Share Market Today: പതിമൂന്ന് മാസത്തിന് ശേഷം സെൻസെക്സ് 62,000 തൊട്ടു; നിക്ഷേപകർ ആഹ്ളാദത്തിൽ

By Web Team  |  First Published Nov 16, 2022, 4:47 PM IST

നിക്ഷേപകർക്ക് കോളടിച്ചു. 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് കുതിച്ച് സെൻസെക്സ്.  നിഫ്റ്റിയും നേട്ടത്തിൽ. മുന്നേറിയ ഓഹരികൾ ഇവയാണ് 


മുംബൈ: ആഭ്യന്തര സൂചികകൾ ഇന്ന് റെക്കോർഡ് നിലവാരത്തിലേക്ക് കുതിച്ചു.  13 മാസത്തിനിടെ ആദ്യമായി  ബിഎസ്ഇ സെൻസെക്സ് 62,000-ൽ എത്തി. ആദ്യ വ്യാപാരത്തിൽ നഷ്ടത്തിൽ നിന്നും ആരംഭിച്ച സെൻസെക്സ് പകൽ സമയങ്ങളിൽ  62,053 എന്ന ഉയർന്ന നിലവാരത്തിലേക്ക് എത്തി. തുടർന്ന്, 107.73 പോയിന്റ് അഥവാ 0.17 ശതമാനം ഉയർന്ന് 61,980.72 ൽ വ്യാപാരം അവസാനിപ്പിച്ചു. എൻഎസ്ഇ നിഫ്റ്റി  6.25 പോയിന്റ് അഥവാ 0.03 ശതമാനം ഉയർന്ന് 18,409.65 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

 2021 ഒക്ടോബർ 19 ന് ആണ് ഇതിനു മുൻപ് സെൻസെക്സ്  62000  കിടന്നിരുന്നത്. 62,245  വരെ അന്ന് സെൻസ്ക്സ് ഉയർന്നിരുന്നു. 

Latest Videos

undefined

സെൻസെക്‌സില്‍ ഇന്ന് കൊട്ടക് ബാങ്ക് ഓഹരികൾ  2.6 ശതമാനം ഉയർന്നു.  ഹിന്ദുസ്ഥാൻ യുണിലിവർ, ഡോ.റെഡ്ഡീസ്, ടിസിഎസ് എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റ് പ്രധാന ഓഹരികൾ. മറുവശത്ത്, ബജാജ് ഫിനാൻസും ടാറ്റ സ്റ്റീലും 2 ശതമാനം വീതം ഇടിഞ്ഞു. കൂടാതെ ബജാജ് ഫിൻസെർവും എൻടിപിസിയും ഒരു ശതമാനത്തിലധികം ഇടിഞ്ഞു.

അതേസമയം, ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.7 ശതമാനവും സ്മോൾക്യാപ് സൂചിക 0.3 ശതമാനവും ഇടിഞ്ഞു. വ്യക്തിഗത ഓഹരികൾ പരിശോധിക്കുമ്പോൾ അദാനി ഗ്രൂപ്പിന്റെ ഓഹരികൾ വിൽപന സമ്മർദ്ദത്തിന് സാക്ഷ്യം വഹിച്ചു അദാനി എന്റർപ്രൈസസ്, അദാനി പോർട്സ്, അദാനി പവർ, അദാനി ടോട്ടൽ ഗ്യാസ്, അദാനി വിൽമർ, അംബുജ സിമന്റ്സ് എന്നിവ രണ്ട് ശതമാനം വീതം ഇടിഞ്ഞു. എസിസിയും അദാനി ട്രാൻസ്മിഷനും ഏകദേശം ഒരു ശതമാനം വീതം ഇടിഞ്ഞു.

മേഖലകൾ പരിശോധിക്കുമ്പോൾ, ബിഎസ്ഇ മെറ്റൽ സൂചിക 1.5 ശതമാനം ഇടിഞ്ഞു. പവർ, റിയാലിറ്റി സൂചികകളും ഇന്ന് ഒരു ശതമാനത്തിലധികം ഇടിഞ്ഞു.
 

click me!