Share Market Today: കാർമേഘം നീങ്ങി, വിപണിയിൽ തിളക്കം; സൂചികകൾ ഉയർന്നു, നിഫ്റ്റി 17,500 ന് മുകളിൽ

By Web Team  |  First Published Aug 8, 2022, 5:11 PM IST

നഷ്ടം നികത്തി ഓഹരി വിപണി. രാവിലെ തളർന്ന സൂചികകൾ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. നേട്ടത്തിലുള്ള ഓഹരികൾ അറിയാം 


മുംബൈ: ആരംഭത്തിലെ നഷ്ടം മറികടന്ന് ഇന്ത്യൻ ഓഹരി വിപണി നേട്ടത്തിലേക്ക് ഉയർന്നു.  ബിഎസ്ഇ സെൻസെക്‌സ്  465 പോയിന്റ് അല്ലെങ്കിൽ 0.8 ശതമാനം ഉയർന്ന് 58,853 ൽ എത്തി. നിഫ്റ്റി 128 പോയിന്റ് അഥവാ 0.73 ശതമാനം ഉയർന്ന് 17,525 ൽ വ്യാപാരം അവസാനിപ്പിച്ചു. 

കോൾ ഇന്ത്യ, എം ആൻഡ് എം, ബജാജ് ഫിൻസെർവ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഹിൻഡാൽകോ, ആക്‌സിസ് ബാങ്ക്, എൻടിപിസി, എൽ ആൻഡ് ടി, എച്ച്‌ഡിഎഫ്‌സി, ഡോ. റെഡ്ഡീസ് ലാബ്‌സ്, ആർഐഎൽ, ഇൻഡസ്‌ഇൻഡ് ബാങ്ക്, അപ്പോളോ ഹോസ്പിറ്റൽസ് എന്നിവയാണ് ഇന്ന് നിഫ്ടിയിൽ ഏറ്റവും നേട്ടം ഉണ്ടാക്കിയ ഓഹരികൾ. ബിപിസിഎൽ, എസ്ബിഐ, അൾട്രാടെക് സിമന്റ്, ബ്രിട്ടാനിയ, അദാനി പോർട്ട്‌സ്, ഹീറോ മോട്ടോകോർപ്പ് എന്നീ ഓഹരികൾ ഒരു ശതമാനത്തിലധികം ഇടിഞ്ഞു.

Latest Videos

undefined

Read Also: 

ബിഎസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ 0.3 ശതമാനം ഉയർന്നു. മേഖലാപരമായി, നിഫ്റ്റി പിഎസ്‌യു ബാങ്ക് സൂചിക 0.4 ശതമാനം ഇടിഞ്ഞു, തുടർന്ന് നിഫ്റ്റി ഐടി സൂചിക 0.02 ശതമാനം ഇടിഞ്ഞു. അതേസമയം മറ്റെല്ലാ സൂചികകളും നേട്ടമുണ്ടാക്കി. വിപണിയിൽ ഇന്ന് ഏകദേശം 1864 ഓഹരികൾ മുന്നേറി, എന്നാൽ 1535 ഓഹരികൾ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ബാക്കിയുള്ള 173 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.  

എന്നാൽ ഇന്ത്യൻ രൂപ കഴിഞ്ഞ ആഴ്ച വ്യാപാരം അവസാനിക്കുമ്പോൾ ഉള്ളതിനേക്കാൾ 19 പൈസ ഇടിഞ്ഞ് 79.65 എന്ന നിലയിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.  79.24 ആയിരുന്നു വെള്ളിയാഴ്ച ഡോളറിനെതിരായ രൂപയുടെ വിനിമയ നിരക്ക്. വെള്ളിയാഴ്ച റിപ്പോ നിരക്ക് ആർബിഐ വർധിപ്പിച്ചിരുന്നു. 50 ബേസിസ് പോയിന്റ് വർധനവാണ് ആർബിഐ വരുത്തിയത്  


 
 

click me!