Share Market Today: സൂചികകൾ ഉയർന്നു; നിഫ്റ്റി 18,100 ന് മുകളിൽ, സെൻസെക്സ് 61,000 കടന്നു

By Web Team  |  First Published Nov 1, 2022, 5:07 PM IST

ഓഹരി വിപണിയിൽ മുന്നേറ്റം തുടരുന്നു. സെൻസെക്‌സും നിഫ്റ്റിയും ഉയർന്നു. ഒൻപത് മാസത്തിന് ശേഷം 60000  കടന്ന് സെൻസെക്സ്. നേട്ടത്തിലുള ഓഹരികൾ അറിയാം
 


മുംബൈ: ആഭ്യന്തര സൂചികകൾ നേട്ടം തുടരുന്നു തുടർച്ചയായ നാലാം സെഷനിലും ഉയർന്ന് തന്നെയാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്‌സ് 374.76 പോയിന്റ് അഥവാ 0.62 ശതമാനം ഉയർന്ന് 61,121.35ലും നിഫ്റ്റി 133.20 പോയിന്റ് അഥവാ 0.74 ശതമാനം ഉയർന്ന് 18,145.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വിപണിയിൽ ഏകദേശം 1765 ഓഹരികൾ മുന്നേറി. 1579 ഓഹരികൾ ഇടിഞ്ഞു. 129 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. 

വിപണിയിൽ ഇന്ന് അദാനി എന്റർപ്രൈസസ്, ദിവിസ് ലാബ്‌സ്, എൻ‌ ടി‌പി‌സി, പവർ ഗ്രിഡ് കോർപ്പറേഷൻ, ഗ്രാസിം ഇൻഡസ്ട്രീസ് എന്നീ ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ ആക്‌സിസ് ബാങ്ക്, യു‌പി‌എൽ, ഐഷർ മോട്ടോഴ്‌സ്, റിലയൻസ് ഇൻഡസ്ട്രീസ്, മാരുതി സുസുക്കി എന്നീ ഓഹരികൾ നഷ്ടത്തിലാണ്. 

Latest Videos

undefined

ALSO READ: കുതിച്ചുയർന്ന് ജിഎസ്ടി വരുമാനം; ഏറ്റവും ഉയർന്ന രണ്ടാമത്തെ പ്രതിമാസ നിരക്ക്

മേഖലകൾ പരിശോധിക്കുമ്പോൾ പവർ, മെറ്റൽ, ഫാർമ, ഇൻഫർമേഷൻ ടെക്നോളജി സൂചികകൾ രണ്ട് ശതമാനംവീതം ഉയർന്നു. റിയൽറ്റി സൂചിക ഒരു ശതമാനം ഉയർന്നു.ബിഎസ്ഇ മിഡ്ക്യാപ് സൂചിക ഒരു ശതമാനവും സ്മോൾക്യാപ് സൂചിക 0.26 ശതമാനവും ഉയർന്നു.

യു എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഉയർന്നു.  82.77 എണ്ണ നിരക്കിലായിരുന്നു ഇന്നലെ രൂപയുടെ മൂല്യം ഇന്ന്  ഡോളറിന് 82.70 എന്ന നിലയിലാണ് ഇന്ത്യൻ രൂപ വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് ആരംഭിച്ച ഫെഡറൽ റിസർവ് മീറ്റിങ്ങിലേക്കായിരുന്നു വിപണിയുടെ ശ്രദ്ധ. 75 ബിപിഎസ് വർദ്ധനവ് എന്തായാലും ഉണ്ടാകുമെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. നിരക്ക് വർധിച്ചാൽ അത് ഇന്ത്യൻ രൂപയ്ക്ക് തിരിച്ചടിയാകും. രൂപയുടെ മൂല്യം ഇടിയാനുള്ള സാധ്യതയും നിരീക്ഷകർ വിലയിരുത്തുന്നു. രൂപയുടെ മൂല്യം കഴിഞ്ഞ മാസം റെക്കോർഡ് ഇടിവിൽ ആയിരുന്നു. 

click me!