആപ്പുകളുമായി എളുപ്പം കൂട്ടിച്ചേർക്കാവുന്ന ആപ്പുകളാണ് ഇവ. മൊത്തത്തിലുള്ള നിങ്ങളുടെ സാമ്പത്തിക മാനേജ്മെന്റ് നിങ്ങൾക്ക് നിയന്ത്രിക്കാം.

ചുരുക്കിപ്പറഞ്ഞാൽ...

ഒരു SIP best plan തെരഞ്ഞെടുക്കുന്നത് ശ്രദ്ധയോടെ വേണം. നിങ്ങളുടെ നിക്ഷേപ കാലയളവ്, റിസ്ക് ശേഷി, ഏത് തരം ഫണ്ട് എന്നിവ നിർണായകമാണ്. നിങ്ങളുടെ ലക്ഷ്യം ഇക്വിറ്റി ഫണ്ടിലൂടെ high SIP returns ആണെങ്കിലോ ഡെറ്റ് അല്ലെങ്കിൽ ഹൈബ്രിഡ് ഫണ്ടിലൂടെ സ്ഥിരതയുള്ള നിക്ഷേപം ആണെങ്കിലോ യോജിച്ച ഒരു നിക്ഷേപ പദ്ധതിയിലൂടെ മാത്രമേ ലക്ഷ്യങ്ങൾ നിറവേറ്റാനാകൂ. SIP calculator ഉപയോഗിച്ചോ ലഭ്യമായ SIP funds India പരിശോധിച്ചോ, നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾക്കും ദീർഘകാല വളർച്ചയ്ക്കും യോജിച്ച ഫണ്ട് തെരഞ്ഞെടുക്കാം. ഓർക്കുക, ഇടയ്ക്ക് നിങ്ങളുടെ പ്ലാൻ പരിശോധിച്ച് അതനുസരിച്ചുള്ള മാറ്റം വരുത്താം. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും വിപണിയിലെ സ്ഥിതിയും പരിഗണിക്കാം. 

നിക്ഷേപങ്ങൾക്ക് കൂടുതൽ ശ്രദ്ധ കൊടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഉറപ്പായും പരിഗണിക്കാവുന്ന ഒരു മ്യൂച്വൽ ഫണ്ട് ആപ്ലിക്കേഷനാണ് Bajaj Finserv app. ഇത് നിങ്ങളുടെ നിക്ഷേപങ്ങൾ എളുപ്പത്തിലും കാര്യക്ഷമമായും ക്രമീകരിക്കാൻ സഹായിക്കും. ഒപ്പം ഒരുപാട് ഫീച്ചറുകളിലൂടെ നിക്ഷേപ അനുഭവം കൂടുതൽ ആസ്വാദ്യകരമാക്കുകയും ചെയ്യും.
 

click me!