Share Market Live: നിക്ഷേപകർ ആവേശത്തിൽ; സെൻസെക്സ് 600 പോയിന്റ് ഉയർന്നു, ഐടി ഓഹരികളിൽ മുന്നേറ്റം

By Web Team  |  First Published Jan 9, 2023, 11:16 AM IST

നിഫ്റ്റി 240 പോയിന്റ് ഉയർന്നു, സെൻസെക്‌സ് 750 പോയിന്റ് ഉയർന്നു. സെൻസെക്‌സ് 60700-ന് അടുത്ത്. ഐടി സൂചിക മുന്നേറുന്നു. നേട്ടത്തിലുള്ള ഓഹരികൾ അറിയാം 
 


മുംബൈ: 2023 ന്റെ രണ്ടാം വാരത്തിലെ ആദ്യ വ്യാപാരത്തിൽ  ഇന്ത്യൻ ഓഹരികൾ ഉയർന്ന നിലയിൽ. പ്രധാന സൂചികകളായ നിഫ്റ്റി 100 പോയിൻറ് ഉയർന്ന് 18,000 ലെവലിന് മുകളിൽ വ്യാപാരം നടത്തി, അതേസമയം എസ് ആന്റ് പി ബിഎസ്ഇ സെൻസെക്സ് 600 പോയിൻറ് ഉയർന്ന് 60,542 ലെവലിൽ വ്യാപാരം നടത്തി.

നിഫ്റ്റി മിഡ്‌ക്യാപ് 100, നിഫ്റ്റി സ്‌മോൾക്യാപ്പ് 100 സൂചികകൾ ഒരു ശതമാനം വരെ ഉയർന്നതിനാൽ ബ്രോഡർ മാർക്കറ്റുകളും വ്യാപാരത്തിൽ ഉയർന്നു. നിഫ്റ്റി ഐടി കഴിഞ്ഞ സെഷനിലെ നഷ്ടം നികത്തി 1.21 ശതമാനം നേട്ടമുണ്ടാക്കിയപ്പോൾ നിഫ്റ്റി മെറ്റൽ 1.58 ശതമാനം ഉയർന്നു. 

Latest Videos

undefined

എല്ലാ മേഖലകളും നേട്ടത്തിലാണ് വ്യാപാരം നടത്തിയത്, നിഫ്റ്റി ഐ ടി സൂചിക ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കി, 2 ശതമാനം വരെ ഉയർന്നു. നിഫ്റ്റി ബാങ്ക് 0.78 ശതമാനം ഉയർന്ന് 42,518.15 ലെത്തി. ഇൻഡസ്ഇൻഡ് ബാങ്ക്, ഫെഡറൽ ബാങ്ക്, ബന്ധൻ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയവ.

വ്യക്തിഗത ഓഹരികളിൽ, ഡിസംബർ പാദ ഫലത്തിന് മുന്നോടിയായി ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ (ടി സി എസ്) ഓഹരികൾ 2 ശതമാനത്തിലധികം ഉയർന്നു. വരുമാനം 13 ശതമാനം ഉയർന്നതിനെത്തുടർന്ന് കല്യാൺ ജ്വല്ലേഴ്‌സിന്റെ ഓഹരികൾ 6 ശതമാനം ഉയർന്നു.

നിഫ്ടിയിൽ ഇന്ന് ടെക്‌എം, ടി സി എസ്, ടാറ്റ മോട്ടോഴ്‌സ്, എച്ച്‌ സി എൽ ടെക്, എം ആൻഡ് എം എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കി. ടെക്‌എം ഓഹരി വില  3.25 ശതമാനം ഉയർന്നു.  

click me!