Share Market Today: നിക്ഷേപകർ ജാഗ്രത പാലിച്ചു, വിപണി വീർപ്പുമുട്ടുന്നു

By Web Team  |  First Published Jan 24, 2023, 5:40 PM IST

 അടുത്ത ആഴ്‌ച വരാനിരിക്കുന്ന ഫെഡറൽ ബജറ്റിന് മുന്നോടിയായി നിക്ഷേപകർ ജാഗ്രത പാലിച്ചു. ഡോളറിനെതിരെ രൂപയുടെ മൂല്യം താഴേക്ക്. നേട്ടത്തിലുള്ള ഓഹരികൾ അറിയാം 
 


മുംബൈ: അടുത്ത ആഴ്‌ച വരാനിരിക്കുന്ന ഫെഡറൽ ബജറ്റിന് മുന്നോടിയായി നിക്ഷേപകർ ജാഗ്രത പാലിച്ചതോടെ വിപണി നേരിയ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ആഭ്യന്തര വിപണിയിലെ പ്രധാന സൂചികകളായ ബി എസ് ഇ സെൻസെക്സ് 37.08 പോയിന്റ് അഥവാ 0.06 ശതമാനം ഉയർന്ന് 60,978.75 ലെത്തി. എൻ എസ് ഇ നിഫ്റ്റി 18,118.30 ലും വ്യാപാരം അവസാനിപ്പിച്ചു. 

സെൻസെക്സിൽ  15 ഓഹരികൾ നേട്ടത്തിലും ബാക്കിയുള്ളവ നഷ്ടത്തിലും അവസാനിച്ചു. നിഫ്റ്റിയിലെ 29 ഓഹരികൾ നഷ്ടം നേരിട്ടപ്പോൾ 21 ഓഹരികൾ മുന്നേറി.  നിഫ്റ്റി മിഡ്‌ക്യാപ്, നിഫ്റ്റി സ്‌മോൾക്യാപ്പ് സൂചികകൾ 0.3 ശതമാനം വരെ ഇടിഞ്ഞതിനാൽ ബ്രോഡർ മാർക്കറ്റുകളും തളർച്ചയിലായി. 
 
മേഖലാതലത്തിൽ, നിഫ്റ്റി ഓട്ടോ സൂചിക 1.2 ശതമാനം നേട്ടമുണ്ടാക്കി. നിഫ്റ്റി പി‌എസ്‌യു ബാങ്ക്, നിഫ്റ്റി റിയാലിറ്റി സൂചികകൾ ഏറ്റവും മോശം പ്രകടനമാണ് കാഴ്ചവെച്ചത്, ഇവ 1.3 ശതമാനം വരെ താഴ്ന്നു.

Latest Videos

വ്യക്തിഗത ഓഹരികളിൽ, ജാഗ്വാർ ലാൻഡ് റോവർ (ജെ‌എൽ‌ആർ) മൂന്നാം പാദ ഫലങ്ങൾ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ഓഹരി 4 ശതമാനം ഉയർന്നതിനാൽ ടാറ്റ മോട്ടോഴ്‌സ് തുടർച്ചയായ മൂന്നാം ദിവസവും ഉയർന്ന വ്യാപാരം നടത്തി.  കൂടാതെ, ആക്സിസ് ബാങ്കിന്റെ ഓഹരികൾ 2 ശതമാനം ഇടിഞ്ഞു, 
 
കറൻസി മാർക്കറ്റിൽ യുഎസ് ഡോളറിന് എതിരെ ഇന്ത്യൻ രൂപയുടെ മൂല്യം  0.41 ശതമാനം ഇടിഞ്ഞ്  81.72 ലേക്കെത്തി. കഴിഞ്ഞ ദിവസം ഇത് 81,39 എന്ന നിരക്കിലായിരുന്നു. 

click me!