എസ്ഐപിക്ക് പൊന്‍ തിളക്കം, നിക്ഷേപം റെക്കോർഡ് ഉയരത്തില്‍

By Web Team  |  First Published Oct 12, 2023, 6:06 PM IST

സാമ്പത്തിക ലക്ഷ്യങ്ങൾ  കൈവരിക്കുന്നതിന് ദീർഘകാലത്തേക്ക് എസ്‌ഐ‌പികളിലൂടെ ചെറിയ തുക കൃത്യമായ ഇടവേളകളിൽ നിക്ഷേപിച്ച് ഒരു തുക നേടാനായി സാധിക്കും.


സ്ഐപി അഥവാ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്‍റ് പ്ലാന്‍ വഴി ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നതില്‍ സര്‍വകാല റെക്കോര്‍ഡ്. 16,042 കോടി രൂപയാണ് സെപ്തംബര്‍ മാസം മാത്രം എസ്ഐപിയിലൂടെ ഓഹരി വിപണിയിലെത്തിയത്. ഓഗസ്റ്റ് മാസത്തില്‍ ഇത് 15,245 കോടിയായിരുന്നു. അസോസിയേഷന്‍ ഓഫ് മ്യൂച്ച്വല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യയാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്തുവിട്ടത്. മ്യൂച്വൽ ഫണ്ട് സ്കീമിൽ നിശ്ചിത ഇടവേളകളിൽ നിശ്ചിത തുക നിക്ഷേപിച്ച് വരുമാനം നേടുന്ന നിക്ഷേപ പദ്ധതിയാണിത്. സാമ്പത്തിക ലക്ഷ്യങ്ങൾ  കൈവരിക്കുന്നതിന് ദീർഘകാലത്തേക്ക് എസ്‌ഐ‌പികളിലൂടെ ചെറിയ തുക കൃത്യമായ ഇടവേളകളിൽ നിക്ഷേപിച്ച് ഒരു തുക നേടാനായി സാധിക്കും. ഒരു നിക്ഷേപകന് എല്ലാ മാസവും അല്ലെങ്കിൽ ത്രൈമാസവും തിരഞ്ഞെടുത്ത സ്കീമിൽ മുൻകൂട്ടി നിശ്ചയിച്ച നിശ്ചിത തുക നിക്ഷേപിക്കാം.

ALSO READ: സമ്പന്ന പട്ടികയിൽ നിന്നും പുറത്തായി ഈ മലയാളി; ചർച്ചകൾക്ക് ഇടം കൊടുക്കാതെ യൂസഫലി ഒന്നാമത്

Latest Videos

undefined

ഇക്കാലയളവില്‍  മ്യൂച്ച്വല്‍ ഫണ്ട് ആകെ കൈകാര്യം ചെയ്യുന്ന മൂല്യം 46.58 ലക്ഷം കോടിയായി. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 17 ശതമാനമാണ് വര്‍ധന. നാല് കോടിയിലേറെ പേരാണ് മ്യൂച്ച്വല്‍ ഫണ്ടില്‍ നിക്ഷേപം നടത്തിയിരിക്കുന്നത്. എസ്ഐപി അകൗണ്ടുകളുടെ എണ്ണം സെപ്തംബര്‍ മാസത്തില്‍ 7.13 കോടിയായി വര്‍ധിച്ചു. ഓഗസ്റ്റ് മാസത്തിലിത് 6.97 കോടിയായിരുന്നു.

നികുതി ഇളവിനായുള്ള നിക്ഷേപ പദ്ധതിയായ ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീമിലും (ഇഎല്‍എസ്എസ്) മികച്ച നിക്ഷേപം രേഖപ്പെടുത്തി. 141 കോടി രൂപയാണ് സെപ്തംബര്‍ മാസം ഇഎല്‍എസ്എസിലെ നിക്ഷേപം. അതേ സമയം കോര്‍പ്പറേറ്റ് ബോണ്ടുകളിലെ 2,460 കോടി രൂപയുടെ നിക്ഷേപം സെപ്തംബര്‍ മാസത്തില്‍ പിന്‍വലിക്കപ്പെട്ടു. ഓഗസ്റ്റ് മാസത്തില്‍ 1,755 കോടി രൂപയുടെ നിക്ഷേപം ലഭിച്ച സ്ഥാനത്താണിത്.

ALSO READ: ഇവിടെയും അംബാനി തന്നെ മുന്നിൽ; മുട്ടുമടക്കി അദാനി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

tags
click me!