നഷ്ടം തുടർന്ന് വിപണി. സെൻസെക്‌സ് 100 പോയിന്റ് ഇടിഞ്ഞു. ഓട്ടോ ഓഹരിയിലേക്ക് ഉറ്റുനോക്കി നിക്ഷേപകർ മുന്നേറ്റം നടത്തുന്ന ഓഹരികൾ ഇവയാണ്
മുംബൈ: ഇന്ത്യൻ മുൻനിര സൂചികകളായ ബിഎസ്ഇ സെൻസെക്സും എൻഎസ്ഇ നിഫ്റ്റിയും ജാഗ്രതയോടെ വ്യാപാരം ആരംഭിച്ചെങ്കിലും ഉണ്ടനെ തന്നെ ഇടിവ് രേഖപ്പെടുത്തി. ആദ്യ വ്യാപാരത്തിൽ സെൻസെക്‌സ് 100 പോയിന്റ് ഇടിഞ്ഞപ്പോൾ എൻഎസ്ഇ നിഫ്റ്റി 39.35 പോയിന്റ് അല്ലെങ്കിൽ 0.22 ശതമാനം ഇടിഞ്ഞ് 17,874.80 ലും വ്യാപാരം നടത്തി. ബാങ്കിംഗ് ഗേജ് നിഫ്റ്റി ബാങ്കും ഏകദേശം 100 പോയിന്റ് അല്ലെങ്കിൽ 0.23 ശതമാനം ഇടിഞ്ഞ് 41,919.60 ൽ എത്തി.
നിഫ്റ്റിയിൽ 25 ഓഹരികൾ നേട്ടത്തിലും 24 എണ്ണം നഷ്ടത്തിലുമാണ്. ഒരു ഓഹരി മാത്രം മാറ്റമില്ലാതെ തുടർന്നു. നിഫ്റ്റിയിൽ ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീൽ, ടൈറ്റൻ എന്നിവ നേട്ടമുണ്ടാക്കിയപ്പോൾ ഭാരതി എയർടെൽ, എച്ച്‌ഡിഎഫ്‌സി, ഹിന്ദുസ്ഥാൻ യുണിലിവർ, അദാനി എന്റർപ്രൈസസ്, സിപ്ല എന്നിവ നഷ്ടത്തിലായി.
undefined
മേഖലാപരമായി, നിഫ്റ്റി ഐടി, നിഫ്റ്റി മീഡിയ, നിഫ്റ്റി മെറ്റൽ സൂചികകൾ 0.5 ശതമാനം വരെ ഉയർന്നതിനാൽ നേരിയ നേട്ടത്തിൽ തുടക്കം കുറിച്ചു. നിഫ്റ്റി എഫ്എംസിജി, നിഫ്റ്റി റിയാലിറ്റി സൂചികകൾ ഏറ്റവും കൂടുതൽ ഇടിഞ്ഞു, 0.2 ശതമാനം വരെ ഇവയിൽ ഇടിവ് രേഖപ്പെടുത്തി. ഓട്ടോ എക്‌സ്‌പോ 2023 ഇന്ന് ആരംഭിക്കുന്നതിനാൽ ഓട്ടോ സ്റ്റോക്കുകളും ശ്രദ്ധ കേന്ദ്രീകരിക്കും.
മൂന്നാം പാദഫലം പുറത്തു വന്നതോടെ വ്യക്തിഗത ഓഹരികളിൽ, അദാനി വിൽമറിന്റെ ഓഹരികൾ 2 ശതമാനത്തിലധികം ഉയർന്നു. കൂടാതെ, ബർകാർട്ട്പൂർ പ്ലാന്റിലെ എത്തനോളിനുള്ള ഡിസ്റ്റിലറി ശേഷി കമ്പനി വർദ്ധിപ്പിച്ചതിനെത്തുടർന്ന് ഉത്തം ഷുഗർ മിൽസിന്റെ ഓഹരികൾ 5 ശതമാനത്തിലധികം ഉയർന്നു.
രണ്ട് ദിവസത്തെ വിജയ കുതിപ്പ് നിലനിർത്തിക്കൊണ്ട് യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്.
ഏഷ്യൻ വിപണികളിൽ ജപ്പാന്റെ നിക്കി 225 26,444.40 ലും 268.84 പോയിന്റ് അഥവാ 1.03 ശതമാനം ഉയർന്ന് വ്യാപാരം നടത്തുമ്പോൾ ചൈനയുടെ ഷാങ്ഹായ് കോമ്പോസിറ്റ് 3 പോയിന്റ് ഉയർന്ന് 3,172.38 ലും വ്യാപാരം നടത്തി.